TECHNOLOGY

ചൂടില്‍ പൊള്ളി ഭീമന്മാർ; ഉഷ്ണതരംഗം മൊബൈല്‍ കണക്ടിവിറ്റിയെ എങ്ങനെ ബാധിക്കും?

വെബ് ഡെസ്ക്

ഇന്ത്യയില്‍ പലഭാഗങ്ങളിലും വർധിച്ചുവരുന്ന താപനില ടെലികോം ടവർ ഇൻസ്റ്റലേഷനുകളിലെ എയർ കണ്ടീഷനിങ് ചെലവുകള്‍ വർധിപ്പിച്ചേക്കും. മൊബൈല്‍ കണക്ടിവിറ്റി തടസമില്ലാതെ തുടരുന്നതിനുള്ള ബേസ് സ്റ്റേഷനുകളുടെ പ്രവർത്തനം ഉറപ്പാക്കുന്നതില്‍ ഇൻസ്റ്റലേഷനുകള്‍ നിർണായകമാണ്.

അടുത്ത മാസം വരെ താപനില മാറ്റമില്ലാതെ തുടരുകയാണെങ്കില്‍ ടെലികോം കമ്പനികളുടെ ടവർ ഇൻസ്റ്റലേഷനുകള്‍ക്ക് ആവശ്യമായ വൈദ്യുതി, ഇന്ധനചെലവുകള്‍ എന്നിവ വർധിച്ചേക്കുമെന്നാണ് എക്കണോമിക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

ഉഷ്ണതരംഗം മൊബൈല്‍ കണക്ടിവിറ്റിയെ എങ്ങനെ ബാധിക്കും?

നിലവിലെ സാഹചര്യത്തില്‍ ടവർ നെറ്റ്‌വർക്ക് വിപുലീകരണവും മന്ദഗതിയിലാക്കിയേക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. "ഉഷ്ണതരംഗം തീവ്രമായി തുടരുകയാണെങ്കില്‍ അന്തരീക്ഷ ഊഷ്മാവ് ഗുരുതരമായ തലത്തില്‍ ഉയരും. ഇത് ടെലികോം ടവറുകളിലെ അടിസ്ഥാന ഘടകങ്ങള്‍ എയർ കണ്ടീഷന്‍ ചെയ്യുന്നതിനുള്ള വൈദ്യതി-ഇന്ധന ചെലവുകളില്‍ മൂന്ന് മുതല്‍ അഞ്ച് ശതമാനം വർധനവ് ഉണ്ടായേക്കാം. പ്രത്യേകിച്ചും കണക്ടിവിറ്റി തകരാറിലാകാതെ മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍,"-ടവർ കമ്പനികളുമായി ചേർന്ന് പ്രവർത്തിച്ചിട്ടുള്ളതും റെഡ് സീർ സ്ട്രാറ്റെജി കണ്‍സള്‍ട്ടന്റുമായ മോഹി റാന എക്കണോമിക് ടൈംസിനോട് പറഞ്ഞു.

വെല്ലുവിളിയാകുന്ന ഡീസല്‍ വില

ടെലികോം ടവറുകളുടെ പ്രവർത്തനത്തിന് ആവശ്യമായ വൈദ്യുതിയുടേയും ഇന്ധനത്തിന്റേയും ചെലവ് ഒരു ടെലികോം കമ്പനിയുടെ വാർഷിക നെറ്റ്‌വർക്ക് പ്രവർത്തന ചെലവിന്റെ 55 ശതമാനത്തോളം വരും. ഇതിന്റെ മൂന്നിലൊന്നും വഹിക്കുന്നത് ഡീസലാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം എണ്ണ കമ്പനികള്‍ ഡീസല്‍ വില ഉയർത്തിയാല്‍ ടെലികോം കമ്പനികളുടെ വെല്ലുവിളി ഇരട്ടിയായേക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കാലവസ്ഥ ഇതേ നിലയില്‍ തുടരുകയാണെങ്കില്‍ കമ്പനികളുടെ ലാഭത്തെ വരെ ബാധിച്ചേക്കാം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും