പാസ്‌വേഡുകള്‍ ഇല്ലാത്ത ലോകത്തെപ്പറ്റി ഈ ഡിജിറ്റല്‍ യുഗത്തില്‍ നമുക്ക് ചിന്തിക്കാനാകില്ല. യുഎസ്ബി കീ, ബയോമെട്രിക് സെന്‍സര്‍ ഉപയോഗിച്ചുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ എന്നിവയെല്ലാമുണ്ടെങ്കിലും പാസ്‌വേഡുകളാണ് എല്ലായ്പ്പോഴും ശക്തമായ സുരക്ഷാ സംവിധാനം. പ്രത്യേകിച്ചും മെയില്‍ ഉള്‍പ്പെടെ എല്ലാത്തിലും ഒന്നിലധികം അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവരാണ് മിക്കവരും. അതുകൊണ്ട് തന്നെ ഓരോ അകൗണ്ടുകള്‍ക്കും വ്യത്യസ്തമായ പാസ്‌വേഡുകള്‍ ആവശ്യമാണ്.
ശക്തമായ പാസ്‌വേഡ്
1.ബന്ധമില്ലാത്ത രണ്ട് പദങ്ങള്‍ ചേര്‍ത്ത് പാസ്‌വേഡുകള്‍ ഉണ്ടാക്കുക.
ഉദാ: ROHANBOTTLE, ROHAN@1888
2. A എന്ന ലെറ്ററിന് പകരം @ ഉപയോഗിക്കാം, 3ന് പകരം E ചേര്‍ത്ത് പാസ്‌വേഡ് നിര്‍മിക്കുക
3. നിര്‍ബന്ധമായും പാസ്‌വേഡില്‍ എട്ട് കാരക്ടേര്‍സ് ഉള്‍പ്പെടുത്തുക - 12-15 വരെ നീളാം
4. അപ്പര്‍ ലോവര്‍ കേസ് ലെറ്ററുകള്‍, സിമ്പലുകള്‍, പ്രതീകങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി പാസ്‌വേഡ് ഉണ്ടാക്കാം. ഉദാ: roHaN#%@&
5.പാസ്‌വേഡുകള്‍ സുരക്ഷിതമായി സൂക്ഷിക്കുകയോ ഓര്‍ത്ത് വയ്ക്കുകയോ ചെയ്യുക
6. ബാങ്ക്, സോഷ്യല്‍ മീഡിയ, ഫോണ്‍ എന്നിങ്ങനെ ഓരോ അക്കൗണ്ടുകള്‍ക്കും വ്യത്യസ്തമായ പാസ്‌വേഡുകള്‍ നിര്‍മിക്കാന്‍ ശ്രദ്ധിക്കുക
7. ടു ഫാക്ടര്‍ ഒതന്റിക്കേഷന്‍ ഉപയോഗിച്ച് പാസ്‌വേഡ് വെരിഫൈ ചെയ്യുക
8. സാധാരണഗതിയില്‍ എല്ലാവരും വയ്ക്കാന്‍ സാധ്യതയുളള പാസ്‌വേഡുകള്‍ ഹാക്കര്‍മാര്‍ വേഗത്തില്‍ കണ്ടുപിടിക്കും ഉദാ: 12345, password തുടങ്ങിയവ
പാസ്‌വേഡില്‍ ഉപയോഗിക്കാന്‍ പാടില്ലാത്തത്
1.സ്‌പെഷ്യല്‍ കാരക്ടേര്‍സ് പാസ്‌വേഡിന്റെ തുടക്കത്തില്‍ ഉപയോഗിക്കരുത്. അത് ഹാക്കര്‍മാര്‍ക്ക് വേഗത്തില്‍ കണ്ടെത്താന്‍ സാധിക്കും
2.സ്വകാര്യവിവരങ്ങളായ ജനനതീയതി, കുടുംബത്തിന്റെ പേര്, സ്ഥലം തുടങ്ങിയ വിവരങ്ങള്‍ പാസ്‌വേഡില്‍ ഉള്‍പ്പെടുത്താതിരിക്കുക
3. പാസ്‌വേഡുകള്‍ എഴുതി കൈവശം സൂക്ഷിക്കുകയോ കമ്പ്യൂട്ടറിന് മുകളില്‍ ഒട്ടിക്കുകയോ ചെയ്യരുത്
4.കീബോര്‍ഡ് പാറ്റേണുകള്‍ പാസ്‌വേഡായി ഉപയോഗിക്കരുത് ഉദാ: 12345,qwert,zxcv,asdfg