TECHNOLOGY

ആപ്പിൾ ഐപാഡ് ഒൻപതാം ജനറേഷന് വമ്പൻ വിലക്കുറവ്; ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയിൽ വില ഇരുപതിനായിരത്തിൽ താഴെ

വെബ് ഡെസ്ക്

ഇന്ത്യൻ ഏറ്റവും ജനപ്രീതി നേടിയ മോഡലായിരുന്നു ആപ്പിളിന്റെ ഐപാഡ് ഒൻപതാം ജനറേഷൻ. ഇ കൊമേഴ്‌സ് സൈറ്റുകളിലെ ഓഫറുകളായിരുന്നു അതിലൊരു പ്രധാന പങ്ക് വഹിച്ചത്. ഇപ്പോഴിതാ ഐപാഡ് ഒൻപതാം ജനറേഷന് വമ്പൻ വിലക്കക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്ലിപ്കാർട്ട്. സെപ്റ്റംബർ 27ന് ആരംഭിക്കാനിരിക്കുന്ന ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സിലാണ് 20,000 രൂപയിൽ താഴെ വിലയിൽ ലഭ്യമാക്കുന്നത്.

2024ലെ ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സിന്റെ കർട്ടൻ റെയ്‌സർ പ്രകാരം, ഐപാഡ് ഒൻപതാം ജനറേഷന്റെ വില 18,000നും 19,000നും ഇടയിലായിരിക്കും. ആപ്പിൾ മോഡലുകളുടെ വലിയ വിലകാരണം, ആ എക്കോസിസ്റ്റം പരിചയിക്കാൻ സാധിക്കാത്തവർക്കുള്ള അവസരം കൂടിയാകും പുതിയ ഓഫറുകൾ. ഒപ്പം പുതിയ ആൻഡ്രോയിഡ് ടാബ്ലറ്റുകൾക്ക് വലിയ ഭീഷണിയും സൃഷ്ടിച്ചേക്കും.

2021ലാണ് ആപ്പിൾ ഒൻപതാം ജനറേഷൻ ഐപാഡ് പുറത്തിറക്കുന്നത്. 10.2 ഇഞ്ച് ഐപിഎസ് എൽഇഡി റെറ്റിന ഡിസ്‌പ്ലേയിൽ 2160 x 1620 പിക്സലാണ് ലഭ്യമാകുക. വീഡിയോ കോളും സ്ട്രീമിംഗ് സെഷനുകളും മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് ഡ്യുവൽ മൈക്രോഫോണും സ്റ്റീരിയോ സ്പീക്കർ സജ്ജീകരണവും ഐപാഡിൽ ലഭ്യമാണ്. ഒന്നാം ജെൻ ആപ്പിൾ പെൻസിലും ഉപയോഗിക്കാൻ സാധിക്കും.

എ13 ബയോകോണിക് ചിപ്സെറ്റ് പ്രോസസറാണ് ഈ മോഡലിലുള്ളത്. ഐഫോൺ 11ലും ഇതേ പ്രോസസറാണ് ഉപയോഗിച്ചിട്ടുള്ളത്. ആപ്പിൾ പുതുതായി അവതരിപ്പിച്ച ആപ്പിൾ ഇന്റലിജൻസ് സംവിധാനമൊന്നും പക്ഷെ ഈ മോഡലിൽ ലഭ്യമാകില്ല. എന്നിരുന്നാലും, കുറച്ച് വർഷങ്ങൾ കൂടി അപ്‌ഡേറ്റുകൾ ഈ മോഡലിൽ ലഭിക്കും.

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം; പുറത്തിറങ്ങുന്നത് ഏഴര വര്‍ഷത്തിനുശേഷം

ലെബനനിലെ പേജർ സ്ഫോടനം: അന്വേഷണം മലയാളിയായ നോർവീജിയൻ യുവാവിലേക്കും

ബംഗളൂരുവിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ പാകിസ്താനെന്ന് വിശേഷിപ്പിച്ച ജഡ്ജിയുടെ നടപടി; സ്വമേധയ ഇടപെട്ട് സുപ്രീം കോടതി, റിപ്പോര്‍ട്ട് തേടി

ബംഗാൾ വെള്ളപ്പൊക്കം: ജാർഖണ്ഡ് സർക്കാരിനെ കുറ്റപ്പെടുത്തി മമത ബാനർജി, ഗൂഢാലോചന നടന്നതായി ആരോപണം

ഹിസ്ബുള്ളയ്ക്കായി പേജറുകള്‍ നിര്‍മിച്ചത് ഇസ്രയേല്‍ ഷെല്‍ കമ്പനി; കയറ്റുമതി ആരംഭിച്ചത് 2022 മുതല്‍, ബുദ്ധികേന്ദ്രം മൊസാദ് തന്നെ