ചാറ്റ് ചെയ്യാന്‍ മാത്രമാണോ നിങ്ങള്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്? ചാറ്റ് ചെയ്യുന്നതിന് പുറമേ, ഇന്ത്യയില്‍ വാട്‌സ്ആപ്പ് കൊണ്ട് മറ്റു ചില ഉപയോഗങ്ങള്‍ കൂടിയുണ്ട്. അതില്‍ ചിലത് പരിചയപ്പെടാം.
വാട്‌സ്ആപ്പ് വഴി യൂബര്‍ ബുക്ക് ചെയ്യാം
പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ആയ യൂബറുമായി വാട്‌സ്ആപ്പ് സഹകരിക്കുന്നുണ്ട്. യൂബര്‍ ആപ്പ് ഇല്ലെങ്കിലും വാട്‌സ്ആപ്പ് വഴി നിങ്ങള്‍ക്ക് ടാക്‌സി ബുക്ക് ചെയ്യാം. ഇതിന് ചെയ്യേണ്ടത് ഇത്രമാത്രം:
7292000002 എന്ന നമ്പറില്‍ നിങ്ങളുടെ പിക് അപ് ലൊക്കേഷനും ഡെസ്റ്റിനേഷനും നല്‍കുക. പിന്നാലെ, നിങ്ങള്‍ക്ക് നിരക്കിന്റെയും ഡ്രൈവറുടെയും വിവരങ്ങള്‍ ലഭിക്കും.
വാട്‌സ്ആപ്പ് വഴി മെട്രോ ടിക്കറ്റും
ഡല്‍ഹി മെട്രോയാണ് വാട്‌സ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. ഡല്‍ഹി എന്‍സിആറിലും ഗുരുഗ്രാമിലെ റാപ്പിഡ് മെട്രോയിലും വാട്‌സ്ആപ്പ് ടിക്കറ്റ് അവസരമുണ്ട്.
9650855800 എന്ന നമ്പര്‍ സേവ് ചെയ്തതിന് ശേഷം, ഒരു ഹായ് അയക്കുക. ഭാഷ തിരഞ്ഞെടുക്കുക. സ്റ്റേഷന്‍ സ്റ്റോപിന്റെ പേര് നല്‍കിയതിന് ശേഷം എത്ര ടിക്കറ്റാണ് വേണ്ടത് എന്നും നല്‍കുക. പണം നല്‍കി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് വാട്‌സ്ആപ്പില്‍ ക്യുആര്‍ ടിക്കറ്റ് ലഭിക്കും.
ജിയോമാര്‍ട്ട് വഴി പച്ചക്കറി വാങ്ങാം
വാട്‌സ്ആപ്പ് വഴി പലചരക്ക് സാധനങ്ങളും വാങ്ങാം! ജിയോമാര്‍ട്ട് ആണ് ഇതിനുള്ള വഴിയൊരുക്കുന്നത്. അന്‍പതിനായിരത്തിലധികം പ്രോഡക്ടുകളാണ് ജിയോമാര്‍ട്ട് വാട്‌സ്ആപ്പ് വഴി വാങ്ങാന്‍ അവസരമൊരുക്കുന്നത്.
+91 79770 79770 എന്ന ജിയോമാര്‍ട്ട് നമ്പര്‍ സേവ് ചെയ്യുക. ഒരു ഹായ് മെസേജ് അയക്കുക. കാറ്റഗറി ബ്രൗസ് ചെയ്‌തോ, ഐറ്റം സെര്‍ച്ച് ചെയ്‌തോ നിങ്ങള്‍ക്ക് വേണ്ട സാധനങ്ങള്‍ സെലക്ട് ചെയ്യാം. സെലക്ട് ചെയ്ത സാധനങ്ങള്‍ ആഡ് കാര്‍ട്ട് ചെയ്യുക. ശേഷം വാട്‌സ്ആപ്പ് പേ വഴി പണം നല്‍കുക.
വാട്‌സ്ആപ്പ് വഴി പണം കൈമാറല്‍
വാട്ട്സ്ആപ്പ് പേയ്മെന്റ് വാലറ്റിലേക്ക് ഒരു ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്തുകഴിഞ്ഞാല്‍, യുപിഐ ആപ്പുകള്‍ ഉപയോഗിക്കുന്ന ആര്‍ക്കും യാതൊരു ഫീസും കൂടാതെ സുരക്ഷിതമായി പണം അയക്കാനും സ്വീകരിക്കാനും കഴിയും.
ആര്‍ക്കാണോ പണം അയക്കുന്നത്, ആ നമ്പര്‍ ചാറ്റില്‍ ഓപ്പണ്‍ ചെയ്യുക. ശേഷം അറ്റാച്ച്‌മെന്റ് ഐകണ്‍ ടാപ് ചെയ്യണം. പെയ്‌മെന്റ് തിരഞ്ഞെടുക്കുക. എത്ര പണമാണോ അയക്കാന്‍ ഉദ്ദേശിക്കുന്നത് അത് ടൈപ് ചെയ്യുക, യുപിഐ പിന്‍ വെരിഫൈ ചെയ്ത് പണം അയക്കാം.
പ്രധാന രേഖകള്‍ വാട്‌സ്ആപ്പ് വഴി
യാത്രക്കിടെ ഡ്രൈവിങ് ലൈന്‍സ് എടുക്കാന്‍ മറന്നോ? ടെന്‍ഷന്‍ ആവേണ്ട, അവിടേയും വാട്‌സ്ആപ്പ് നിങ്ങളെ സഹായിക്കും. ഡിജിലോക്കറിന്റെ സഹായത്തോടെ, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ് മുതലായ പ്രധാനപ്പട്ട രേഖകള്‍ ഡിജിറ്റില്‍ രൂപത്തില്‍ വാട്‌സ്ആപ്പ് വഴി എടുക്കാന്‍ സാധിക്കും.
ഇതിനുവേണ്ടി ആദ്യം ഡിജിലോക്കര്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം. ഇതുവഴി പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ രേഖകള്‍ ഡൗണ്‍ലോഡ് ചെയ്യാം.
MyGov Helpdesk ചാറ്റ്‌ബോട്ട് നമ്പറായ +919013151515 ലേക്ക് വാട്‌സ്ആപ്പ് വഴി മെസ്സേജ് അയച്ചാല്‍, ഡിജിലോക്കര്‍ ഡോക്യുമെന്റുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന മെനു നിങ്ങള്‍ക്ക് ലഭിക്കും. ഇതില്‍നിന്ന് ഏത് രേഖയാണോ വേണ്ടത് അത് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.