TECHNOLOGY

ഐഫോണില്‍ വോയിസ് മെയില്‍ ഒരു തലവേദനയാണോ? എങ്ങനെ ഒഴിവാക്കാം

ഐഒഎസ് 18നില്‍ പ്രവർത്തിക്കുന്ന ഫോണുകളിലാണ് ഈ ഫീച്ചർ നിലവിലുള്ളത്

വെബ് ഡെസ്ക്

ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റില്‍ വോയിസ് മെയില്‍ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിള്‍. ലഭിക്കുന്ന കോളുകള്‍ സ്വീകരിക്കാൻ സാധിക്കാതെ പോയാല്‍ വോയിസ് മെയിലിലൂടെ വിളിക്കുന്ന വ്യക്തിക്ക് സന്ദേശം അയക്കാനാകും. ചില ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചർ ആകർഷകമായി തോന്നിയെങ്കില്‍ കുറച്ച് പേർക്കെങ്കിലും ഇഷ്ടപ്പെടാതെ വന്നിട്ടുണ്ടാകാം.

ഐഒഎസ് 18നില്‍ പ്രവർത്തിക്കുന്ന ഫോണുകളിലാണ് ഈ ഫീച്ചർ നിലവിലുള്ളത്. ഫോണ്‍ ആപ്പിന്റെ വലതുമൂലയിലാണ് വോയിസ് മെയില്‍ ഓപ്ഷൻ ആപ്പിള്‍ നല്‍കിയിരിക്കുന്നത്.

എങ്ങനെയാണ് ലൈവ് വോയിസ്‍ മെയില്‍ ഐഫോണില്‍ പ്രവർത്തിക്കുന്നത്?

ഐഫോണ്‍ ഉപയോക്താവിനെ ഒരാള്‍ വിളിക്കുകയാണ്. റിങ് പൂർണമായും അവസാനിച്ചതിന് ശേഷം ഐഫോണ്‍ ഓട്ടോമാറ്റിക്കായി തന്നെ കോള്‍ സ്വീകരിക്കും. വിളിക്കുന്നയാള്‍ക്ക് വോയിസ് സന്ദേശം കൈമാറാൻ സാധിക്കും. മൂന്ന് മിനുറ്റ് വരെ ദൈർഘ്യമുള്ള സന്ദേശം അയക്കാം. പ്രധാനപ്പെട്ട എന്തെങ്കിലും കാര്യമാണ് പറയേണ്ടതെങ്കില്‍ വോയിസ് മെയില്‍ സംവിധാനം ഉപയോഗപ്രദമാണ്.

സാധാരണ വോയിസ് സന്ദേശങ്ങള്‍ കേള്‍ക്കുന്നതുപോലെ തന്നെ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇവ ശ്രവിക്കാനാകും. വോയിസ് ട്രാൻസ്‌ക്രൈബ് ചെയ്തും ഐഫോണ്‍ നല്‍കുന്നുണ്ട്. ഇംഗ്ലീഷിലാണെങ്കിലാണ് ഇത് ലഭിക്കുക. അല്ലാത്ത ഭാഷയിലാണ് വിളിക്കുന്ന വ്യക്തി സംസാരിക്കുന്നതെങ്കില്‍ സാധ്യമാകില്ല.

വോയിസ് മെയിലിനോട് താല്‍പ്പര്യമില്ലാത്തവർക്ക് ഈ സവിശേഷത ഒഴിവാക്കാനാകും. ഇതിനായി സെറ്റിങ്‌സ് (Settings) തുറക്കുക. ആപ്‌സില്‍ (Apps) ഫോണ്‍ (Phone) സെലക്‌ട് ചെയ്തതിന് ശേഷം ലൈവ് വോയിസ് (Live Voice) മെയില്‍ തുറക്കുക. ഇവിടെ നിങ്ങള്‍ക്ക് വോയിസ് മെയില്‍ ഓഫ് ചെയ്തിടാനാകും.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം