TECHNOLOGY

സുരക്ഷാ വീഴ്ച, വിവരങ്ങൾ ചോർന്നേക്കാം; ഐ ഫോൺ, ഐ പാഡ് ഉപയോക്താക്കൾക്ക് കേന്ദ്ര സർക്കാർ മുന്നറിയിപ്പ്

ഐ ഫോൺ 8, ഐ ഫോൺ 8 പ്ലസ്, ഐഫോൺ പ്ലസ്, ഐപാ‍ഡ് അഞ്ചാം ജെനറേഷൻ, ഐ പാഡ് പ്രോ 9.7 ഇഞ്ച്, ഐ പാഡ് പ്രോ 12.9 ഇഞ്ച് ഫസ്റ്റ് ജനറേഷൻ എന്നിവയെയെല്ലാം സുരക്ഷാ പിഴവ് ബാധിക്കുമെന്നാണ് മുന്നറിയിപ്പ്

വെബ് ഡെസ്ക്

ആപ്പിൾ ഐഒഎസ്, ഐപാഡ് ഒഎസ് തുടങ്ങിയവയിൽ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് ഐ ഫോൺ ഉപയോ​ക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് (സിഇആർടി-ഇൻ) ടീം ആണ് ആപ്പിൾ ഐഒഎസ്, ആപ്പിൾ ഐപാഡ് ഒഎസ് എന്നിവ ഉപയോ​ഗിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മാർച്ച് 15നാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

ആപ്പിൾ ഐഒഎസ്, ആപ്പിൾ ഐപാഡ് ഒഎസിലും ഒന്നിലധികം സുരക്ഷാ വീഴ്ചകളാണ് കണ്ടെത്തിയിട്ടുള്ളത്. ഉപകരണങ്ങളുടെ പ്രവർത്തനം തടസപ്പെടുത്താൻ കഴിയുമെന്നും അവർക്കാവശ്യമുള്ള മറ്റ് കോഡുകൾ പ്രവർത്തിപ്പിക്കാനും പ്രധാനപ്പെട്ട വിവരങ്ങൾ ചോർത്താനും സുരക്ഷാ സംവിധാനങ്ങൾ മറികടക്കാനും കഴിഞ്ഞേക്കാമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. ഐ ഫോൺ 8, ഐ ഫോൺ 8 പ്ലസ്, ഐഫോൺ പ്ലസ്, ഐപാ‍ഡ് അഞ്ചാം ജനറേഷൻ, ഐ പാഡ് പ്രോ 9.7 ഇഞ്ച്, ഐ പാഡ് പ്രോ 12.9 ഇഞ്ച് ഫസ്റ്റ് ജനറേഷൻ എന്നിവയെയെല്ലാം സുരക്ഷാ പിഴവ് ബാധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

സുരക്ഷാവീഴ്ച കണ്ടെത്തിയ സോഫ്റ്റ്‌വെയറുകൾ

  • 1.1 വേർഷന് മുൻപുള്ള ആപ്പിൾ വിഷൻ ഒ എസ് (ആപ്പിൾ വിഷൻ പ്രൊ)

  • 17.4 വേർഷന് മുൻപുള്ള ആപ്പിൾ ടിവിOS (ആപ്പിൾ ടിവി എച്ച്ഡി, ആപ്പിൾ ടി വി 4കെ)

  • 10.4 വേർഷന് മുൻപുള്ള ആപ്പിൾ വാച്ച് OS (ആപ്പിൾ വാച്ച് സീരീസ് 4 ഉം ശേഷമുള്ള മോഡലുകളും)

  • 12.7.4 വേർഷന് മുൻപുള്ള ആപ്പിൾ മാക് OS മൊണ്ടേറെ

  • 14.4 വേർഷന് മുൻപുള്ള ആപ്പിൾ മാക് OS സൊനോമ

  • 13.6.5 വേർഷന് മുൻപുള്ള ആപ്പിൾ മാക് OS വെന്റുറ

  • 15.3 വേർഷന് മുൻപുള്ള ആപ്പിൾ എക്സ്കോഡ് (മാക് OS സൊനോമ 14 ഉം ശേഷമുള്ള മോഡലുകളും)

  • 10.4.11 വേർഷന് മുൻപുള്ള ആപ്പിൾ ഗരാഷ്ബാൻഡ് (മാക് OS വെന്റുറ, മാക് OS സൊനോമ)

സോഫ്റ്റ് വെയർ അപ്ഡേറ്റ് ചെയ്യുക, സുരക്ഷാ സംവിധാനങ്ങൾ സ്വീകരിക്കുക, സുരക്ഷിതമായ കണക്ഷനുകൾ ഉപയോഗിക്കുക, ഡൗൺലോഡ് ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക, പതിവായി ഡാറ്റ ബാക്കപ്പ് ചെയ്യുക തുടങ്ങി മാർഗങ്ങളിലൂടെ ഇത്തരം സുരക്ഷാ വീഴ്ചകളെ മറികടക്കാനാവുമെന്നും അറിയിപ്പിൽ പറയുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ