TECHNOLOGY

ജിബോർഡിലും ഇനി അക്ഷരങ്ങള്‍ സ്കാന്‍ ചെയ്യാം; പുതിയ ഫീച്ചറുമായി ഗൂഗിള്‍

വെബ് ഡെസ്ക്

ജിബോർഡില്‍ (Gboard) ടെക്സ്റ്റ് സ്കാന്‍ (Scan Text) ചെയ്യാനുള്ള ഫീച്ചർ അവതരിപ്പിക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നു. ചിത്രങ്ങളില്‍ നിന്ന് അക്ഷരങ്ങള്‍ സ്കാന്‍ ചെയ്യുന്ന ലെന്‍സ് ആപ്ലിക്കേഷന്റെ അതേ പ്രക്രിയയാണ് ഇവിടെയും. ഒപ്റ്റിക്കല്‍ ക്യാരക്ടർ റെക്കഗ്നിഷന്‍ (Optical Character Recognition) എന്ന സംവിധാനമാണ് ചിത്രങ്ങളിലുള്ള അക്ഷരങ്ങള്‍ സ്കാന്‍ ചെയ്ത് കോപി പേസ്റ്റ് ചെയ്യുന്നതിനായി ഗൂഗിള്‍ ഉപയോഗിക്കുന്നത്.

9to5Google ഗൂഗിളിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ട്രാന്‍സ്ലേറ്റ്, പ്രൂഫ്റീഡ് എന്നീ ഓപ്ഷനുകള്‍ക്കൊപ്പമാണ് സ്കാന്‍ ടെക്സ്റ്റും ദൃശ്യമാകുക. സ്കാന്‍ ടെക്സ്റ്റ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്തുകഴിഞ്ഞാല്‍ ക്യാമറ ഓണാകുകയും എളുപ്പത്തില്‍ അക്ഷരങ്ങള്‍ സ്കാന്‍ ചെയ്യാനുമാകും. ഇതിനായി ജിബോർഡിന് ക്യാമറ ഉപയോഗിക്കാനുള്ള അനുവാദം നല്‍കേണ്ടതുണ്ട്.

ഗൂഗിളിന്റെ തന്നെ ലെന്‍സ് ആപ്ലിക്കേഷന്റെ കൃത്യത സ്കാന്‍ ടെക്സ്റ്റിലും ലഭ്യമാകുമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. ആന്‍ഡ്രോയിഡ് 13.6 ബീറ്റ വേർഷനുകളിലെ ജിബോർഡില്‍ ഫീച്ചർ ലഭ്യമാണ്. എന്നാല്‍ എല്ലാ ഉപയോക്താക്കള്‍ക്കും ഫീച്ചർ എപ്പോള്‍ ലഭ്യമാകുമെന്ന് വ്യക്തമല്ല.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും