ശതകോടീശ്വരൻ ഇലോണ്‍ മസ്‌കിന് ഇനി ട്വിറ്റർ ഏറ്റെടുക്കാം. ട്വിറ്റർ വാങ്ങാനുള്ള മസ്കിന്റെ തീരുമാനത്തിന് ഓഹരി ഉടമങ്ങളുടെ അംഗീകാരം. 4,400 കോടി ഡോളറിനാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നത്. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ ട്വിറ്റര്‍ ഓഹരി ഉടമകളില്‍ ഭൂരിപക്ഷവും മസ്‌കിനെ അനുകൂലിക്കുകയായിരുന്നു.
ഇലോണ്‍ മസ്‌കുമായുള്ള ബിസിനസില്‍ താത്പര്യം പ്രകടിപ്പിക്കുകയും കരാറുമായി മുന്നോട്ട് പോകാമെന്ന് നിക്ഷേപകര്‍ തീരുമാനിക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ മസ്‌കിന് അനുകൂലമാകുകയായിരുന്നു. ഇക്കാര്യത്തില്‍ അന്തിമവിധി വരാനുണ്ടെങ്കിലും ഭൂരിപക്ഷ വോട്ടുകള്‍ നിലനിര്‍ത്തി ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുക്കാനാണ് സാധ്യത.
കഴിഞ്ഞ ഏപ്രിലില്‍ ആണ് ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുക്കാന്‍ തീരുമാനിക്കുന്നത്. വ്യാജ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട കണക്കുകളില്‍ വ്യക്തതയില്ലാത്തതിനെ തുടര്‍ന്ന് കരാറില്‍ നിന്ന് പിന്മാറാന്‍ ശ്രമിക്കുന്നതിനിടെക്കാണ് വോട്ടെടുപ്പ് നടന്നത്.