TECHNOLOGY

ഐഫോണ്‍ 14ന് വില 20,000 രൂപയില്‍ താഴെ; 'കീശയിലൊതുങ്ങുന്ന' ഓഫറുമായി ഫ്ലിപ്കാർട്ട്

ഐഫോണ്‍ 14ന് മാത്രമല്ല 14 പ്ലസിനും ആകർഷകമായ ഓഫറുകള്‍ ഫ്ലിപ്കാർട്ട് മുന്നോട്ട് വയ്ക്കുന്നുണ്ട്

വെബ് ഡെസ്ക്

ദീപാവലിയോട് അനുബന്ധിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്സൈറ്റുകളായ ഫ്ലിപ്കാർട്ടിലും ആമസോണിലുമൊക്കെ ഓഫറുകളുടെ പെരുമഴയാണ്. പ്രത്യേകിച്ചും സ്മാർട്ട്ഫോണുകള്‍ക്ക്. ജീവതത്തിന്റെ ഭാഗമായി മാറിയ സ്മാർട്ട്ഫോണ്‍ ഇന്ന് ഉപയോഗിക്കാത്തവർ ചുരുക്കമാണ്. ഷോപ്പിങ് മുതല്‍ പണം കൈമാറാന്‍ വരെ നിമിഷനേരം കൊണ്ട് ഒരു ഫോണുണ്ടെങ്കില്‍ സാധിക്കും.

ദീപാവലി ആഘോഷങ്ങള്‍ക്ക് ഇരട്ടി മധുരമായി ഒരു ഐഫോണ്‍ കയ്യിലേക്ക് എത്തിയാല്‍ എങ്ങനെയുണ്ടാകും, അതും കേവലം 20,000 രൂപയ്ക്ക്. എങ്ങനെയെന്നല്ലേ?

ഐഫോണ്‍ 15 സീരീസ് ആപ്പിള്‍ ലോഞ്ച് ചെയ്തിട്ട് മാസങ്ങള്‍ മാത്രമാണ് പിന്നിട്ടുകഴിഞ്ഞു. എങ്കിലും 2022ല്‍ വിപണിയിലെത്തിയ ഐഫോണ്‍ 14ന് ഇന്നും ആവശ്യക്കാർ ഏറെയാണ്. ആമസോണില്‍ 14 പ്രോ മാത്രമാണ് ലഭ്യമായിട്ടുള്ളത്. പക്ഷേ, ഫ്ലിപ്കാർട്ടില്‍ 14 ന്റെ ബേസ് മോഡലും വില്‍പ്പനയ്ക്കുണ്ട്.

128 ജിബി സ്റ്റോറേജ് വരുന്ന ഐഫോണ്‍ 14ന് 69,000 രൂപയാണ് വിപണി വില. എന്നാല്‍ ഫ്ലിപ്കാർട്ടില്‍ 57,999 രൂപയ്ക്ക് ഫോണ്‍ ലഭ്യമാണ്. എന്നാല്‍ ഇതിന് പുറമെ വലിയൊരു ഓഫർ ഓണ്‍ലൈന്‍ ഷോപിങ് സൈറ്റ് മുന്നോട്ട് വയ്ക്കുന്നുണ്ട്. എക്സ്ചേഞ്ച് ഓഫർ വഴി ഐഫോണ്‍ 14ന് 42,000 രൂപ വരെ കിഴിവ് ലഭിക്കും.

നിങ്ങള്‍ എക്സ്ചേഞ്ച് ചെയ്യാന്‍ ഉദ്ധേശിക്കുന്ന ഫോണിന്റെ അവസ്ഥയും വിപണി വിലയുമൊക്കെ അനുസരിച്ചായിരിക്കും കിഴിവ് ലഭിക്കുക.

എക്സ്ചേഞ്ച് ഓഫർ ഇത്രയും ലഭിക്കുകയാണെങ്കില്‍ ഫോണിന്റെ വില കേവലം 15,999 രൂപയായി ചുരുങ്ങും. ഇതിനു പുറമെ ചില ക്രെഡിറ്റ് കാർഡുകള്‍ക്ക് പത്ത് ശതമാനം ഓഫറമുണ്ട്. ഐഫോണ്‍ 14 ന്റെ 128 ജിബി, 512 ജിബി വേരിയെന്റുകള്‍ക്ക് മാത്രമാണ് ഈ ഓഫറുള്ളത്.

സമാന ഓഫർ ഐഫോണ്‍ 14 പ്ലസിനുമുണ്ട്. 79,900 രൂപയാണ് 14 പ്ലസിന്റെ വിപണി വില. ഫ്ലിപ്കാർട്ടില്‍ ഫോണ്‍ 63,999 രൂപയ്ക്ക് നിലവില്‍ ലഭ്യമാണ്. ഇതിനുപുറമെ 42,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ക്രെഡിറ്റ് കാർഡുകളുടെ 10 ശതമാനം കിഴിവുമുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ