TECHNOLOGY

ഡ്രൈവറും സ്റ്റീയറിങ്ങുമില്ല; റോബോ ടാക്സികൾ അവതരിപ്പിച്ച് ഇലോൺ മസ്ക്

വെബ് ഡെസ്ക്

ഡ്രൈവർ ആവശ്യമില്ലാത്ത ടെസ്‌ലയുടെ റോബോടാക്‌സി 'സൈബർകാബി'ന്റെ പ്രോട്ടോടൈപ്പ് അവതരിപ്പിച്ച് സ്പേസ് എക്സ് സിഇഒയും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക്. വ്യാഴാഴ്ച വൈകിട്ടായിരുന്നു ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടെസ്‌ലയുടെ "വീ റോബോട്ട്" ഇവന്റ്‌ കാലിഫോർണിയയിലെ നടന്നത്.

ഡ്രൈവർ ആവശ്യമില്ലാത്ത വാഹന സാങ്കേതികവിദ്യയിലെ ടെസ്‌ലയുടെ മുന്നേറ്റത്തിന്റെ ഒരു സുപ്രധാന ചുവടുവെപ്പാണിത്. സൈബർകാബിൽ സ്റ്റിയറിങ് വീലോ പെഡലുകളോ ഇല്ലാതെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

രണ്ടു ഡോറുകളുള്ളതാണ് ടെസ്‌ല അവതരിപ്പിച്ചിരിക്കുന്ന സൈബർകാബ്. കാലിഫോർണിയയിലെ ബർബാങ്കിൽ നടന്ന ചടങ്ങിൽ, വേദിയിലേക്ക് ഇത്തരമൊരു സെഡാനിൽ കയറിയാണ് സിഇഒ എത്തിയത്.

ഒരേ സമയം 20 പേരെ വരെ വഹിക്കാൻ ശേഷിയുള്ള 'റോബാവാൻ' എന്ന ഭാവി വാഹനവും ഒപ്റ്റിമസ് ഹ്യൂമനോയിഡ് റോബോട്ടും മസ്‌ക് പ്രദർശിപ്പിച്ചു.

ഏകദേശം 25.2 ലക്ഷം രൂപയിൽ താഴെ വിലവരുന്ന സൈബർക്യാബ്, 2026-ൽ ഉൽപ്പാദനം ആരംഭിക്കുമെന്നാണ് വീ റോബോട്ട് ഇവന്റിൽ ഇലോൺ മസ്‌ക് അറിയിച്ചത്. ടെസ്‌ല മോഡൽ 3, ​​മോഡൽ Y എന്നീ പൂർണ സ്വയം ഡ്രൈവിങ് ശേഷിയുള്ള റോബോടാക്‌സികൾ ടെക്സസിലും കാലിഫോർണിയയിലും അടുത്ത വർഷത്തോടെ ലഭ്യമാകും.

ഹൈടെക് സ്റ്റേജിങ്ങും ഊർജസ്വലമായ ലൈറ്റിങ്ങും ഉപയോഗിച്ച് ഭാവികാലത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു കാലിഫോർണിയയിലെ വിശാലമായ വാർണർ ബ്രദേഴ്സ് ലോട്ടിൽ നടന്ന ടെസ്ല ഇവൻ്റ്. സൈബർക്യാബിനെ സംബന്ധിച്ച് നിക്ഷേപകരും വിശകലന വിദഗ്ധരും ആവേശഭരിതരാണെങ്കിലും നിരവധി സംശയങ്ങളും ഉന്നയിച്ചിട്ടുണ്ട്.

റോബോടാക്‌സികളുടെ പൂർണ സ്വയംഭരണ ഡ്രൈവിങ് കഴിവുകൾ എത്രത്തോളം വിജയകരമാകുമെന്നാണ് പലരും ആശങ്കപ്പെടുന്നത്. എന്നാൽ ഈ വെല്ലുവിളികൾ മുന്നിൽ നിൽക്കവേ ടെസ്‌ല നിർമിത ബുദ്ധിയിൽ നേടിയ വളർച്ച മസ്ക് ചൂണ്ടിക്കാട്ടി.

പരമ്പരാഗത ഡ്രൈവിങ് സംവിധാനങ്ങൾ എടുത്തുമാറ്റുന്നതിലൂടെ യാത്രാ അനുഭവം സുഗമമാക്കാൻ സാധിക്കുമെന്നാണ് ടെസ്‌ല പറയുന്നത്. 2020-ഓടെ ടെസ്‌ലയുടെ പൂർണമായും പ്രവർത്തനക്ഷമമായ റോബോടാക്‌സികൾ ലഭ്യമാക്കുമെന്ന് 2019-ൽ മസ്‌ക് പറഞ്ഞിരുന്നു. എന്നാൽ മറ്റുപല പദ്ധതികളുടെയും ഭാഗമായി റോബോട്ടാക്സികളുടെ കാര്യം മാറ്റിവയ്ക്കുകയായിരുന്നു.

ബെംഗളൂരുവില്‍ ഇന്ത്യയുടെ ചെറുത്തുനില്‍പ്പ്; അർധ സെഞ്ചുറിയുമായി കോഹ്ലിയും രോഹിതും സർഫറാസും

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഡല്‍ഹി മുൻമന്ത്രി സത്യേന്ദർ ജയിന് ജാമ്യം

'എത്തിയത് കളക്ടര്‍ ക്ഷണിച്ചിട്ട്, നവീനെതിരേ വേറെയും പരാതികളുണ്ടായിരുന്നു'; കണ്ണൂര്‍ എഡിഎമ്മിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി പിപി ദിവ്യ

യഹിയ സിൻവാറിന്റെ കൊലപാതകം ഇസ്രയേല്‍ - ഗാസ യുദ്ധത്തിന്റെ അവസാനമോ?

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി