സ്മാര്‍ട്ട് വാച്ചുകളുടെ വിപണി വിപുലീകരിച്ച് ഗാര്‍മിന്‍ . ഫോര്‍റണ്ണര്‍ 965 ,ഫോര്‍റണ്ണര്‍ 265 മ്യൂസിക് ,ഫോര്‍റണ്ണര്‍ 265 എസ് മ്യൂസിക് സ്മാര്‍ട്ട് വാച്ചുകളുടെ സീരീസാണ് ഗാര്‍മിന്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. സ്മാര്‍ട്ട് വാച്ചുകളില്‍ ഉയര്‍ന്ന റെസല്യൂഷന്‍ അമോലെഡ് സ്‌ക്രീന്‍ സജ്ജീകരണം എന്നിവ കൂടാതെ മോണിറ്റിംഗ് ,സ്ലീപ്പ് മോണിറ്റിംഗ് ,vo2 മാക്‌സ്,ശ്വസന നിരക്ക് രേഖപ്പെടുത്തുന്ന രീതി എന്നീ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ വാച്ചുകള്‍ വിപണിയിലെത്തുക. സ്മാര്‍ട്ട് വാച്ച് മോഡിൽ 13 ദിവസം വരെയും ജിപിഎസ് മോഡില്‍ 20 മണിക്കൂര്‍ വരെയും നിലനില്‍ക്കുന്നതാണ് വാച്ചിന്റെ ബാറ്ററി ലൈഫ് എന്നും കമ്പനി പറയുന്നു.
67,490 രൂപയാണ് ഗാര്‍മിന്‍ ഫോര്‍റണ്ണറിന്റെ വില. അതേ സമയം ഫോര്‍റണ്ണര്‍ 265 മ്യൂസിക്കിന്റെ വില 50,490 രൂപയാണ്. ബ്ലാക്ക് അക്വാകളര്‍ നിറങ്ങളിലാണ് വാച്ചുകള്‍ വിപണിയിലെത്തുന്നത്. എന്നാല്‍ ഗാര്‍മിന്‍ ഫോര്‍റണ്ണര്‍ 265s മ്യൂസിക്കിന്റെ വില വരുന്നത് 50,490 രൂപയാണ് , കറുപ്പ് പിങ്ക് നിറങ്ങളിലാണ് മ്യൂസിക് സ്മാര്‍ട്ട് വാച്ചുകളിലെത്തുന്നത്.
ആമസോണ്‍ ,ഫ്‌ളിപ്പ് കാര്‍ട്ട്, ടാറ്റ ക്ലിക്ക്, ടാറ്റാ ലക്ഷ്വറി, സിനെര്‍ജിസെര്‍, ഭവാ , ലൈക്കാ എന്നീ ആപ്പുകളിലൂടെയും ഗാര്‍മിൻ വാച്ചുകള്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാനാകും. വര്‍ഷങ്ങളായി ഫോര്‍റണ്ണറിന് ഉപഭോക്താക്കളുടെ വിശ്വാസ്യത നേടിയെടുക്കുന്നതില്‍ വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പുതിയ ഉന്നമനത്തില്‍ കമ്പനി വളരെയധികം ആവേശഭരിതരാണെന്നും ഗാര്‍മിന്‍ ഏഷ്യ ഓന്‍ഡ് സീ മാര്‍ക്കറ്റിംഗ് ഹെഡ് മിസ്സിയാങ് വ്യക്തമാക്കി.
ഗാര്‍മിന്‍ ഫോര്‍റണ്ണര്‍ 965 ല്‍ 1.4 ഇഞ്ച് നീളം വരുന്ന AMOLED ഡിസ്പ്ലേ വൈ ഫൈയും ബ്ലൂടൂത്ത് സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. HRസെന്‍സര്‍,SP02 സെന്‍സര്‍,സ്‌ട്രെസ് നിരീക്ഷണം , ഉറക്കത്തിന്റെ സമയം അടയാളപ്പെടുത്തുക എന്നീ സവിശേഷതകളും വാച്ചിലുണ്ടാകും.