TECHNOLOGY

'ചാരപ്പണി'; ഒരു കോടിയിലധികം ഡൗൺലോഡുകളുള്ള 17 ആപ്പുകൾ നീക്കംചെയ്ത് ഗൂഗിൾ, അറിയാം ലോൺ വഴി ജനങ്ങളെ കുരുക്കിയ ആപ്പുകളേതെന്ന്

സൈബർ സുരക്ഷയിൽ വിദഗ്ധരായ സ്ലോവാക് സോഫ്റ്റ്‌വെയർ കമ്പനി 'ഇഎസ്ഇടി' പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് 'സ്പൈലോൺ' എന്ന് രേഖപ്പെടുത്തിയ 18 ആപ്പുകൾ ഈ വർഷം ഗൂഗിൾ പ്ലേ സ്റ്റോറിൽ കണ്ടെത്തിയിരുന്നു

വെബ് ഡെസ്ക്

ഒരു കോടിയിലധികം ഡൗൺലോഡുകളുള്ള 18 'സ്പൈലോൺ' ആപ്പുകളെ പ്ലേ സ്റ്റോറിൽനിന്ന് ഗൂഗിൾ നീക്കം ചെയ്തതായി റിപ്പോർട്ട്. സൈബർ സുരക്ഷയിൽ വിദഗ്ധരായ സ്ലോവാക് സോഫ്റ്റ്‌വെയർ കമ്പനി 'ഇഎസ്ഇടി' പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് 'സ്പൈലോൺ' എന്ന് രേഖപ്പെടുത്തിയ 18 ആപ്പുകൾ ഈ വർഷം ഗൂഗിൾ പ്ലേ സ്റ്റോറിൽ കണ്ടെത്തിയിരുന്നു. ഇതിൽ 17 എണ്ണമാണ് ഉപയോക്താക്കളുടെ സുരക്ഷയെ മുൻനിർത്തി ഇപ്പോൾ ഗൂഗിൾ നീക്കം ചെയ്തിരിക്കുന്നത്.

ചാരപ്പണിക്കായി രൂപപ്പെടുത്തിയിട്ടുള്ള ഇത്തരം ലെൻഡിങ് ആപ്പുകൾ ഉപയോക്താക്കളുടെ ഉപകരണങ്ങളിൽനിന്ന് അവരുടെ വിവരങ്ങൾ വലിയ അളവിൽ ശേഖരിക്കും, തുടർന്ന് ഈ വിവരങ്ങൾ പിന്നീട് വായ്പയെടുക്കുന്നവരെ ബ്ലാക്ക് മെയിൽ ചെയ്യാനും ഉയർന്ന പലിശയ്ക്ക് തുക തിരിച്ചടയ്ക്കാനും ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയത്.

ഇത്തരത്തിൽ അപകടം പതിയിരിക്കുന്ന ആപ്പുകളുടെ വിശദമായ വിവരങ്ങൾ 'ഇഎസ്ഇടി'യിലെ ഗവേഷകർ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ആഫ്രിക്ക, ലാറ്റിനമേരിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ താമസിക്കുന്ന ഉപയോക്താക്കളെയാണ് ഇത്തരം ആപ്പുകളിലൂടെ കബളിപ്പിക്കാൻ ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ചാരപ്പണി കണ്ടെത്തിയ 18 അപ്പുകളിൽനിന്ന് 17 എണ്ണവും നീക്കം ചെയ്തതായി ഗൂഗിളിന്റെ സുരക്ഷാവിഭാഗം അറിയിച്ചു. പ്ലേ സ്റ്റോർ നീക്കം ചെയ്ത ആപ്പുകളുടെ പുതിയ പതിപ്പ് ഇപ്പോഴും ആപ്പ് സ്റ്റോറിൽ (ആപ്പിൾ) ലഭ്യമാണ്. എന്നാൽ, ആപ്പിളിന്റെ അധീനതയിലുള്ള ആപ്പ് സ്റ്റോറിൽ ലഭ്യമായ ഇവയ്ക്ക് പ്ലേയ് സ്റ്റോറിൽ ഉണ്ടായിരുന്നവയുമായി സമാന പ്രവർത്തനങ്ങളോ ഫീച്ചറുകളോ ഇല്ലെന്നുള്ളതാണ് ശ്രദ്ധേയം.

ഗൂഗിൾ അവരുടെ സ്റ്റോറിൽനിന്ന് ആപ്പുകൾ നീക്കം ചെയ്‌തെങ്കിലും ആൻഡ്രോയ്‌ഡ് ഉപയോക്താക്കൾ ഇതിനകം ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അവരുടെ ഫോണുകളിൽ നിന്ന് നേരിട്ട് ഡിലീറ്റ് ചെയ്യേണ്ടതുണ്ട്.

ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീഷണി ചൂണ്ടിക്കാട്ടി ഗൂഗിൾ നീക്കം ചെയ്ത 17 ആപ്പുകൾ

  • എഎ ക്രെഡിറ്റ് (AA Kredit)

  • അമോർ ക്യാഷ് (Amor Cash)

  • ഗുവായബ ക്യാഷ് (GuayabaCash)

  • ഈസി ക്രെഡിറ്റ് (EasyCredit)

  • ക്യാഷ് വൗ (Cashwow)

  • ക്രെഡിബസ് (CrediBus)

  • ഫ്ലാഷ്‌ലോൺ (FlashLoan)

  • പ്രെസ്തമോസ്ക്രെഡിറ്റോ (PréstamosCrédito)

  • പ്രെസ്തമോസ് ദെ ക്രെഡിറ്റോ-യുമിക്യാഷ് (Préstamos De Crédito-YumiCash)

  • ഗോ ക്രെഡിറ്റോ (Go Crédito)

  • ഇൻസ്റ്റൻറ്റാനിയോ പ്രെസ്‌റ്റമോ (Instantáneo Préstamo)

  • കാർടെറാ ഗ്രാൻഡെ (Cartera grande)

  • റാപിഡോ ക്രെഡിറ്റോ (Rápido Crédito)

  • ഫിനപ്പ് ലെൻഡിങ് (Finupp Lending)

  • 4എസ് ക്യാഷ് (4S Cash)

  • ട്രൂനൈറ (TrueNaira)

  • ഈസിക്യാഷ് (EasyCash)

എല്ലാ കണ്ണുകളും പാലക്കാട്ടേക്ക്; ഇഞ്ചോടിഞ്ച് പോരാട്ടം, ഇനിയെണ്ണുക പഞ്ചായത്തുകളിലെ വോട്ടുകള്‍ | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്ര തൂത്തുവാരി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നിലെത്തി ഇന്ത്യ മുന്നണി| Maharashtra Jharkhand Election Results Live

കന്നിയങ്കത്തില്‍ മിന്നുന്ന പ്രകടനവുമായി പ്രിയങ്ക; ലീഡ് രണ്ട് ലക്ഷത്തിലേക്ക്

പെര്‍ത്തില്‍ 'പെരുത്ത' തിരിച്ചടി, ഓസീസിനെ 104 റണ്‍സിന് പുറത്താക്കി, ഇന്ത്യക്ക് ആദ്യ ഇന്നിങ്ങ്‌സില്‍ 46 റണ്‍സ് ലീഡ്

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍