TECHNOLOGY

ഐഫോൺ 15 പ്രോ ചൂടാകുന്നുവെന്ന് പരാതി; അപ്‌ഡേറ്റ് ചെയ്ത് പ്രശ്നം പരിഹരിക്കുമെന്ന് ആപ്പിൾ

രൂപകല്പനയിലെ പിഴവാണ് ഇത്തരമൊരു സാഹചര്യത്തിന് കാരണമെന്നാണ് റിപ്പോർട്ട്

വെബ് ഡെസ്ക്

ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 15 പ്രോ ചൂടാകുന്നുവെന്ന് വ്യാപക പരാതി. ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് തുടങ്ങിയവയാണ് ആപ്പിളിന്റെ പുതിയതായി ഇറങ്ങിയ നാല് പതിപ്പുകൾ. ഇതിലെ ഐഫോൺ 15 പ്രോയാണ് ചൂടാകുന്നുവെന്ന പരാതി നേരിടുന്നത്. ഫോണിന്റെ കവർ ഇല്ലാതെ പിടിക്കാൻ സാധിക്കാത്ത വിധം ഫോൺ ചൂടാകുന്നതായാണ് വിവരം.

ഫോണിന്റെ ഭാരം കുറയ്ക്കുന്നതിനായി താപസംവിധാന രൂപ കല്പനയിൽ വരുത്തിയ മാറ്റമാണ് പ്രശ്‌നത്തിന്റെ കാരണമെന്ന് ആപ്പിളിന്റെ വക്താക്കൾ വ്യക്തമാക്കി. എന്നാൽ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് കൊണ്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്ന് പറയുന്നുണ്ടെങ്കിലും പരാജയപ്പെട്ടാൽ കയറ്റുമതിയെ വലിയ രീതിയിൽ ഇത് ബാധിച്ചേക്കാം.

സൂപ്പർ റെറ്റിന എക്സ് ഡി ആർ ഡിസ്പ്ലേകളാണ് ഐഫോൺ 15 പ്രോയുടെ പ്രത്യേകത. ഐഫോൺ 15 പ്രോയും ഐഫോൺ 15 പ്രോ മാക്‌സും എ17 പ്രോ ചിപ്പ് ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഐഫോൺ 15 പ്രോ മോഡലുകളിൽ 48 മെഗാപിക്സൽ ക്യാമറയാണ് സംയോജിപ്പിച്ചിരിക്കുന്നത്. 3nm എ17 ചിപ്പാണ് ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് ഫോണുകൾക്ക് കരുത്ത് നൽകുന്നത്. വേഗത്തിലുള്ള ഡാറ്റാ ട്രാൻസ്മിഷൻ ഉറപ്പാക്കുന്ന യുഎസ്ബി കൺട്രോളറും ഫോണുകളിലുണ്ട്.

പാലക്കാട് കൃഷ്ണകുമാറിന്റെ മുന്നേറ്റം, വയനാട്ടില്‍ പ്രിയങ്കയുടെ ലീഡ് 30,000 കടന്നു| Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആത്മവിശ്വാസത്തില്‍ ഇന്ത്യ മുന്നണി| Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ