Vadym Drobot
TECHNOLOGY

കൗമാരക്കാർക്കായി സെന്‍സിറ്റീവ് കണ്ടെന്റുകള്‍ പരിമിതപ്പെടുത്തി ഇന്‍സ്റ്റഗ്രാം

വെബ് ഡെസ്ക്

കൗമാരക്കാരില്‍ ഏറ്റവും സ്വാധീനമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആണ് ഇന്‍സ്റ്റഗ്രാം. ആ സ്വാധീനം മുന്‍നിർത്തി കൗമാര ഉപയോക്താക്കള്‍ക്കായി സെന്‍സിറ്റീവ് കണ്ടെന്റുകള്‍ നിയന്ത്രിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം . ഉപയോക്താവിനെ അസ്വസ്ഥമാക്കുന്ന അല്ലെങ്കില്‍ അവരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന, പ്രത്യേകിച്ച് മതം, വംശം, ലിംഗം, രാഷ്ട്രീയം, ലൈംഗികത, വൈകല്യം അല്ലെങ്കില്‍ അശ്ലീലമായ ഭാഷ തുടങ്ങിയ എന്തും സെന്‍സിറ്റീവ് കണ്ടെന്റ് ആണ്.

കൗമാരക്കാര്‍ക്കായി സെന്‍സിറ്റീവ് കണ്ടെന്റുകള്‍ നിയന്ത്രിക്കുന്നതില്‍ സ്റ്റാന്‍ഡേര്‍ഡ്, ലെസ് എന്നിങ്ങനെ രണ്ട് മാര്‍ഗങ്ങളാണുള്ളതെന്ന് ട്വിറ്റര്‍ ബ്ലോഗില്‍ ഇന്‍സ്റ്റഗ്രാം വ്യക്തമാക്കി. ബ്ലോഗ് അനുസരിച്ച്, 16 വയസ്സിന് താഴെയുള്ള ഇന്‍സ്റ്റഗ്രാമിലെ പുതിയ കൗമാരക്കാരുടെ അക്കൗണ്ടുകള്‍ 'ലെസ്' എന്ന അവസ്ഥയിലേക്ക് ഡിഫോള്‍ട്ട് ചെയ്യപ്പെടും. ലെസ് എന്ന മാർഗം തിരഞ്ഞെടുക്കാന്‍ കൗമാരക്കാരെ പ്രോത്സാഹിപ്പിക്കുന്ന ഒരു അനുമോദനം അയയ്ക്കുമെന്നും കമ്പനി വെളിപ്പെടുത്തി.

ഇന്‍സ്റ്റഗ്രാം ഉപയോക്താവിന്‍റെ കണ്ടന്‍റുകള്‍ ആര്‍ക്കൊക്കെ വീണ്ടും പങ്കിടാന്‍ കഴിയും, ആര്‍ക്കൊക്കെ അവര്‍ക്ക് സന്ദേശമയയ്ക്കാനും ബന്ധപ്പെടാനും സാധിക്കും, ഉപയോക്താവിന് എന്ത് ഉള്ളടക്കം കാണാനാകും, ഇന്‍സ്റ്റഗ്രാമില്‍ ചെലവഴിക്കുന്ന സമയം എങ്ങനെ നിയന്ത്രിക്കാന്‍ സാധിക്കും എന്ന് ഉള്‍പ്പെടെ കൗമാരക്കാരോട് അവരുടെ ക്രമീകരണങ്ങള്‍ അവലോകനം ചെയ്യാന്‍ ആവശ്യപ്പെടുന്ന നിര്‍ദ്ദേശങ്ങളും ഇതോടൊപ്പം കാണിക്കും.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും