TECHNOLOGY

സ്മാര്‍ട്ട് വാച്ചുകളിലെ പുതിയമുഖം; ഗൂഗിള്‍ പിക്‌സല്‍ വാച്ച് എത്തുന്നു

പിക്‌സല്‍ 7 സീരീസ് ഫോണുകളോടൊപ്പമാണ് സ്മാര്‍ട്ട് വാച്ച് പുറത്തിറക്കുന്നത്

വെബ് ഡെസ്ക്

ഗാഡ്‌ജെറ്റ് ശ്രേണിയിലേക്ക് ആദ്യത്തെ സ്മാര്‍ട്ട് വാച്ചുമായി ഗൂഗിള്‍. ഒക്ടോബര്‍ 6 ന് നടക്കുന്ന ഇവെന്റില്‍ പിക്‌സല്‍ 7 സീരീസ് ഫോണുകളോടൊപ്പം സ്മാര്‍ട്ട് വാച്ചും പുറത്തിറക്കും. ഇസിജി ട്രാക്കിംഗ് ഉള്‍പ്പെടെ ആരോഗ്യ സംബന്ധമായ നിരവധി ഫീച്ചറുകളോടെയാണ് വാച്ച് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സാംസങ് ഗാലക്സി വാച്ച് സീരീസ്, ആപ്പിള്‍ വാച്ച് സീരീസ് തുടങ്ങിയ പ്രീമിയം സ്മാര്‍ട്ട് വാച്ചുകളാണ് വിപണിയില്‍ പിക്‌സല്‍ വാച്ചിന്റെ എതിരാളികള്‍.

കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ്, 5 എടിഎം വാട്ടര്‍ റെസിസ്റ്റന്‍സ് കപ്പാസിറ്റി, സ്ലീപ്പ് ട്രാക്കിങ്, ഇസിജി ട്രാക്കിംഗ് എന്നീ സംവിധാനങ്ങള്‍ പിക്‌സല്‍ വാച്ചില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ടിപ്സ്റ്റര്‍ പങ്കുവെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.ഗൂഗിള്‍ അടുത്തിടെ പുറത്തിറക്കിയ ഔദ്യോഗിക പ്രൊമോ വീഡിയോയില്‍ പിക്സല്‍ വാച്ചിന്റെ ഡിസൈന്‍ വെളിപ്പെടുത്തിയിരുന്നു, എന്നാല്‍ ഹാര്‍ഡ്വെയറോ സ്പെസിഫിക്കേഷനോ സംബന്ധിച്ച വിശദാംശങ്ങളൊന്നും നല്‍കിയിരുന്നില്ല. ഗൂഗിള്‍ അസിസ്റ്റന്റ്, ഗൂഗിള്‍ മാപ്സ്, ഗൂഗിള്‍ വാലറ്റ് എന്നിവ പിന്തുണയ്ക്കുന്ന ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റമാകും (വെയര്‍ ഒഎസ്) വാച്ചിന് നല്‍കുക.

വിലയുടെ കാര്യത്തില്‍ എതിരാളികളായ സാംസങ്, ആപ്പിള്‍ വാച്ചുകളെക്കാള്‍ ഒരുപടി താഴെയാകും പിക്‌സല്‍ വാച്ചുകളുടെ സ്ഥാനം. 349 യുഎസ് ഡോളറിനാകും (ഇന്ത്യന്‍ വില ഏകദേശം 28,000 രൂപ) വാച്ച് ആഗോളവിപണിയില്‍ പുറത്തിറക്കുക. ബ്ലാക്ക്/ഒബ്‌സിഡിയന്‍, ഗോള്‍ഡ്/ഹേസല്‍, സില്‍വര്‍/ചാര്‍ക്കോള്‍ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ പിക്‌സല്‍ വാച്ചുകള്‍ ലഭ്യമാകും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ