TECHNOLOGY

ഉപയോഗരഹിതമായ മൊബൈൽ നമ്പറുകൾ 90 ദിവസത്തേക്ക് മറ്റൊരാൾക്ക് നൽകില്ലെന്ന് ടെലികോം വകുപ്പ്

വെബ് ഡെസ്ക്

മൊബൈൽ നമ്പറുകളുടെ കണക്ഷൻ വിച്ഛേദിക്കപ്പെട്ട് 90 ദിവസങ്ങൾ കഴിഞ്ഞാൽ മാത്രമേ നമ്പർ മറ്റൊരാൾക്ക് നൽകൂ എന്ന് ടെലികോം വകുപ്പ് സുപ്രീംകോടതിയിൽ. ഉപഭോക്താവിന്റെ ആവശ്യാനുസരണമോ, ഉപയോഗമില്ലാത്തതിന്റെ പേരിലോ വിച്ഛേദിക്കപ്പെട്ട മൊബൈൽ നമ്പറുകൾ 90 ദിവസത്തേക്ക് മറ്റൊരാൾക്ക് നൽകില്ലെന്ന ഉറപ്പു കൂടിയാണ് ടെലികോം വകുപ്പ് നൽകുന്നത്.

45 ദിവസത്തോളം ഉപയോഗിക്കാതിരിക്കുന്ന അക്കൗണ്ടുകൾ നീക്കം ചെയ്യുമെന്ന് വാട്സാപ്പും അറിയിച്ചു. മൊബൈൽ നമ്പറുകൾ തെറ്റായി ഉപയോഗിച്ചു എന്നാരോപിച്ച് 2021ൽ ഫയൽ ചെയ്ത റിട്ട് പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ സൻജീവ്‌ ഖന്നയും എസ് വി എൻ ഭാട്ടിയും ഉൾപ്പെടുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മൊബൈൽ നമ്പറുകൾ വിച്ഛേദിക്കപ്പെട്ടാൽ മറ്റൊരാൾക്ക് നൽകുമെന്ന സാഹചര്യമുണ്ടെന്നിരിക്കെ അവരവരുടെ സ്വകാര്യത ഓരോരുത്തരും ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു.

വാട്സാപ്പ് വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ, ഉപയോഗത്തിലില്ലാത്ത മൊബൈൽ നമ്പറിലുള്ള വാട്സാപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും അതിലുള്ള ഫയലുകൾ മാറ്റാമെന്നും കോടതി ഹർജിക്കാരനോട് പറഞ്ഞു.

വിച്ഛേദിക്കപ്പെടുന്ന മൊബൈൽ നമ്പറുകൾ, വാട്സാപ്പ് നിരീക്ഷിക്കുമെന്നും, 45 ദിവസങ്ങൾക്കു മുകളിൽ ആക്റ്റീവ് അല്ലാതിരിക്കുന്ന അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുമെന്നും, അതിലെ ഫയലുകൾ ഒഴിവാക്കുമെന്നും വാട്സാപ്പ് കോടതിയെ അറിയിച്ചു. ടെലികോം വകുപ്പിനും വാട്സാപ്പിനും ഹര്‍ജിക്കാരനും പറയാനുള്ളത് മുഴുവൻ രേഖപ്പെടുത്തിയ കോടതി 2021 ൽ ഫയൽ ചെയ്ത റിട്ട് ഹർജി തള്ളി.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം