TECHNOLOGY

ട്വിറ്ററിൽ 200 മില്യൺ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നു

വിവരങ്ങള്‍ ചോർന്നത് ഹാക്കിങ്, ഫിഷിങ്, ഡോക്സിങ് എന്നിവയ്ക്കെല്ലാം കാരണമാകുമെന്ന് ഇസ്രായേലി സൈബർ രഹസ്യാന്വേഷണ സ്ഥാപനമായ ഹഡ്സണ്‍ റോക്കിന്റെ റിപ്പോർട്ട്

വെബ് ഡെസ്ക്

ഇരുപത് കോടി ട്വിറ്റര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോർന്നെന്ന് റിപ്പോർട്ട്. ഇമെയില്‍ വിലാസങ്ങള്‍ ഹാക്കര്‍മാര്‍ മോഷ്ടിക്കുകയും ഒരു ഓണ്‍ലൈന്‍ ഹാക്കിങ് ഫോറത്തില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതെന്നാണ് റിപ്പോർട്ടുകള്‍. വിവരങ്ങള്‍ ചോർന്നത് ഹാക്കിങ്, ഫിഷിങ്, ഡോക്സിങ് എന്നിവയ്ക്കെല്ലാം കാരണമാകുമെന്ന് ഇസ്രായേലി സൈബർ രഹസ്യാന്വേഷണ സ്ഥാപനമായ ഹഡ്സണ്‍ റോക്കിന്റെ റിപ്പോർട്ടില്‍ പറയുന്നു.

ഡാറ്റ ചോര്‍ച്ചയ്ക്ക് പിന്നിലുള്ള ഹാക്കര്‍മാരെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഇലോണ്‍ മസ്‌ക് കമ്പനിയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ ഡാറ്റ ചോര്‍ച്ച നടന്നിരിക്കാം എന്നാണ് റിപ്പോർട്ട്. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഗുരുതരമായ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്ന ഡാറ്റാബേസ് ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതെന്നും ഹഡ്സണ്‍ റോക്കിന്റെ സഹസ്ഥാപകന്‍ അലോണ്‍ ഗാല്‍ വെളിപ്പെടുത്തി. എന്നാല്‍ വാർത്തകളില്‍ ട്വിറ്റര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ട്വിറ്ററിന് 320 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ ഭൂരിഭാഗം ഉപയോക്താക്കളുടെയും ഉപയോക്തൃനാമങ്ങളും ഇമെയില്‍ വിലാസങ്ങളും ട്വിറ്റര്‍ ഹാന്‍ഡിലുകളുമായി ബന്ധിപ്പിച്ചിരിക്കുന്നതിലാല്‍ വന്‍തോതില്‍ വ്യക്തിഗത വിവരങ്ങള്‍ ചോരാന്‍ സാധ്യതകള്‍ തള്ളാനാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഹാക്കേഴ്‌സ് ട്വിറ്റര്‍ ഉപയോക്തൃ ഡാറ്റ വില്‍ക്കുന്ന പരസ്യം നല്‍കിയതിന് ശേഷം പ്രമുഖ വ്യക്തികളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതായി ഗവേഷകര്‍ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

ട്വിറ്ററിലെ പിഴവുകള്‍ കാരണമാണ് ഡാറ്റ ചോര്‍ച്ച ഉണ്ടായതെന്നും റിപ്പോർട്ടിലുണ്ട്

ട്വിറ്ററിലെ പിഴവുകള്‍ കാരണമാണ് ഡാറ്റ ചോര്‍ച്ച ഉണ്ടായതെന്നും ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫേസിലെ അപാകതകള്‍ ഹാക്കിങ് എളുപ്പമാക്കിയിരിക്കാമെന്നാം അലോണ്‍ ഗാല്‍ അഭിപ്രായപ്പെട്ടു. രണ്ട് മാസത്തിനിടെ രണ്ടാമത്തെ വലിയ ഡാറ്റ ചോര്‍ച്ചയാണ് ട്വിറ്ററില്‍ സംഭവിച്ചിരിക്കുന്നത്. ഫേസ്ബുക്ക്, ലിങ്കിഡിന്‍ പോലെയുള്ള മറ്റു പല പ്ലാറ്റ്‌ഫോമുകളില്‍ നിന്നും മുമ്പ് ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ഡാറ്റ ചോര്‍ന്നിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ