ഒരു ഫോണിൽ തന്നെ ഒന്നിലധികം അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. വിവിധ ഉപകരണങ്ങളില്‍ ഒരു അക്കൗണ്ട് ഉപയോഗിക്കാമെന്ന സവിശേഷത നേരത്തെ തന്നെ വാട്ട്സ്ആപ്പ് ലഭ്യമാക്കിയിരുന്നു. രണ്ട് ഫോണുകളിലായി വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവർക്കും ഒരു ഉപകരണത്തില്‍ തന്നെ മാറി മാറി ലോഗി ഇന്‍ ചെയ്യുന്നവർക്കും ഇനി കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും.
ഒരു ഫോണില്‍ തന്നെ ഒന്നിലധികം അക്കൗണ്ടുകള്‍ എങ്ങനെ സെറ്റ് ചെയ്യാം
ഇതിനായി ഉപയോക്താവിന് മറ്റൊരു നമ്പര്‍ ആവശ്യമാണ്. രണ്ടാമത്തെ അക്കൗണ്ട് എളുപ്പത്തില്‍ സെറ്റ് ചെയ്യാനാകും.
വാട്ട്സ്ആപ്പ് തുറക്കുക. സെറ്റിങ്സ് (settings) തിരഞ്ഞെടുക്കുക.
നിങ്ങളുടെ പേരിന് സമീപമുള്ള ചെറിയ ആരോയില്‍ ക്ലിക്ക് ചെയ്യുക. ശേഷം ആഡ് അക്കൗണ്ട് (Add account) എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
രണ്ടാമത്തെ അക്കൗണ്ടിനായുള്ള നമ്പര്‍ നല്‍കുക. ശേഷം സന്ദേശത്തിലൂടെയോ കോളിലൂടെയോ നമ്പര്‍ സ്ഥിരീകരിക്കുക.
ശേഷം ആരോയില്‍ ക്ലിക്ക് ചെയ്ത് തന്നെ രണ്ട് അക്കൗണ്ടുകളും ഉപയോഗിക്കാന്‍ സാധിക്കും.
രണ്ട് അക്കൗണ്ടുകള്‍ക്കുമായി പ്രത്യേക സുരക്ഷ-നോട്ടിഫിക്കേഷന്‍ ക്രമീകരണങ്ങളായിരിക്കും. ചാറ്റുകള്‍ മ്യൂട്ട് ചെയ്യാനും ആർക്കൈവ് ചെയ്യാനും സാധിക്കും. സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനും കോണ്‍ടാക്റ്റുകള്‍ ബ്ലോക്ക് ചെയ്യാനും രണ്ട് അക്കൗണ്ടുകളിലൂടെയും കഴിയും.
വാട്ട്സ്ആപ്പിന്റെ ബീറ്റ വേർഷനുകളിലും സാധാരണ ഉപയോക്താക്കള്‍ക്കും സവിശേഷത അപ്ഡേറ്റിലൂടെ ലഭ്യമാകും.