TECHNOLOGY

ആപ്പിലൂടെയുള്ള ഡേറ്റ ചോര്‍ച്ച ഇനി ഭയക്കേണ്ട ; പ്ലേ സ്റ്റോറില്‍ പുതിയ ഓപ്ഷനുമായി ഗൂഗിള്‍

വെബ് ഡെസ്ക്

ആപ്പുകളിലൂടെ വ്യക്തിഗത വിവരങ്ങള്‍ ചോരുന്നെന്ന വാർത്തകള്‍ക്കിടെ പ്ലേ സ്റ്റോറില്‍ പുതിയ ഓപ്ഷനുമായി ഗൂഗിള്‍. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഏതൊരു ആപ്പിലേയും വ്യക്തിഗത ഡേറ്റ ഒഴിവാക്കാനാകും എന്നതാണ് ഈ ഓപ്ഷന്റെ പ്രത്യേകതയെന്നാണ് അവകാശവാദം.

2024 മുതല്‍ ഉപയോക്താക്കള്‍ക്ക് ഡേറ്റ സ്വയം നീക്കം ചെയ്യാൻ കഴിയുമെന്നാണ് വിലയിരുത്തല്‍. ഇനി മുതല്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഉപയോഗിക്കാനാകുന്ന ഏതൊരു ആപ്പിലും ഈ സജ്ജീകരണം ഉണ്ടാകണമെന്ന് ഗൂഗിള്‍, ആപ്പ് നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. ആപ്പുകളില്‍ ഇനി മുതല്‍ ഡിലീറ്റ് ഡേറ്റ എന്ന ഓപ്ഷന്‍ കൂടി ഉണ്ടാകുമെന്നും ഗൂഗിള്‍ അറിയിച്ചു. അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിനൊപ്പം ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നീക്കം ചെയ്യാനും കഴിയും.

ആപ്പിന്റെ ഉപയോഗം കഴിയുന്നതോടെ വിവരങ്ങളെല്ലാം നീക്കേണ്ടതാണ്. നിയമപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണെങ്കില്‍ മാത്രമേ വിവരങ്ങള്‍ സൂക്ഷിക്കാന്‍ ആപ്പുകള്‍ക്ക് അവകാശമുണ്ടാകുകയുള്ളൂവെന്നും ഗൂഗിള്‍ അറിയിച്ചു.

അടുത്ത വര്‍ഷമായിരിക്കും പ്ലേ സ്റ്റോറില്‍ പുതിയ മാറ്റം നടപ്പിലാക്കുക. ഡേറ്റ ഡിലീറ്റ് ചെയ്യേണ്ട ഓപ്ഷന്‍ നടപ്പിലാക്കുന്നതിനെ കുറിച്ചുളള വിശദമായ വിവരങ്ങള്‍ ഡെവലപ്പേര്‍സ് ഗൂഗിളിനോട് ചോദിച്ചിട്ടുണ്ട്. ഇതിന് മാത്രമായുള്ള പരിശീലനം ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കും. തീരുമാനം നടപ്പിലാക്കാൻ കൂടുതല്‍ സമയം ഡെവലപ്പേര്‍സ് ഗൂഗിളിനോട് ആവശ്യപ്പെട്ടെന്നാണ് വിവരം.

ഗൂഗിളിന് പുറമേ ഇതേ സേവനം നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍. ആപ്പ് നിർമാതാക്കളോട് ഉപയോക്താക്കളുടെ എല്ലാ വിവരങ്ങളും ഉടനെ നീക്കം ചെയ്യുന്ന ഓപ്ഷന്‍ ഉള്‍പ്പെടുത്തണമെന്ന് ആപ്പിളും നിർദേശിച്ചിട്ടുണ്ട്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?