അതിര്‍ത്തിയിലെ ഭീകര പ്രവര്‍ത്തനവും നുഴഞ്ഞുകയറ്റവും നിരീക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹമായ റിസാറ്റ്- 2 നെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചു വിളിച്ചു നശിപ്പിച്ചു. 2008 ലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് 2009 ഏപ്രില്‍ 20ന് പിഎസ്എല്‍വിസി 12 റോക്കറ്റ് ഉപയോഗിച്ചാണ് റിസാറ്റ് - 2 നെ ഭ്രമണപഥത്തിലെത്തിച്ചത്. 300 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഉപഗ്രഹം നാല് വര്‍ഷത്തെ പ്രവര്‍ത്തനം ലക്ഷ്യമിട്ടാണ് വിക്ഷേപിച്ചത്. എന്നാലിത് ഒമ്പത് വര്‍ഷം അധികമായി പ്രവര്‍ത്തിച്ചു. പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ധനം തീര്‍ന്നതോടെയാണ് ഉപഗ്രഹത്തെ തിരിച്ചു വിളിച്ചത്.
ഇസ്രോയിലെ സ്‌പേസ് ക്രാഫ്റ്റ് ഓപ്പറേഷന്‍സ് ടീം സൂക്ഷ്മതയോടെ ഇന്ധനം ഉപയോഗിച്ചതുകൊണ്ടും കൃത്യമായ അറ്റകുറ്റപണികള്‍ നടത്തിയതുകൊണ്ടുമാണ് ഉപഗ്രഹത്തിന് 13 വര്‍ഷത്തിലേറെ പ്രവര്‍ത്തിക്കാനായത്
വിക്ഷേപിക്കുമ്പോള്‍ ഉപഗ്രഹത്തില്‍ 30 കിലോ ഇന്ധനമാണ് ഉണ്ടായിരുന്നത്. ഇസ്രോയിലെ സ്‌പേസ് ക്രാഫ്റ്റ് ഓപ്പറേഷന്‍സ് ടീം സൂക്ഷ്മതയോടെ ഇന്ധനം ഉപയോഗിച്ചതുകൊണ്ടും കൃത്യമായ അറ്റകുറ്റപണികള്‍ നടത്തിയതുകൊണ്ടുമാണ് ഉപഗ്രഹത്തിന് 13 വര്‍ഷത്തിലേറെ പ്രവര്‍ത്തിക്കാനായത്.
മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് ജക്കാര്‍ത്തയ്ക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളിലാണ് ഉപഗ്രഹം തിരിച്ചെത്തിച്ചത്. മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉപഗ്രഹങ്ങളെ തിരിച്ചു വിളിച്ച് നശിപ്പിക്കുന്നതിലൂടെ ബഹിരാകാശം മലിനമാകാതെ സംരക്ഷിക്കാനുള്ള ഐഎസ്ആര്‍ഒയുടെ ദൗത്യം കൂടിയാണ് വിജയം കാണുന്നത്.