ഗൂഗിള്‍ക്രോം പതിനഞ്ചാം വയസിലേക്ക്. പുതിയ വര്‍ഷത്തിലേക്ക് കടക്കുന്ന ക്രോമിനെ്റെ മുഖം മാറ്റാനൊരുങ്ങുകയാണ് ഗൂഗിള്‍. ക്രോമിനെ രൂപത്തിലും ഫീച്ചറിലും അടിമുടി മാറ്റുന്നുവെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആന്റ്രോയിഡ് സ്മാര്‍ട്ഫോണ്‍ ഉപഭോക്താക്കള്‍ ലഭിച്ചിരുന്ന 'മെറ്റീരിയല്‍ യു' ഡിസൈനിനെ അടിസ്ഥാനമാക്കിയാണ് ക്രോമിന്റെ വരാനിരിക്കുന്ന വേര്‍ഷനെന്നാണ് ഗൂഗിള്‍ വ്യക്തമാക്കിയിരിക്കുന്നത്. ജോലിക്കായുള്ള അക്കൗണ്ടുകളും വ്യക്തിഗത അക്കൗണ്ടുകളും വേര്‍തിരിച്ചറിയാനായി പ്രത്യേക തീമുകളും ഒരുക്കിയിട്ടുണ്ടെന്നും ഗൂഗിള്‍ അറിയിച്ചു.
അപ്‌ഡേറ്റ് ചെയ്ത ഫീച്ചറുകള്‍ എളുപ്പത്തില്‍ ലഭിക്കുന്നതിനായി ക്രോമിന്‍റെ സെറ്റിങ്‌സ് ഓപ്ഷനിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഗൂഗിള്‍ ട്രാന്‍സിലേഷന്‍, ഗൂഗിള്‍ പാസ്‌വേര്‍ഡ് മാനേജര്‍ എന്നിങ്ങനെയുള്ള ഗൂഗിളിന്റെ എക്സ്റ്റന്‍ഷനുകളിലേക്ക് എളുപ്പത്തില്‍ എത്തുന്ന വിധത്തിലായിരിക്കും ക്രോം മെനു ഡിസൈന്‍ ചെയ്യുക.
വിഷ്വല്‍ ഓവര്‍ഹൗളിനായി 'മെറ്റീരിയല്‍ യു' ഡിസൈന്‍ പോലുള്ള ഡിസൈനുകളാവും ഗൂഗിള്‍ ക്രോം അവതരിപ്പിക്കുന്നത്. ആന്‍ഡ്രോയിഡ് 12 നൊപ്പമായിരുന്നു 'മെറ്റീരിയില്‍ യു' ഡിസൈന്‍ ഗൂഗിള്‍ അവതരിപ്പിച്ചത്. ലളിതമായി പറഞ്ഞാല്‍, ഫോണിന്റെ വാള്‍പേപ്പറിനെ അടിസ്ഥാനമാക്കി കൂടുതല്‍ നിറങ്ങളും ലളിതമായ UI (ഉപയോക്തൃ ഇന്റര്‍ഫേസ്) ഉപയോഗിക്കുന്ന ഒരു ഡിസൈന്‍ ഭാഷയാണിത്. ആക്‌സന്റ്, ടെക്സ്റ്റിന്റെ നിറങ്ങള്‍ എന്നിവയുള്‍പ്പെടെ ഉപയോക്താക്കള്‍ക്ക് ഇഷ്ടാനുസരണം മാറ്റിയെടുക്കാനും കഴിയുമെന്നതാണ് പുതിയ ക്രോമിന്റെ പ്രത്യേകത. ബ്രൗസറിന്റെ തീമിന് അനുസരിച്ചായിരിക്കും ക്രോമിന്റെ ബ്രൗസര്‍, ഹോം പേജ്, ഐക്കണ്‍, സെറ്റിങ്‌സ് അടക്കമുള്ള ഘടകങ്ങള്‍.
പുതിയ ലുക്കിന് പുറമെ ഗൂഗിള്‍ പ്ലേയ്ക്ക് സമാനമായിരിക്കും ഗൂഗിള്‍ ക്രോമെന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്. എഐ എക്‌സറ്റന്‍ഷന്‍,എഡിറ്റേര്‍സ് സ്‌പോട്‌ലൈറ്റ് തുങ്ങിയ എക്‌സറ്റന്‍ഷന്‍ കാറ്റഗറികളും പുതിയ ക്രോം നല്‍കുന്നു. കൂടുതല്‍ വ്യക്തിപരമായി റെക്കമന്റേഷനുകളും ലഭ്യമാവും. ഗൂഗിളിന്റെ നിബന്ധനകള്‍ പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്തുന്നതിനായി സേഫ്റ്റി ചെക്ക് എക്സ്റ്റന്‍ഷന്‍ വിപുലീകരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും ഗൂഗിള്‍ പുറത്തുവിടുന്നുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിന് ഗൂഗിള്‍ സേഫ് ബ്രൗസിങ് വിപുലീകരിക്കാനും ലക്ഷമിടുന്നുവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
മോശം സൈറ്റുകളെ തല്‍സമയം പരിശോധിക്കുന്നതിനും തിരിച്ചറിയുന്നതിനും. മാല്‍വെയര്‍ ഫിഷിങ് ഭീഷണികളില്‍ നിന്നും സംരക്ഷണം ലഭിക്കുന്നതിനും ക്രോമിന്‍റെ സുരക്ഷ 25 ശതമാനം വര്‍ധിപ്പിക്കുന്നുവെന്നും ഗൂഗിള്‍ വ്യക്തമാക്കി.