TECHNOLOGY

വ്യാജ ബിസിനസുകളും തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങളും നീക്കം ചെയ്യാന്‍ ഗൂഗിള്‍ മാപ്

പോളിസ് ലംഘനം നടത്തിയ 11.5 കോടി വ്യാജ റിവ്യൂകളാണ് ഗൂഗിള്‍ 2022 ല്‍ നീക്കം ചെയ്തത്

വെബ് ഡെസ്ക്

കോടിക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ഗൂഗിളിന്റെ നാവിഗേഷന്‍ സേവനമാണ് ഗൂഗിള്‍ മാപ്. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ മാപ്പിന്റെ ദുരുപയോഗം തടയാനൊരുങ്ങുകയാണ് ഗൂഗിള്‍. വ്യാജ ബിസിനസുകളും തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങളും നീക്കം ചെയ്യാനാണ് ടെക് ഭീമന്റെ നീക്കം.

ദുരുപയോഗം തടയാനായി കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ അതിന്റെ മെഷീന്‍ ലേണിങ് മോഡലില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. .design, .top എന്നീ ഡൊമെയ്നുകളില്‍ അവസാനിക്കുന്ന വെബ്‌സൈറ്റുകളുടെ എണ്ണത്തില്‍ പെട്ടെന്ന് വര്‍ധന ഉണ്ടായതായി മെഷീന്‍ ലേണിങ് അല്‍ഗോരിതം കണ്ടെത്തിയെന്ന് ഗൂഗിള്‍ മനസിലാക്കി. വ്യാജ വെബ്‌സൈറ്റുകളെ തിരിച്ചറിയുന്നതിനും അതുമായി ബന്ധപ്പെട്ട അക്കൗണ്ടുകളെ നീക്കം ചെയ്യുന്നതിനും ഈ വിവരങ്ങള്‍ സഹായിച്ചു.

തെറ്റായി നല്‍കുന്ന വിവരങ്ങള്‍ കണ്ടെത്തി പബ്ലിഷ് ചെയ്യുന്നതിന് മുമ്പ് തന്നെ മെഷീന്‍ ലേണിങ് മോഡല്‍ നീക്കം ചെയ്യും

മാപ്പില്‍ ഉള്‍പ്പെടുത്തിയ ചില ബിസിനസുകളില്‍ തട്ടിപ്പുകാര്‍ യഥാര്‍ഥ ഫോണ്‍ നമ്പറുകള്‍ക്ക് പകരം വ്യാജ ഫോണ്‍ നമ്പറുകള്‍ നല്‍കുകയും ഉപയോക്താക്കള്‍ വഞ്ചിക്കപ്പെടാനും ഇടയാക്കുന്നു. ഗൂഗിളിന്റെ പുതിയ മെഷീന്‍ ലേണിങ് മോഡല്‍ മാപ്പില്‍ നല്‍കുന്ന ചിത്രങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുന്നവയാണ്. തെറ്റായി നല്‍കുന്ന വിവരങ്ങള്‍ കണ്ടെത്തി പബ്ലിഷ് ചെയ്യുന്നതിന് മുന്‍പ് തന്നെ മെഷീന്‍ ലേണിങ് നീക്കം ചെയ്യും.

20 കോടി ഫോട്ടോകളും 75 ലക്ഷം വീഡിയോകളും കഴിഞ്ഞ വര്‍ഷം മെഷീന്‍ ലേണിങ്ങിന്റെ സഹായത്തോടെ നീക്കം ചെയ്തു

പോളിസി ലംഘനം നടത്തിയ 11.5 കോടി വ്യാജ റിവ്യൂകളാണ് ഗൂഗിള്‍ 2022 ല്‍ നീക്കം ചെയ്തത്. 2021ലേതിനേക്കള്‍ 20 ശതമാനം കൂടുതലാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. പോളിസി ലംഘനം നടത്തിയതോ, മികച്ചതല്ലാത്തവയോ ആയ 20 കോടി ഫോട്ടോകളും 75 ലക്ഷം വീഡിയോകളും കഴിഞ്ഞ വര്‍ഷം മെഷീന്‍ ലേണിങ്ങിന്റെ സഹായത്തോടെ നീക്കം ചെയ്തു.

വ്യാജ ബിസിനിസ് പ്രൊഫൈലുകള്‍ നിര്‍മിക്കാനുള്ള രണ്ട് കോടി ശ്രമങ്ങളെ തടയാനും വ്യാജമെന്ന് കണ്ടെത്തിയ പ്രൊഫൈലുകള്‍ നീക്കം ചെയ്യാനും ഗൂഗിളിന് മെഷീന്‍ ലേണിങ്ങിന്റെ സഹായത്തോടെ സാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള തെറ്റായ വിവരങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണെന്നും ഗൂഗിള്‍ അടിത്തിടെ പ്രഖ്യാപിച്ചിരുന്നു.

വയനാട്ടില്‍ പ്രിയങ്കയുടെ തേരോട്ടം, പാലക്കാട് കൃഷ്ണകുമാറും ചേലക്കരയില്‍ പ്രദീപും മുന്നേറുന്നു | Wayanad Palakkad Chelakkara Election Results Live

ആദ്യ ഫലസൂചനകള്‍ പുറത്ത്, മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ