ഐഫോണ്‍-14 
TECHNOLOGY

ഐഫോൺ 14 വിൽപ്പന 16 മുതൽ; വിലയും ഓഫറുകളുമറിയാം

ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് ഐഫോൺ 14 മോഡൽ സ്വന്തമാക്കുന്നതിനായി ഓഫറുകളും ആപ്പിൾ പ്രഖ്യാപിച്ചിട്ടുണ്ട്

വെബ് ഡെസ്ക്

കാത്തിരിപ്പിനൊടുവില്‍ ആപ്പിളിന്റെ ഐഫോണ്‍ 14 സീരീസ് വിപണിയില്‍ എത്തുന്നു. സെപ്റ്റംബർ 16 മുതൽ ഐഫോൺ 14 വിൽപ്പനയ്‌ക്കെത്തും. ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് ഐഫോൺ 14 മോഡൽ സ്വന്തമാക്കുന്നതിനായി ഓഫറുകളും ആപ്പിൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഐഫോണ്‍ 14 ഔദ്യോഗികമായി ഇന്ത്യയില്‍ ലോഞ്ച് ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ വില്‍പന ആരംഭിച്ചിരുന്നില്ല.

വെള്ളിയാഴ്ച മുതല്‍ വില്‍പന നടക്കുമെന്ന് അറിയിക്കുമ്പോഴും ആപ്പിള്‍ സ്റ്റോറില്‍ ഉള്‍പെടെ മുന്‍കൂര്‍ ബുക്കിങ് മാത്രമാണ് സാധിക്കുക. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് വെബ്‌സൈറ്റ് വഴി ഫോൺ ബുക്ക് ചെയ്യാം. മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് സെപ്റ്റംബർ 16 മുതൽ ഫോൺ ലഭിക്കുമെന്ന് ആപ്പിൾ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

എന്നാൽ മുൻകൂട്ടി ബുക്ക് ചെയ്യുന്ന സമയത്ത്, ഉപഭോക്താക്കൾ മുഴുവൻ തുകയും അടയ്ക്കണം. അതായത് ഐഫോണ്‍ 14- 128GB മോഡൽ വാങ്ങുകയാണെങ്കിൽ,മുൻകൂട്ടി ബുക്ക് ചെയ്യുന്ന സമയത്ത് 79,900 രൂപ നൽകണം. നിലവിൽ ചില ഓഫറുകൾ ഉണ്ടെങ്കിലും അത് എല്ലാവർക്കും ലഭ്യമാകില്ല.

ആപ്പിൾ ഇന്ത്യ സ്റ്റോർ, ഫ്ലിപ്കാർട്ട്, ആമസോൺ, ക്രോമ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഐഫോൺ 14 സീരീസ് വാങ്ങാം. എച്ച്ഡിഎഫ്‌സി ബാങ്കുമായി സഹകരിച്ച് 6,000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്ക്കൗണ്ടും ആപ്പിൾ വാഗ്ദാനം ചെയ്യുന്നു.

ആമസോണിൽ നിന്ന് ഐഫോൺ വാങ്ങുകയാണെങ്കിൽ എച്ച്‌ഡിഎഫ്‌സി ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്തിയാൽ 5000 രൂപ കിഴിവ് ലഭിക്കും. അങ്ങനെയെങ്കിൽ 73,900 രുപയ്ക്ക് ഫോണ്‍ സ്വന്തമാക്കാം. ഇതിന് പുറമെ അഡീഷണൽ എക്‌സ്‌ചേഞ്ച് ബോണസ് എന്ന പേരിൽ 3000 ലഭിക്കുമ്പോള്‍ വില 71,900 രൂപയാകും. ഇനി ഐഫോണ്‍ 11 ആണ് എക്സ്ചേഞ്ച് ചെയ്യുന്നതെങ്കില്‍ 18,000 രൂപയുടെ എക്‌സചേഞ്ച് ഓഫറിലൂടെ 53,900 രൂപക്ക് ഫോണ്‍ സ്വന്തമാക്കാം.

ഫോണ്‍ ലഭിക്കുന്ന ഒണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ എക്‌സ്‌ചേഞ്ച് ഓഫറും ലഭ്യമാണ്. ഫ്‌ളിപ്കാര്‍ട്ട് 20,000 രൂപ വരെ എക്സ്ചേഞ്ച് ഓഫര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ ഐഫോണ്‍-14ലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിനായി പഴയ ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്ത് വളരെ കുറഞ്ഞ വിലയ്ക്ക് പുതിയ ഐഫോണ്‍ മോഡല്‍ സ്വന്തമാക്കാം.

ഫോണിന്റെ മോഡലിനെയും അതിന്റെ അവസ്ഥയെയും ആശ്രയിച്ചാണ് എക്‌സ്‌ചേഞ്ച് വില നിശ്ചയിക്കുന്നത്. എക്‌സ്‌ചേഞ്ച് ചെയ്യുന്നത് ഐഫോണാണെങ്കില്‍ ആന്‍ഡ്രോയിഡ് ഫോണിനേക്കാള്‍ വില ലഭിക്കും. എക്‌സ്‌ചേഞ്ചിനായി ഐഫോണ്‍ ഉണ്ടെങ്കില്‍ ആപ്പിളിന്റെ ഔദ്യോഗിക സൈറ്റ് സന്ദര്‍ശിച്ച് ഓഫര്‍ വിവരങ്ങള്‍ കണ്ടെത്താം.

ഐഫോണ്‍ 14 ന്റെ 128 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള അടിസ്ഥാന മോഡലിന് ഇന്ത്യയിലെ വില 79,900 രൂപയിലാണ് ആരംഭിക്കുന്നത്. 256 ജിബി, 512 ജിബി സ്റ്റോറേജുള്ള മറ്റ് രണ്ട് മോഡലുകള്‍ക്ക് യഥാക്രമം 89,900 രൂപയും 1,09,900 രൂപയുമാണ് വില.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ