TECHNOLOGY

മസ്കിന്റെ 'കിളിപോയി'; ട്വിറ്റര്‍ ലോഗോയിൽ ഇനി നായ, മാറ്റം ഡെസ്‌ക്‌ടോപ്പ്‌ വേര്‍ഷനില്‍

വെബ് ഡെസ്ക്

ട്വിറ്റർ ലോഗോയായ നീലക്കിളിയെ പറത്തിവിട്ട് പകരം നായയെ പ്രതിഷ്ഠിച്ച് സിഇഒ ഇലോണ്‍ മസ്‌ക്. ഡോഗി കോയിന്‍ ക്രിപ്‌റ്റോ കറന്‍സിയുടെ മീം ആയ നായയാണ് ഇനിമുതല്‍ ട്വിറ്ററിന്റെ ലോഗോ. ഡെസ്‌ക്ടോപ് വേര്‍ഷനില്‍ മാത്രമാണ് പുതിയ മാറ്റം.

ഷിബ ഇനു എന്ന നായയുടെ മുഖമാണ് ഡെസ്‌ക്ടോപ്പ് പതിപ്പിലുള്ളത്. മൊബൈലില്‍ വേര്‍ഷനില്‍ പഴയ നീലപ്പക്ഷി തന്നെയാണ് ലോഗോ. ബിറ്റ്‌കോയിന്‍ പോലുള്ള ക്രിപ്‌റ്റോ കറന്‍സികളെ പരിഹസിക്കുന്നതിന് 2013ല്‍ തുടക്കമിട്ടതാണ് ഡോഗി കോയിന്‍ എന്ന ക്രിപ്‌റ്റോ കറന്‍സി.

ലോഗോ മാറ്റത്തിന് പിന്നാലെ മസ്‌ക് പങ്കുവച്ച ട്വീറ്റും വൈറലായി. ട്വിറ്ററിന്റെ പുതിയ ലോഗോയിലുള്ള നായ കാറിനുള്ളിൽ ഇരുന്നുകൊണ്ട് പട്രോളിങ്ങിനെത്തിയ ഉദ്യോഗസ്ഥന് ലൈസൻസ് കൈമാറുന്നതും, ഇത് പഴയ ഫോട്ടോയാണെന്ന് പറയുന്നതുമായ രസകരമായൊരു ചിത്രമാണ് ട്വീറ്റ് ചെയ്തത്.

2022 മാർച്ച് 26ന് നീലപക്ഷിയുടെ ലോഗോയ്ക്ക് പകരം നായയെയാക്കണമെന്ന് ആവശ്യപ്പെട്ട് മസ്കിന്റെ ഔദ്യോഗിക അക്കൗണ്ടിൽ ഒരു അജ്ഞാത സന്ദേശമെത്തിയിരുന്നു. അതിന്റെ സ്ക്രീൻഷോട്ടിനൊപ്പം വാക്ക് പാലിച്ചുവെന്നും അദ്ദേഹം കുറിച്ചു.

ഡോഗി മീമിന്റെ സൂപ്പർ ഫാനാണ് ഇലോണ്‍ മസ്‌ക്. കഴിഞ്ഞ വർഷം ട്വിറ്ററിൽ 'സാറ്റർഡേ നൈറ്റ് ലൈവ്' ഹോസ്റ്റ് ചെയ്തപ്പോൾ ഡോഗി കോയിനെ പിന്തുണച്ചിരുന്നു. കഴിഞ്ഞ ദിവസം ട്വിറ്ററിന്റെ വെബ് ലോഗോ മാറ്റിയതിന് ശേഷം ഡോഗികോയിന്റെ മൂല്യം 20 ശതമാനം ഉയർന്നതായും പറയുന്നു.

നേരത്തെ മുൻ സിഇഒ പരാഗ് അഗർവാളിനെ പരിഹസിക്കുന്നതിനായി മസ്‌ക് തന്റെ വളർത്തുനായ ഫ്ലോക്കി എന്ന ഷിബ ഇനു വിഭാഗത്തിലുള്ള പട്ടിയുടെ ചിത്രം ട്വീറ്റ് ചെയ്തിരുന്നു. പുതിയ ട്വിറ്റർ സിഇഒ ആയിട്ടാണ് നായയെ പരിചയപ്പെടുത്തിയത്. തന്റെ നായ അഗർവാളിനേക്കാൾ മികച്ച സിഇഒ ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മസ്‌ക് ട്വിറ്റര്‍ വാങ്ങിയതിന് പിന്നാലെ നിരവധി മാറ്റങ്ങളും പരിഷ്കാരങ്ങളും കൊണ്ടുവന്നു. നിലവിൽ ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ളതും മസ്കിന് തന്നെയാണ്. മുൻ അമേരിക്കൻ പ്രസിഡന്റായ ബറാക് ഒബാമയെ പിന്നിലാക്കിയാണ് മസ്ക് ഒന്നാമതെത്തിയത്.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും