രാജ്യത്ത് അതിവേഗം വളരുന്ന പേയ്മെന്റ് മോഡാണ് ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) എടിഎം പ്രവര്‍ത്തനവും തുടങ്ങി. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി (എന്‍പിസിഐ) സഹകരിച്ച് ഹിറ്റാച്ചി പേയ്മെന്റ് സര്‍വീസസ് 'രാജ്യത്തെ ആദ്യത്തെ യുപിഐ-എടിഎം മുംബൈയില്‍ ആരംഭിച്ചത്.
ഡിജിറ്റല്‍ ഇടപാടുകളുടെ 50 ശതമാനത്തിലധികവും ഇപ്പോള്‍ യുപിഐ മുഖേന ആണ്. ക്യുആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള ക്യാഷ് പിന്‍വലിക്കലാണ് യുപിഐ എടിഎമ്മിന്റെ പ്രവര്‍ത്തനരീതി.
യുപിഐ എടിഎമ്മിന്റെ പ്രവര്‍ത്തനം ഇത്തരത്തിലാണ്-
മെഷിനില്‍ പ്രദര്‍ശിപ്പിക്കുന്ന തുക തെരഞ്ഞെടുക്കുക
ബന്ധപ്പെട്ട UPI QR കോഡ് പ്രദര്‍ശിപ്പിക്കും
നിങ്ങളുടെ UPI ആപ്പ് ഉപയോഗിച്ച് QR കോഡ് സ്‌കാന്‍ ചെയ്യുക.
ഇടപാട് അംഗീകരിക്കുന്നതിന് നിങ്ങളുടെ UPI പിന്‍ നല്‍കുക.
നിങ്ങളുടെ പണം ശേഖരിക്കുക.
രാജ്യത്തുടനീളം യുപിഐ എടിഎമ്മുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഹിറ്റാച്ചി പേയ്മെന്റ് സര്‍വീസസ്
നിലവില്‍, കാര്‍ഡ്-ലെസ് ക്യാഷ് പിന്‍വലിക്കലുകള്‍ മൊബൈല്‍ നമ്പറുകളെയും ഒടിപികളെയും ആശ്രയിച്ചാണ്. അതേസമയം യുപിഐ എടിഎം വര്‍ത്തിക്കുന്നത് ക്യുആര്‍ കോഡ് അടിസ്ഥാനമാക്കിയാണ്. തങ്ങളുടെ Android അല്ലെങ്കില്‍ iOS ഉപകരണങ്ങളില്‍ യുപിഐ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഉപയോക്താക്കള്‍ക്ക് യുപിഐ എടിഎം ഉപയോഗിക്കാവുന്നതാണ്. രാജ്യത്തുടനീളം യുപിഐ എടിഎമ്മുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഹിറ്റാച്ചി പേയ്മെന്റ് സര്‍വീസസ്.