TECHNOLOGY

ഹൃദയമിടിപ്പ് മുതൽ പീരിയഡ്സ് വരെ ട്രാക്ക് ചെയ്യാം; കിടിലൻ ഫീച്ചറുകളുമായി ബോട്ട് സ്മാർട്ട് റിങ് വരുന്നു

വിരലിൽ ധരിക്കാവുന്ന ഈ മോതിരം നിങ്ങളുടെ ആരോഗ്യം, ഫിറ്റ്നസ് എന്നിവ ഫലപ്രദമായി നിരീക്ഷിക്കാൻ സാധിക്കുന്ന ഹെൽത്ത് ട്രാക്കർ ഡിവൈസാണ്

വെബ് ഡെസ്ക്

ഡയമണ്ട്, സ്വർണ മോതിരങ്ങളുടെയൊക്കെ കാലം കഴിഞ്ഞു. ഇനി സ്മാർട്ട് മോതിരങ്ങളുടെ വരവാണ്! വിലയേറിയ കല്ലുകളോ തിളക്കമോ ഒന്നുമില്ലെങ്കിലും നിങ്ങളുടെ ഹൃദയമിടിപ്പ്, സ്റ്റെപ്പുകൾ എന്നിവയും അതിലേറെയും വിലപ്പെട്ട വിവരങ്ങളും നൽകാൻ കഴിയുന്നതാണെങ്കിലോ ഈ സ്മാ‍ർട്ട് റിങ്. അതേ, വെയറബിൾസിന് പുറമെ ഇനി മോതരവും സ്മാർട്ട് ആകുകയാണ്. ഇന്ത്യൻ വിപണിയിൽ പുതിയ സ്മാ‍ർട്ട് റിങ് പുറത്തിറക്കാൻ ഒരുങ്ങുകയാണ് ബോട്ട്. പേര് സൂചിപ്പിക്കുന്നത് പോലെ വിരലിൽ ധരിക്കാവുന്ന ഈ മോതിരം നിങ്ങളുടെ ആരോഗ്യം, ഫിറ്റ്നസ് എന്നിവ ഫലപ്രദമായി നിരീക്ഷിക്കാൻ സാധിക്കുന്ന ഹെൽത്ത് ട്രാക്കർ ഡിവൈസാണ്.

ഇന്ത്യയിൽ സ്മാർട്ട് റിങുകൾ അവതരിപ്പിക്കുന്നത് അൾട്രാഹുമൻ എന്ന ബ്രാൻഡാണ്. സെറാമിക്, മെറ്റൽ എന്നിവയുടെ മിശ്രിതം ഉപയോഗിച്ചാണ് boAt സ്മാർട്ട് റിങ് നിർമിച്ചിരിക്കുന്നത്. ഭാരം കുറഞ്ഞ റിങ് ആയതിനാൽ സൗകര്യപ്രദമായി ധരിക്കാനും സാധിക്കും. കൂടാതെ ഏത് വസ്ത്രത്തിനും അവസരത്തിനും അനുയോജ്യമായി ധരിക്കാവുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. പ്രവർത്തനക്ഷമതയും വൈദഗ്ധ്യവും സ്മാർട്ട് റിങിന്റെ പ്രധാന സവിശേഷതകളാണ്. 5ATM റേറ്റിങ്ങുമായി വരുന്ന ബോട്ട് സ്മാർട്ട് റിങ് വെള്ളത്തെയും വിയർപ്പിനെയും പ്രതിരോധിക്കുന്നു. അതുകൊണ്ട് തന്നെ വിവിധ ശാരീരിക പ്രവർത്തനങ്ങളിലും ദൈനംദിന ജീവിതത്തിലെ ഏത് അവസരത്തിലും ഇത് ധരിക്കാവുന്നതാണ്.

സമഗ്രമായ ആരോഗ്യ, ഫിറ്റ്നസ് ട്രാക്കിങ് സംവിധാനങ്ങളാണ് സ്മാർട്ട് റിങിന്റെ ഏറ്റവും മികച്ച സവിശേഷത. ദൈനംദിന ശാരീരിക പ്രവർത്തനങ്ങൾ, സ്റ്റെപ്പുകൾ, നടക്കുകയോ ഓടുകയോ ചെയ്ത ദൂരം, കലോറികൾ തുടങ്ങി ആരോഗ്യകരമായ ജീവിതശൈലിയിലേക്കുള്ള നിങ്ങളുടെ പുരോഗതി ട്രാക്ക് ചെയ്യാൻ ഇത് സഹായിക്കും. കൂടാതെ ഈ സ്‌മാർട്ട് റിങ് നിങ്ങളുടെ ഹൃദയമിടിപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ഹൃദയമിടിപ്പ് നിരീക്ഷിക്കുന്നതിനൊപ്പം തന്നെ ഹൃദയമിടിപ്പിലുണ്ടാകുന്ന വ്യത്യാസങ്ങൾ വിശകലനം ചെയ്ത് എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ അത് അറിയിക്കാനും ഡിവൈസിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മാത്രമല്ല നിങ്ങളുടെ ശരീര താപനിലയിലെ വ്യതിയാനങ്ങൾ കണ്ടെത്തി ആരോഗ്യപ്രശ്നങ്ങൾ തിരിച്ചറിയാനും ബോട്ട് സ്മാർട്ട് റിങ്ങിന് സാധിക്കും. കൂടാതെ SpO2 മോണിറ്ററിങ് ഫീച്ചർ നിങ്ങളുടെ രക്തത്തിലെ ഓക്സിജന്റെ അളവ്, ശ്വസന ആരോഗ്യം എന്നിവയെ കുറിച്ചുള്ള വിവരങ്ങളും നൽകുന്നു.

ഇനി ഉറക്കം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കായി, സ്ലീപ്പ് മോണിറ്ററിങ് ഫീച്ചറും വാഗ്ദാനം ചെയ്യുന്നു. ഇത് നിങ്ങളുടെ ഉറക്ക രീതികൾ, മൊത്തം ഉറക്കത്തിന്റെ ദൈർഘ്യം, ഉറക്കത്തിനിടെയുണ്ടാകുന്ന അസ്വസ്ഥതകൾ എന്നിവ വിശകലനം ചെയ്യുന്നു.

ബോട്ട് സ്മാര്‍ട്ട് റിങ് സ്ത്രീകള്‍ക്കും വളരെ പ്രയോജനകരമായ ഒന്നാണ്. സ്‌മാർട്ട് നോട്ടിഫിക്കേഷനുകളും റിമൈൻഡറുകളും അടക്കമുള്ള പീരിയഡ് ട്രാക്കറും ബോട്ടിന്റെ സ്മാർട്ട് റിങ്ങിൽ ഉണ്ട്. മാത്രമല്ല, സ്‌മാർട്ട് റിങ് ടച്ച് കൺട്രോൾസുമായാണ് വരുന്നത്. ഇത് ഒരുതവണ കൈ ചലിപ്പിക്കുന്നത് വഴി മറ്റ് ഉപകരണങ്ങളുമായി ബന്ധപ്പെടുന്നതിന് സഹായിക്കുന്നു.

ആരോഗ്യകരമായ ജീവിതശൈലി നയിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ വാച്ച് ഒരു മികച്ച ചോയിസായിരിക്കുമെന്നാണ് കമ്പനി പറയുന്നത്. ബോട്ട് റിങ് എന്ന മൊബൈൽ ആപ്പുമായി കണക്റ്റ് ചെയ്താണ് സ്മാർട്ട് റിങ് ഉപയോഗിക്കേണ്ടത്.  വിലനിർണയവും റിലീസ് തീയതിയും സംബന്ധിച്ച വിശദാംശങ്ങൾ നിലവിൽ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ആമസോൺ, ഫ്ലിപ്കാർട്ട്, ബോട്ടിന്റെ സ്വന്തം ഓൺലൈൻ സ്റ്റോർ എന്നിവയുൾപ്പെടെ വിവിധ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ബോട്ട് സ്മാർട്ട് റിങ് വിൽപനയ്ക്കെത്തും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ