TECHNOLOGY

ആപ്പിള്‍ ഉല്‍പ്പന്നങ്ങളിലെ തകരാറുകള്‍ വിവരങ്ങള്‍ ചോര്‍ത്താനോ കബളിപ്പിക്കാനോ ഇടയാക്കും; ഐഫോണ്‍ ഉപയോക്താക്കാള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്രം

വെബ് ഡെസ്ക്

ഐഫോണുകള്‍, ഐപാഡുകള്‍ എന്നിവ പോലുള്ള ആപ്പിള്‍ ഉല്‍പ്പന്നങ്ങളിലെ 'ഒന്നിലധികം തകരാറുകള്‍' ഫ്‌ലാഗ് ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. ഇത് ഉപകരണത്തില്‍ നിന്നുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്താനോ കബളിപ്പിക്കാനോ ഇടയാക്കുമെന്നാണ് മുന്നറിയിപ്പ്. പ്രശ്‌നം 'വളരെ ഗുരുതരമാണ്' എന്ന് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ( സിഇആര്‍ടി-ഇന്‍ ) അതിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമില്‍ കുറിച്ചിട്ടുണ്ട്.

' ആപ്പിള്‍ ഉല്‍പ്പന്നങ്ങളില്‍ ഒന്നിലധികം തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, അത് ആക്രമണകാരിയെ തന്ത്രപ്രധാനമായ വിവരങ്ങള്‍ ആക്‌സസ് ചെയ്യാനും അനിയന്ത്രിതമായ കോഡ് നടപ്പിലാക്കാനും സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാനും സേവന നിഷേധത്തിന് കാരണമാകാനും ടാര്‍ഗെറ്റുചെയ്ത സിസ്റ്റത്തില്‍ തട്ടിപ്പ് നടത്താനും അനുവദിക്കുന്നു' ഓഗസ്ത് രണ്ടിലെ സിഇആര്‍ടി നിര്‍ദേശത്തില്‍ പറയുന്നു.

17.6നും 16.7.9-നും മുമ്പുള്ള ഐഒഎസ്, ഐപാഡ്ഒഎസ് പതിപ്പുകള്‍, 14.6-ന് മുമ്പുള്ള macOS Sonoma പതിപ്പുകള്‍, 13.6.8-ന് മുമ്പുള്ള macOS Ventura പതിപ്പുകള്‍,  12.7.6-ന് മുമ്പുള്ള macOS Monterey പതിപ്പുകള്‍, 10.6-ന് മുമ്പുള്ള watchOS പതിപ്പുകള്‍, 17.6-ന് മുമ്പുള്ള tvOS പതിപ്പുകള്‍, 1.3-ന് മുമ്പുള്ള visionOS പതിപ്പുകള്‍, 17.6-ന് മുമ്പുള്ള സഫാരി പതിപ്പുകള്‍ ഉള്‍പ്പെടെയുള്ള ആപ്പിള്‍ സോഫ്റ്റ് വെയറിലെ തകരാറാണ് കേന്ദ്രം ഫ്‌ലാഗ് ഓഫ് ചെയ്തിരിക്കുന്നത്.

ഉയര്‍ന്ന തലത്തിലുള്ള അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ കമ്പനി ലിസ്റ്റുചെയ്തിരിക്കുന്ന ആവശ്യമായ സോഫ്റ്റ്‍വെയര്‍ അപ്ഡേറ്റുകള്‍ പ്രയോഗിക്കാന്‍ സിഇആര്‍ടി ആപ്പിള്‍ ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങളുടെ ഭാഗത്ത് നിന്നുള്ള സുരക്ഷാ അപകടമൊന്നും ആപ്പിള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ആപ്പിളിന്റെ ഏറ്റവും പുതിയ സുരക്ഷാ അപ്ഡേറ്റുകള്‍ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയിരുന്നു. ഈ സോഫ്റ്റ്‍വെയറുകളുടെ ഏറ്റവും പുതിയ പതിപ്പുകള്‍ അതിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ വര്‍ഷം മെയില്‍, ഐഫോണ്‍, ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് സമാനമായ മുന്നറിയിപ്പ് സിഇആര്‍ടി നല്‍കിയിരുന്നു. നിങ്ങളുടെ ഉപകരണങ്ങളിലേക്ക് ഉയര്‍ന്ന ആക്സസ് നേടാനും സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാനും തന്ത്രപ്രധാനമായ വിവരങ്ങള്‍ വെളിപ്പെടുത്താനും ഉപകരണത്തിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാനും ഹാക്കര്‍മാര്‍ക്ക് ഈ തകരാറുകള്‍ ഉപയോഗിക്കാനാകുമെന്ന് ഏജന്‍സി പറഞ്ഞു.

ആപ്പിളില്‍ നിന്നുള്ള എല്ലാ പ്രസക്തമായ ആശയവിനിമയങ്ങളും പതിവായി നിരീക്ഷിക്കാനും എല്ലാ ഉപദേശങ്ങളും പരിശോധിക്കാനും എല്ലാ ഉപയോക്താക്കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അപകടകരമായ വെബ്സൈറ്റുകളോ ലിങ്കുകളോ ഫയലുകളോ ആക്സസ് ചെയ്യുമ്പോഴും അവയുമായി ഇടപഴകുമ്പോഴും ജാഗ്രത പാലിക്കണം, കൂടാതെ എല്ലാ സുരക്ഷാ അപ്ഡേറ്റുകളിലും അപ് ടു ഡേറ്റ് ആയിരിക്കുകയും വേണം.

പാസ്‍വേഡുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതും ഡാറ്റ പതിവായി ബാക്കപ്പ് ചെയ്യുന്നതും ഉപകരണത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും