TECHNOLOGY

പ്രീമിയം ഡിസൈനും 200 എംപി ക്യാമറയുമായി ഹോണർ 90; ശക്തമായ തിരിച്ചുവരവിനൊരുങ്ങി ഹോണർ

വെബ് ഡെസ്ക്

പുതിയ സ്മാർട്ട്‌ഫോണുമായി ഇന്ത്യൻ വിപണിയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഹോണർ. മറ്റ് ചില രാജ്യങ്ങളിൽ ഇതിനകം ലോഞ്ച് ചെയ്ത ഹോണർ 90 ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈനീസ് ബ്രാൻഡ്. റിയല്‍ മിയുടെ മുന്‍ സിഇഒ മാധവ് ഷേത്തായിരിക്കും ഇന്ത്യന്‍ വിപണിയുമായ ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. റിയല്‍ മിയിലെ നിരവധി ജീവനക്കാര്‍ ഇതിനോടകം ഹോണര്‍ ടെക്കില്‍ ചേർന്നതായാണ് റിപ്പോർട്ട്.

സെപ്റ്റംബറിൽ ഹോണർ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യന്‍ വിപണിയിലെത്തുന്ന സ്മാര്‍ട്ട് ഫോണിന്റെ വിലയുടെ വിശാദാംശങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഹോണർ 90-ന്റെ ഇന്ത്യൻ വേരിയന്റ് ആഗോള പതിപ്പിന് സമാനമായ സവിശേഷതകൾ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രീമിയം ഡിസൈനും 200 എംപി ക്യാമറയുമാണ് പ്രത്യേകത. 120Hz റിഫ്രഷ് റേറ്റും ക്വാഡ് കർവ് ഡിസൈനും ഉള്ള 6.7 ഇഞ്ച് OLED ഡിസ്‌പ്ലേ ഉൾപ്പെടെയുള്ള ആകർഷകമായ സവിശേഷതകൾ ഹോണർ 90-ൽ ഉണ്ട്. 50MP സെൽഫി ക്യാമറയ്‌ക്കൊപ്പം AI കഴിവുകളുള്ള ശക്തമായ 200MP ട്രിപ്പിൾ പിൻ ക്യാമറ സജ്ജീകരണവും ഇതിലുണ്ടാകും. Qualcomm Snapdragon 7 Gen 1 Accelerated Edition ഉപയോഗിച്ചാണ് ഫോൺ പ്രവർത്തിക്കുന്നത്. ഏറ്റവും പുതിയ Android 13 അടിസ്ഥാനമാക്കിയുള്ള HONOR MagicOS 7.1-ൽ പ്രവർത്തിക്കും.

ഏകദേശം 45,000 രൂപയാകും ഹോണർ 90 യുടെ വിലയെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ, ഇത് പ്രാരംഭ വിലയാണോ അതോ ഒരൊറ്റ സ്റ്റോറേജ് വേരിയന്റിൽ മാത്രമാണോ സ്മാർട്ട്‌ഫോൺ പുറത്തിറക്കുന്നതെന്ന് ഉറപ്പില്ല. സമാനമായ വിലയിൽ സ്‌നാപ്ഡ്രാഗൺ 8 സീരീസ് ചിപ്‌സെറ്റ് വാഗ്ദാനം ചെയ്യുന്ന OnePlus, Nothing തുടങ്ങിയ എതിരാളികളുമായാണ് ഹോണർ 90മത്സരിക്കുക.

അതേസമയം, 12GB+256GB, 16GB+256GB, 16GB+512GB എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് ഹോണർ 90 ചൈനയിൽ അവതരിപ്പിച്ചത്. ആഗോള വേരിയന്റിൽ എൽഇഡി ഫ്ലാഷിനൊപ്പം രണ്ട് വ്യത്യസ്ത വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂളുകളിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. 5000 എംഎഎച്ച് ബാറ്ററിയിൽ 66 വാട്ട് ഫാസ്റ്റ് ചാർജിങ് സൗകര്യം കമ്പനി വാഗ്ദാനം ചെയ്യുന്നു. ഡയമണ്ട് സിൽവർ, എമറാൾഡ് ഗ്രീൻ, മിഡ്‌നൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. 

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?