TECHNOLOGY

മെസേജ് കാണാതെ കാണാം; ഇൻസ്റ്റഗ്രാമിൽ റീഡ് റെസീപ്റ്റ് എങ്ങനെ ഓഫാക്കാം?

കഴിഞ്ഞ വർഷം നവംബറിലാണ് റീഡ് റെസീപ്റ്റ് ഓപ്ഷൻ ഇൻസ്റ്റഗ്രാമിൽ അവതരിപ്പിക്കുന്നതായി മെറ്റയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്

വെബ് ഡെസ്ക്

മെറ്റ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ വാട്‍സ്ആപ്പിന് സമാനമായി റീഡ് റെസീപ്റ്റ് ഓഫാക്കാനുള്ള ഓപ്ഷൻ പുതിയ അപ്ഡേറ്റിൽ കമ്പനി അവതരിപ്പിച്ചിരുന്നു. സ്വകാര്യ ചാറ്റ് വിൻഡോയിൽ പരസ്പരമയക്കുന്ന സന്ദേശങ്ങൾ അടുത്തയാൾ കണ്ടു എന്ന സ്ഥിരീകരിക്കുന്ന സംവിധാനമാണ് റീഡ് റെസീപ്റ്റ്.

എപ്പോഴാണ് സന്ദേശം അയച്ചത്, സമയം, അങ്ങേ തലത്തിലുള്ളയാൾ എപ്പോഴാണ് ആ സന്ദേശം തുറന്ന് വായിച്ചത് തുടങ്ങിയ വിശദാംശങ്ങളാണ് റീഡ് റെസീപ്റ്റിലുണ്ടാകുക. സ്വകാര്യതയാണ് ഈ ഫീച്ചറുകളുടെ അടിസ്ഥാന മാനദണ്ഡം. പ്രമുഖ സമൂഹ മാധ്യമമായ വാട്സ്ആപ്പിൽ റീഡ് റെസീപ്റ്റ് ഓഫാക്കാൻ സാധിക്കും, എന്നാൽ മെറ്റ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റഗ്രാമിലും ഫെയ്‌സ്‌ബുക്കിലും ഇത് സാധ്യമല്ലായിരുന്നു.

കഴിഞ്ഞ വർഷം നവംബറിലാണ് റീഡ് റെസീപ്റ്റ് ഓപ്ഷൻ ഇൻസ്റ്റഗ്രാമിൽ അവതരിപ്പിക്കുന്നതായി മെറ്റയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. മെറ്റാ മേധാവി മാർക് സുക്കർബർഗ് തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

ഇൻസ്റ്റഗ്രാമിൽ റീഡ് റെസീപ്റ്റ് ഓപ്ഷൻ ഓഫ് ആകുന്നതെന്ന് എങ്ങനെ?

ഇൻസ്റ്റഗ്രാം ആപ്പ് തുറന്ന് ഹോം വിൻഡോയിൽ മുകളിൽ വലത് കോണിലുള്ള മെസഞ്ചർ ഐക്കണിൽ ടാപ്പ് ചെയ്യുക.

ശേഷം, റീഡ് റെസീപ്റ്റ് ഓപ്ഷൻ ഓഫ് ആക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തിയുമായുള്ള 'ഡയറക്റ്റ് മെസേജ്' വിൻഡോ തിരഞ്ഞെടുക്കണം

മെസേജ് വിൻഡോയിൽ ഏറ്റവും മുകളിലുള്ള സെർച്ച് ഓപ്ഷനിൽ യൂസർനെയിം തിരഞ്ഞെടുക്കണം

'പ്രൈവസി ആൻഡ് സേഫ്റ്റി' എന്ന സജ്ജീകരണത്തിൽ റീഡ് റെസീപ്റ്റ് ഓപ്ഷൻ തിരഞ്ഞെടുത്ത് ഓഫ് ആകാവുന്നതാണ്.

ഇതോടെ തിരഞ്ഞെടുത്ത വ്യക്തിയുമായുള്ള സന്ദേശങ്ങളിൽ മറുവശത്തുള്ളവർക്ക് റീഡ് റെസീപ്റ്റ് കാണാൻ സാധിക്കില്ല. ഇതേ നിർദേശങ്ങൾ പാലിച്ച് മറ്റുള്ള ചാറ്റുകളിലേയും റീഡ് റെസീപ്റ്റ് ഓഫ് ചെയ്തിടാനാകും. അതേസമയം, ചാറ്റുകൾ 'വാനിഷ് മോഡിലാണെങ്കിൽ' ആപ്പിന്റെ സജ്ജീകരണത്തിൽ റീഡ് റെസീപ്റ്റ് ഓപ്ഷൻ ഓഫ് ആക്കിയാലും സ്വയമേവ അവ ഓൺ ആയി തന്നെ നിലനിൽക്കുന്നതായിരിക്കും.

ഇൻസ്റ്റഗ്രാമിലൂടെ സന്ദേശമയക്കുമ്പോൾ കൂടുതൽ സുരക്ഷാ ഉറപ്പുവരുത്താനായി സജ്ജീകരണത്തിലെ പ്രവർത്തന നില 'മൈ ആക്ടിവിറ്റി സ്റ്റാറ്റസ്' ഓപ്ഷൻ ഓഫാക്കിയിടുന്നതാണ് ഉത്തമം. ഇൻസ്റ്റഗ്രാം ഹോം വിൻഡോയിൽ താഴെ ഇടത് കോണിലുള്ള 'മോർ' ഓപ്ഷൻ തിരഞ്ഞെടുത്ത് അതിൽക്രമീകരണങ്ങളിൽ 'പ്രൈവസി ആൻഡ് സേഫ്റ്റി'യിൽ ആക്‌റ്റിവിറ്റി സ്റ്റാറ്റസ് ഓഫാക്കാൻ സാധിക്കും.

ആക്‌റ്റിവിറ്റി സ്റ്റാറ്റസ് ഓൺ ആക്കിയിടുന്നതിലൂടെ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്ന സമയം ചാറ്റ് വിൻഡോയിൽ പ്രൊഫൈൽ ചിത്രത്തിന് അടുത്തായി പച്ച നിറത്തിലുള്ള ഇൻഡിക്കേറ്ററുണ്ടാകും. ഓഫ് ആക്കിയാൽ, ഇത് നിലക്കുന്നതോടെ മറ്റുള്ളവരുടെ ആക്ടിവിറ്റി സ്റ്റാറ്റസും കാണാൻ സാധിക്കില്ല.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ