ഗര്‍ഭച്ഛിദ്രത്തിനായുള്ള ക്ലിനിക്കുകള്‍ സന്ദര്‍ശിക്കുന്ന ഉപഭോക്താക്കളുടെ ലൊക്കേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ നീക്കം ചെയ്യുമെന്ന് ഗൂഗിള്‍. ഗര്‍ഭച്ഛിദ്രത്തിന് ഭരണഘടനാപരമായ പരിരക്ഷയില്ലെന്ന് യുഎസ് സുപ്രീംകോടതി വ്യക്തമാക്കിയതോടെ ഗര്‍ഭച്ഛിദ്രങ്ങള്‍ക്ക് യുഎസ് സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗൂഗിളിന്റെ നിര്‍ണായക പ്രഖ്യാപനം.
നിയമവിരുദ്ധമായി ഗര്‍ഭം ഇല്ലാതാക്കുന്ന വ്യക്തികളുടെ വിവരങ്ങള്‍ക്കായി അധികാരികള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തിയേക്കാമെന്ന ആശങ്കയിലാണ് നടപടിജെന് ഫിറ്റ്സ്പാട്രിക്, ഗൂഗിള്‍ സീനിയര്‍ വൈസ് പ്രസിഡന്റ്
ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള ഗൗരവതരമായ നടപടികള്‍ ഗൂഗള്‍ തുടരുമെന്നും ജെന്‍ ഫിറ്റ്സ്പാട്രിക് ഉറപ്പ് നല്‍കി. തീരുമാനം വരും ആഴ്ചകളില്‍ തന്നെ നടപ്പാക്കാനാണ് നീക്കം.
വന്ധ്യത ചികിത്സാ കേന്ദ്രങ്ങള്‍ (fertility centers), ലഹരി മുക്തി കേന്ദ്രങ്ങള്‍ (addiction treatment facilities), ശരീരഭാരം കുറയ്ക്കുന്നതിനുള്ള ക്ലിനിക്കുകള്‍, ഗാര്‍ഹിക പീഡനത്തിനിരയായവര്‍ക്കുള്ള അഭയ കേന്ദ്രങ്ങള്‍ എന്നിവ സന്ദര്‍ശിക്കുന്നവരുടെ ലൊക്കേഷന്‍ സംബന്ധിച്ച വിവരങ്ങളും നീക്കം ചെയ്യും. ഉപഭോക്താക്കളുടെ ഡാറ്റ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് പ്രോത്സാഹിപ്പിക്കില്ലെന്നും ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.