TECHNOLOGY

ചാറ്റ് ജിപിടിക്ക് ഗൂഗിളിൻ്റെ ചെക്ക്; ചാറ്റ് ബോട്ട് ബാര്‍ഡ്

യു എസിലും യുകെയിലുമാണ് ആദ്യമായി പരീക്ഷണം നടക്കുക

വെബ് ഡെസ്ക്

ലോകമെങ്ങും തരംഗം സൃഷ്ടിച്ച ചാറ്റ് ജിപിടിക്ക് പിന്നാലെ ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ചാറ്റ് ബോട്ട് ബാര്‍ഡ് പരീക്ഷണത്തിനൊരുങ്ങുന്നു. പൂര്‍ണമായും നിര്‍മിത ബുദ്ധിയുടെ അടിസ്ഥാനത്തിലൊരുങ്ങുന്ന ചാറ്റ് ബോട്ടാണ് ബാര്‍ഡ്. മെച്ചപ്പെടുത്തിയ തിരച്ചില്‍ സേവനത്തിന്റെ പരീക്ഷണാത്മക പതിപ്പാണ് ബാര്‍ഡ്.

യു എസിലും യുകെയിലുമാണ് ആദ്യമായി പരീക്ഷണം നടക്കുക. നിലവില്‍ ഇംഗ്ലീഷ് ഭാഷയില്‍ മാത്രമേ ബോര്‍ഡ് ഇന്‍പുട്ട് പ്രവര്‍ത്തിക്കുക. ഗൂഗിളില്‍ നിലവിലുള്ള എല്ലാ ഡാറ്റകളും ബാര്‍ഡിന് ഉപയോഗിക്കാനാകും . സാങ്കേതികവിദ്യയായ ജനറേറ്റീവ് എഐയുമായി സഹകരിക്കാൻ അനുവദിക്കുന്ന ഒരു പരീക്ഷണമെന്നാണ് ഗൂഗിൾ ബാർഡിനെ വിശേഷിപ്പിക്കുന്നത്.

ചാറ്റ് ജിപിടി ചാറ്റ് ബോട്ടാണ് ഇനി ഭാവിയുടെ സാങ്കേതിക വിദ്യ എന്നതായിരുന്നു ടെക് ലോകത്തെ ഏറ്റവും പുതിയ വാര്‍ത്ത. മൈക്രോസോഫ്റ്റ് പിന്തുണയുള്ള ഓപ്പണ്‍എഐയില്‍ നിന്നുള്ള ചാറ്റ് ജിപിടി സേവനം, ഗൂഗിളിന് വെല്ലുവിളിയാകുമോയെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നതിനു പിന്നാലെയാണ് പുതിയ സാങ്കേതിക വിദ്യയുമായി ഗൂഗിള്‍ രംഗത്തെത്തിയത്. കഴിഞ്ഞ ആഴ്ചയാണ് ഗൂഗിളും മൈക്രോ സോഫ്റ്റും നിര്‍മിത ബുദ്ധിക്ക് അടിസ്ഥാനമായി ചാറ്റ് ബോക്‌സിനെക്കുറിച്ച് വിശദീകരണം നൽകിയത്.

Bard.google.com എന്ന സൈറ്റിലൂടെ സൗജന്യമായി ബാര്‍ഡിലേക്ക് പ്രവേശിക്കാന്‍ സാധിക്കും. പൂര്‍ണമായും നിര്‍മിത ബുദ്ധിക്കടിസ്ഥാനത്തില്‍ നിര്‍മിച്ച ചാറ്റ് ബോട്ടാണ് ചാറ്റ് ജിപിടിയും ബാര്‍ഡും . എന്നാല്‍ ചാറ്റ് ജിപിടിയില്‍ നിന്നും വ്യത്യസ്തമായ പ്രവര്‍ത്തന രീതിയാണ് ബാര്‍ഡ് സ്വീകരിച്ചിട്ടുള്ളതെന്നാണ് സൂചന

അതേ സമയം ബാര്‍ഡിലെ കൃത്യതയ്ക്ക് യാതൊരു ഉറപ്പും നല്‍കാന്‍ ഗൂഗിള്‍ തയ്യാറായിട്ടില്ല. ബാർഡ് എപ്പോഴും കൃത്യമായ വിവരങ്ങള്‍ പ്രദാനം ചെയ്യുമെന്നതില്‍ ആശങ്കയുണ്ടെന്നാണ് കമ്പനിയുടെയും നിലപാട് .

എഐ അധിഷ്ഠിത ഭാഷാ മോഡലായ LaMDA (ലംഗ്വേജ് മോഡല്‍ ഫോര്‍ ഡയലോഗ് ആപ്ലിക്കേഷനുകള്‍) ആണ് ഗൂഗിള്‍ തിരച്ചില്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താനായി ഉപയോഗിച്ചിരിക്കുന്നത് . ഗൂഗിളിൽ തിരയുന്ന സങ്കീർണമായ അന്വേഷണങ്ങൾക്കായാണ് സെർച്ച് എഞ്ചിനിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സവിശേഷതകൾ ചേർത്തിരിക്കുന്നത്.

മെച്ചപ്പെടുത്തിയ തിരച്ചില്‍ സേവനത്തിന്റെ പരീക്ഷണാത്മക പതിപ്പ് അടുത്ത ആഴ്ചകളിലോ അടുത്ത മാസമോ ലഭ്യമാകും. മേയില്‍ നടക്കുന്ന ഗൂഗിളിന്റെ വാര്‍ഷിക ഇവന്റായ ഗൂഗിള്‍ ഐ ഒ 2023ല്‍ ഇത് അവതരിപ്പിച്ചേക്കുമെന്നും സുന്ദർ പിച്ചൈ പറഞ്ഞു.

അമേരിക്ക ആസ്ഥാനമായുള്ള ഓപ്പണ്‍ എഐ എന്ന സ്ഥാപനമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിത ബുദ്ധിയില്‍ പുതിയ സാധ്യതകള്‍ ലോകത്തിന് മുന്നില്‍ തുറന്നത്. മനുഷ്യനെ പോലെ സംവദിക്കാന്‍ ശേഷിയുള്ള ചാറ്റ് ബോട്ടാണ് ചാറ്റ് ജിപിടി. 2022 അവസാനം അവതരിപ്പിക്കപ്പെട്ട ചാറ്റ് ജിപിടിക്ക് ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ഇതിനോടകം ഉണ്ടായിട്ടുള്ളത്.  പിറവിയെടുത്ത് 100 ദിവസത്തിനകം നിരവധിയാളുകളാണ് ചാറ്റ് ജിപിടിയുടെ സേവനങ്ങള്‍ ഉപയോപ്പെടുത്തിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ