TECHNOLOGY

വീഡിയോ എഡിറ്റിങ് നിസാരം; ഇതാ അഞ്ച് ആപ്ലിക്കേഷനുകള്‍

എളുപ്പത്തില്‍ വീഡിയോ എഡിറ്റിങ് സാധ്യമാകുന്നതും പ്ലേ സ്റ്റോറില്‍ ലഭ്യമായതുമായ അഞ്ച് ആപ്ലിക്കേഷനുകള്‍ പരിശോധിക്കാം

വെബ് ഡെസ്ക്

കൂട്ടുകാരും കുടുംബാംഗങ്ങളുമൊത്തുള്ള നിമിഷങ്ങള്‍, അല്ലെങ്കില്‍ സോളോ ട്രിപ്പുകള്‍...ഇവയെല്ലാം വീഡിയോയായും ചിത്രങ്ങളായും പകർത്തി സൂക്ഷിക്കുന്നവരാകും പലരും. ഇതെല്ലാം ചേർത്തുവച്ചുള്ള വീഡിയോ നിർമിക്കുന്നവരുമുണ്ട്. വീഡിയോ തയാറാക്കുന്നതിനായി പല ആപ്ലിക്കേഷനും പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. എന്നാല്‍ എളുപ്പത്തില്‍ വീഡിയോ എഡിറ്റ് ചെയ്യാന്‍ സാധിക്കുന്ന അഞ്ച് ആപ്ലിക്കേഷനുകള്‍ ഇതാ.

കൈന്‍മാസ്റ്റർ (KineMaster)

ഏറ്റവും എളുപ്പത്തില്‍ വീഡിയോ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന ആപ്ലിക്കേഷനാണ് കൈന്‍മാസ്റ്റർ. ഇന്‍സ്റ്റഗ്രാം, യുട്യൂബ്, ഫെയ്സ്ബുക്ക് തുടങ്ങി ഏത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിനും അനുയോജ്യമായ ടെമ്പ്ലേറ്റുകള്‍ കൈന്‍മാസ്റ്ററില്‍ ലഭ്യമാണ്. അടിസ്ഥാനപരമായ എഡിറ്റിങ് രീതികള്‍ അറിയാമെങ്കില്‍ മനോഹരമായ വീഡിയോകള്‍ കൈന്‍മാസ്റ്ററിലൂടെ സൃഷ്ടിക്കാനാകും.

വിഎന്‍ ആപ്പ് (VN App)

സൗജന്യമായി വീഡിയോ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന ആപ്ലിക്കേഷനാണ് വിഎന്‍ ആപ്പ്. വീഡിയോയുടെ ക്രമം മാറ്റാനും എഫക്ടുകള്‍ നല്‍കാനും കളർ ഗ്രേഡിങ് നടത്താനും വിഎന്നിലൂടെ സാധിക്കും. ആപ്ലിക്കേഷനില്‍ ലഭ്യമായ വീഡിയോകളും എഫക്ടുകളും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനുമാകും.

ഇന്‍ഷോട്ട് (InShot)

എഡിറ്റിങ്ങിന്റെ അടിസ്ഥാന അറിവുള്ളവർ മുതല്‍ പ്രൊഫഷണലായിട്ടുള്ള രീതി വരെ പരിചിതമായിട്ടുള്ളവർക്ക് ഇന്‍ഷോട്ട് ഉപയോഗിക്കാനാകും. നിർമിത ബുദ്ധി ഉപയോഗിച്ചു വരെ വീഡിയോ മികച്ചതാക്കാനുള്ള ഓപ്ഷന്‍ ഇന്‍ഷോട്ടിലുണ്ട്.

ഫില്‍മോറ (Fimora)

നിർമിത ബുദ്ധിയില്‍ അധിഷ്ഠിതമായിട്ടുള്ള വീഡിയോ എഡിറ്റിങ് ആപ്ലിക്കേഷനാണ് ഫില്‍മോറ. ഏത് പ്ലാറ്റ്‌ഫോമിനും അനുയോജ്യമാകുന്ന തരത്തില്‍ ദൃശ്യങ്ങള്‍ എളുപ്പത്തില്‍ മാറ്റിമറിക്കാന്‍ ഫില്‍മോറയിലൂടെ സാധിക്കും.

ജി ഫോട്ടോസ് (G Photos)

ഗൂഗിള്‍ ഫോട്ടോസ് ആപ്ലിക്കേഷനെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാം. കേവലം ഫോട്ടോ എഡിറ്റിങ് മാത്രമല്ല വീഡിയോ എഡിറ്റിങ്ങും ആപ്ലിക്കേഷനിലൂടെ സാധിക്കും. ഫോട്ടോകള്‍ വീഡിയോയാക്കി മാറ്റാനും, വീഡിയോയുടെ ദൈർഘ്യവും ക്വാളിറ്റിയുമെല്ലാം ക്രമീകരിക്കാനും കഴിയും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ