ഐഫോൺ 15 സീരീസിന് ലോകം കാത്തിരിക്കുമ്പോള്‍ അരാധകര്‍ക്ക് ആവേശമായി പുതിയ റിപ്പോര്‍ട്ടുകള്‍. ഐഫോൺ 15ന്റെ കളർ വേരിയന്റുകളെ കുറിച്ചുള്ള വാർത്തകളാണ് നിലവില്‍ സജീവമാകുന്നത്. ചാർജിങ്ങിനായി സി- ടൈപ്പ് പോർട്ട് ഫീച്ചർ ചെയ്യുമെന്നതാണ് ഐഫോൺ 15 സീരീസിൽ വന്നേക്കാവുന്ന ഒരു വലിയ മാറ്റമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ക്രിംസൺ ഷേഡിൽ ഐഫോൺ 15 പ്രോ ലഭ്യമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഐഫോൺ 15 നോൺ-പ്രോ മോഡലുകൾ പച്ച നിറത്തിൽ ലഭ്യമാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഐഫോൺ 12, ഐഫോൺ 11 എന്നിവ പച്ച നിറത്തിലുള്ള വേരിയന്റുകളിൽ പുറത്തിറങ്ങിയിരുന്നു.
ഐഫോൺ 15 പ്രോയും ഐഫോൺ 15 പ്രോ മാക്സും പുതിയ ബയോണിക് എ 17 പ്രോസസർ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ബാറ്ററിയും ചാർജിങ് ശേഷിയും സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഐഫോൺ 14 സീരീസിന്റെ പ്രോ മോഡലുകളിൽ കാണപ്പെടുന്നതിന് സമാനമായ 48 മെഗാപിക്സൽ ക്യാമറകളായിരിക്കും സ്റ്റാൻഡേർഡ് പതിപ്പുകളിൽ ഉണ്ടാകുക. മറ്റ് സെൻസറുകൾക്കൊപ്പം 5-6x ഒപ്റ്റിക്കൽ സൂം പ്രാപ്തമാക്കുന്ന പെരിസ്‌കോപ്പ് ലെൻസുകൾ ഉൾപ്പെടുത്തിയ ക്യാമറ മൊഡ്യൂൾ പ്രോ മാക്‌സ് മോഡലിൽ ഉണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
എല്ലാ ഐഫോണുകളിലും 48 എംപി ക്യാമറകൾ ഉണ്ടായിരിക്കുമെന്നും ആപ്പിളിന് എ17 ബയോണിക് പ്രോസസറിന്റെ രണ്ട് വേരിയന്റുകൾ എങ്ങനെ ഉപയോഗിക്കാമെന്നും ഐഫോൺ 15 എങ്ങനെ ഐഫോൺ 15 പ്രോയ്ക്ക് സമാനമായിരിക്കുമെന്നും ഉൾപ്പെടയുള്ള ചര്‍ച്ചകളാണ് ലോഞ്ചിനോട് അനുബന്ധിച്ച് പുറത്തുവരുന്നത്. സോളിഡ്-സ്റ്റേറ്റ് ബട്ടണുകൾ ആപ്പിൾ ഉപയോഗിക്കുമെന്ന വ്യാജ വാർത്തകളും പുറത്തുവന്നിരുന്നു.
ജൂൺ 5ന് നടന്ന വേൾഡ് വൈഡ് ഡേവലപ്പേഴ്സ് കോൺഫറൻസ് (WWDC) 2023 ഇവന്റിൽ ആദ്യ മിക്സഡ്-റിയാലിറ്റി ഹെഡ്‌സെറ്റ്, പുതിയ മാക്ബുക്ക് എയർ, ആപ്പിൾ മാക് പ്രോ എന്നിവ ആപ്പിൾ അവതരിപ്പിച്ചിരുന്നു.