vzphotos
TECHNOLOGY

ഇവിടം സേഫാണ് ഭായ്; ബ്‌ളര്‍ ഫീച്ചറുമായി ഗൂഗിള്‍

തിരച്ചില്‍ ഫലങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന അശ്ലീല ചിത്രങ്ങള്‍, അക്രമം, അപകടം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ എന്നിവ അവ്യക്തമാക്കുന്ന ഫീച്ചര്‍

വെബ് ഡെസ്ക്

ഗൂഗിള്‍ സെര്‍ച്ച് ഫലങ്ങളില്‍ ഇനി മുതല്‍ ഉപയോക്താക്കളെ അലോസരപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഉണ്ടാകില്ല. സെര്‍ച്ച് റിസല്‍റ്റുകളില്‍ പ്രത്യക്ഷപ്പെടുന്ന അശ്ലീല ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ അവ്യക്തമാക്കാനുള്ള ബ്‌ളര്‍ ഫീച്ചര്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍.

ഗൂഗിള്‍ ക്രോമിലെ സേഫ്‌ സെര്‍ച്ച് ഓപ്ഷന് കീഴിലായിരിക്കും പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തുക. ഉപയോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും പരിഗണിച്ചാണ് ഗൂഗിളിന്റെ പുതിയ തീരുമാനം .

ആപ്പിന്റെ പുതിയ ക്രമീകരണം അനുസരിച്ച്, ഉപയോക്താക്കളുടെ തിരച്ചില്‍ ഫലങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന അശ്ലീല ചിത്രങ്ങള്‍, അക്രമം, അപകടം, തുടങ്ങിയവയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ എന്നിവ ഇനി മുതല്‍ ഗൂഗിള്‍ അവ്യക്തമാക്കുന്നതായിരിക്കും.

ഹീമോഫോബിയ (രക്തത്തിനോടുള്ള പേടി) ഉള്‍പ്പെടെയുള്ള മറ്റ് ഫോബിയകള്‍ക്കും കാരണമായേക്കാവുന്ന ദൃശ്യങ്ങളും പുതിയ ഫീച്ചറിന്റെ സഹായത്തോടെ അവ്യക്തമായാകും പ്രത്യക്ഷപ്പെടുക.സേഫ് സെര്‍ച്ച് ഫീച്ചര്‍ ഡീ ആക്ടിവേറ്റ് ചെയ്യുകയാണെങ്കില്‍ വ്യക്തമായ ചിത്രങ്ങളും ലഭിക്കും.

18 വയസ്സിന് താഴെയുള്ള ഉപയോക്താക്കള്‍ക്കായി സേഫ്‌ സെര്‍ച്ച് ഫീച്ചര്‍ മുന്‍പേ തന്നെ ഗൂഗിള്‍ സജ്ജീകരിച്ചിട്ടുണ്ട്. പുതിയ ബ്ലർ സെർച്ച് ഫിൽട്ടർ ചേർത്തുകൊണ്ട് കൂടുതല്‍ പരിഷ്കരിച്ച പതിപ്പാണ് ഇപ്പോള്‍ ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. അടുത്ത മാസങ്ങളിലായി സേഫ്‌ സെര്‍ച്ചിന്റെ പുതിയ ഫീച്ചറുകള്‍ ഗൂഗിളില്‍ ഉള്‍പ്പെടുത്തും. സേഫ്‌ സെര്‍ച്ച് ഫീച്ചര്‍ ഉപയോഗിക്കുന്ന ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് എല്ലാ ഗൂഗിള്‍ പ്ലാറ്റ്‌ഫോമുകളിലും ബ്ലര്‍ ഫീച്ചര്‍ ലഭ്യമാകും.

ഓണ്‍ലൈനില്‍ ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി ഗൂഗിള്‍ മറ്റ് പുതിയ ഫീച്ചറുകളും ഉള്‍പ്പെടുത്തുന്നുണ്ട്.

പാസ്‌വേഡ് മാനേജറിലേക്ക് ഗൂഗിൾ ബയോമെട്രിക് ഓതന്റിക്കേഷൻ ഫീച്ചറും സജ്ജീകരിച്ചിരിക്കുന്നു. പാസ് വേഡുകള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താന്‍ ഈ ഫീച്ചര്‍ സഹായിക്കും.

പാസ്‌വേഡ് മാനേജറിനു പുറമേ ക്രോം ബ്രൗസറിൽ ഇന്‍കോഗ്നിറ്റോ ടാബുകൾക്കായും ഗൂഗിൾ ഒരു ബയോമെട്രിക് സംവിധാനം ഉള്‍പ്പെടുത്തി. സ്വകാര്യ ബ്രൗസിംഗ് ഹിസ്റ്ററി സുരക്ഷിതമായി സൂക്ഷിക്കാൻ ഇത് ഉപയോക്താക്കളെ സഹായിക്കുന്നു. ഐഒഎസിൽ നേരത്തെ തന്നെ ലഭ്യമായിരുന്ന ഈ ഫീച്ചർ ഇപ്പോൾ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ലഭ്യമാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ