ലോകത്ത് ഏറ്റവും കൂടുതല്‍ ജനപ്രിയമായ മെസേജിങ് ആപ്പാണ് വാട്‌സ്ആപ്പ്. മെസേജ് അയക്കുന്നതിനൊപ്പം ഗ്രൂപ്പ് ചാറ്റുകളും വീഡിയോ കോളുകളും തുടങ്ങി പണമിടപാടുകള്‍ വരെ വാട്‌സ്ആപ്പിലൂടെ നടത്താന്‍ സാധിക്കും. എന്നാല്‍ ഇന്‍സ്റ്റാഗ്രാമിലുള്ളത് പോലെ റിക്വസ്റ്റ് അയക്കാന്‍ സാധിക്കില്ലെന്ന് മാത്രമല്ല, നമ്മുടെ ഫോണിലെ കോണ്‍ടാക്റ്റിലുള്ള എല്ലാവര്‍ക്കും വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുവെന്ന് അറിയാനും സാധിക്കുന്നു. അതുകൊണ്ട് തന്നെ പെട്ടെന്ന് വാട്‌സ്ആപ്പ് ഹാക്ക് ചെയ്യാനും സാധ്യത അധികമാണ്. വാട്‌സ്ആപ്പ് ഉപയോഗിക്കുമ്പോള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
വാട്‌സ്ആപ്പിലെ പ്രൊഫൈല്‍ പിക്ചര്‍ ഒളിപ്പിക്കുക
നമ്മുടെ കോണ്‍ടാക്ട് ലിസ്റ്റിലില്ലാത്തവര്‍ നമ്മുടെ പ്രൊഫൈല്‍ ചിത്രം കാണുന്നില്ലെന്ന് ഉറപ്പിക്കുക. ഇക്കാര്യത്തില്‍ നിരവധി ഓപ്ഷനുകള്‍ വാട്‌സ്ആപ്പ് നല്‍കുന്നുണ്ട്. നമ്മുടെ കോണ്‍ടാക്ടിലെ തന്നെ നമുക്ക് ഇഷ്ടമുള്ളവര്‍ക്ക് മാത്രം പ്രൊഫൈല്‍ പിക്ചര്‍ കാണിക്കാനുള്ള ഓപ്ഷനും ഇപ്പോള്‍ ലഭ്യമാണ്.
ഉറപ്പില്ലാത്ത മെസേജുകള്‍ പങ്കുവെക്കരുത്
കള്ള വാര്‍ത്തകളും നുണ പ്രചരണങ്ങളും വ്യാപകമായി പങ്കുവെക്കപ്പെടാറുണ്ട്. അത്തരത്തില്‍ വാട്‌സ്ആപ്പിലെ ഫോര്‍വേഡ് മെസേജുകളില്‍ നമുക്ക് ഉറപ്പില്ലാത്തതോ വ്യക്തതയില്ലാത്തതോ ആയ കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കരുത്.
അറിയാത്ത ആളുകളുടെ ഗ്രൂപ്പില്‍ പങ്കാളികളാകരുത്
നമ്മള്‍ ഉള്‍പ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിനെക്കുറിച്ച് കൃത്യമായ അറിവുണ്ടാകണം. അറിയാത്ത ആളുകള്‍ അയയ്ക്കുന്ന ഗ്രൂപ്പ് റിക്വസ്റ്റുകള്‍ സ്വീകരിക്കരുത്. അതുപോലെ മറ്റുള്ളവരെ അവരുടെ അനുവാദമില്ലാതെ ഗ്രൂപ്പുകളില്‍ അംഗമാക്കരുത്.
അറിയാത്ത നമ്പറുകളില്‍ നിന്നുമുള്ള ലിങ്കുകള്‍ തുറന്നു നോക്കരുത്
പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നും ലിങ്കുകള്‍ വരുകയാണെങ്കില്‍ തുറന്നു നോക്കരുത്. അത്തരം ലിങ്കുകള്‍ പങ്കുവെക്കാനും പാടില്ല.
ടൂ-സ്റ്റെപ് വെരിഫിക്കേഷന്‍ നടത്തുക
വാട്‌സ്ആപ്പ് അക്കൗണ്ടിന്റെ ടൂ സ്റ്റെപ് വെരിഫിക്കേഷന്‍ ഉറപ്പുവരുത്തുക. മാത്രവുമല്ല, എപ്പോഴും അപ്‌ഡേറ്റ് ചെയ്യാനും ശ്രദ്ധിക്കുക.
മറ്റ് ആപ് സ്റ്റോറുകളില്‍ നിന്നും വാട്‌സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക
ആന്‍ഡ്രോയ്ഡ് ഫോണില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നന്നും ഐ ഫോണില്‍ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും മാത്രം വാട്‌സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.