ടെക് ഭീമനായ ഗൂഗിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ പിക്സൽ ഫോൾഡ് വിപണിയിലേക്ക്. മെയ് 10ന് നടക്കുന്ന Google I/O ഇവന്റിൽ പിക്സൽ ഫോൾഡ് പുറത്തിറക്കും. ഗൂഗിളിന്റെ ഫോൾഡബിൾ ഫോൺ സംബന്ധിച്ച് രണ്ട് വർഷത്തോളമായി അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ കമ്പനി സ്ഥിരീകരിക്കുന്നത് ഇപ്പോഴാണ്.
ഫോൺ പുറത്തിറക്കുന്നതിന് മുമ്പായി പിക്സൽ ഫോൾഡിന്റെ ഒരു ടീസറും ഗൂഗിൾ ട്വീറ്റ് ചെയ്തിട്ടുണ്ട്. " മെയ് ദി ഫോൾഡ് ബി വിത്ത് യു," എന്ന അടിക്കുറിപ്പോടെ ഗോൾഡൻ കളർ ഫോണിന്റെ വീഡിയോ ആണ് കമ്പനി പങ്കുവച്ചത്.
ഫോൾഡബിൾ ഫോൺ വിപണിയിൽ മുൻനിരക്കാരായ സാംസങ് ഗ്യാലക്സി ഇസഡ് ഫോൾഡ് 4ന് വെല്ലുവിളിയുമായാണ് പിക്സൽ ഫോൾഡിൻറെ വരവ്. ഒരു പുസ്തകം പോലെ തുറക്കാവുന്ന ഫോൾഡബിൾ ഫോണായിരിക്കും ഇത്.തുറന്ന ഫോൺ ഒരു ടാബ്‌ലെറ്റ് പോലെ ഉപയോഗിക്കാം. പിക്‌സല്‍ 7 പ്രോയ്ക്ക് സമാനമായ ഹൊറിസോണ്ടല്‍ ക്യാമറയാണ് പിക്‌സല്‍ ഫോള്‍ഡിന്. മൂന്ന് ക്യാമറകളുണ്ട്. ഇത് വൈഡ്, അള്‍ട്രാ വൈഡ്, ടെലിഫോട്ടോ ക്യാമറകളായിരിക്കും.
ഓൺലൈൻ റിപ്പോർട്ടുകൾ പ്രകാരം സ്‌മാർട്ട്‌ഫോണിന്റെ ഷിപ്പിംഗ് ജൂണിൽ ആരംഭിക്കും
ഫോണിന്റെ കൂടുതൽ പ്രത്യേകതകളെക്കുറിച്ച് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 5.8 ഇഞ്ച് കവർ ഡിസ്പ്ലേ, 7.69 ഇഞ്ച് ഇന്നർ ഡിസ്പ്ലേയും ട്രിപ്പിൾ റിയർ ക്യാമറയുമുണ്ടാകും. ഗൂഗിളിന്‍റെ തന്നെ ടെൻസർ ജി2 പ്രോസസർ, ആൻഡ്രോയ്ഡ് 13 ഓപ്പറേറ്റിങ് സിസ്റ്റം, 20W ചാർജറിനൊപ്പം 4500 എംഎഎച്ച് ബാറ്ററിയുമുണ്ടാകും.
പിക്‌സൽ ഫോൾഡിന് സാധാരണ ഉപയോഗത്തിൽ 24 മണിക്കൂർ ബാറ്ററി ലൈഫും എക്‌സ്ട്രീം ബാറ്ററി സേവർ ഓണാക്കിയാൽ 72 മണിക്കൂർ വരെ ബാറ്ററി ലൈഫും ഉണ്ടായിരിക്കും.
ഓൺലൈൻ റിപ്പോർട്ടുകൾ പ്രകാരം സ്‌മാർട്ട്‌ഫോണിന്റെ ഷിപ്പിംഗ് ജൂണിൽ ആരംഭിക്കും. ഫോണിന് ഒരു ലക്ഷത്തിലധികം രൂപ വില വരുമെന്നാണ് സൂചന. പിക്‌സല്‍ 7എ സ്മാര്‍ട്‌ഫോണും പിക്‌സല്‍ ടാബ് ലെറ്റും ഇതോടൊപ്പം പുറത്തിറക്കും.
ഗൂഗിളിന് പിന്നാലെ വൺ പ്ലസും ആദ്യ ഫോൾഡബിൾ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത രണ്ട് മാസത്തിനുള്ളിൽ ഫോൺ ഉറത്തിറക്കുമെന്നാണ് പ്രഖ്യാപനം. നേരത്തെ കമ്പനി ഫോണിന്റ ടീസർ പുറത്തുവിട്ടിരുന്നു.