TECHNOLOGY

ഐഫോണ്‍ 16 സീരീസ്: പുതിയ നിറങ്ങളിലും ബാറ്ററിയിലും; വിമർശനങ്ങള്‍ക്ക് പരിഹാരവുമായി ആപ്പിള്‍

വെബ് ഡെസ്ക്

ആപ്പിള്‍ ഐഫോണ്‍ 16 സീരീസ് വിപണിയിലെത്താന്‍ മാസങ്ങള്‍ മാത്രമാണ് ബാക്കി. ഇതിനോടകം തന്നെ 16 സീരീസിന്റെ ഫീച്ചറുകള്‍ സംബന്ധിച്ച് റിപ്പോർട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. സീരീസില്‍ പുതിയ രണ്ട് നിറങ്ങൾ കൂടി ലഭ്യമാകുമെന്നാണ് ആപ്പിള്‍ അനലിസ്റ്റായ മിങ് ചി കുവോ പറയുന്നത്.

കറുപ്പ്, വെള്ള, വെള്ളി, ഗ്രേ, നാച്ചുറല്‍ ടൈറ്റാനിയം എന്നീ നിറങ്ങളിലായിരിക്കും 16 പ്രോ- പ്രോ മാക്സ് സീരീസ് എത്തുക എന്നാണ് കുവോ സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്. അതേസമയം, ഐഫോണ്‍ 16- 16 പ്ലസ് എന്നിവ കറുപ്പ്, പച്ച, പിങ്ക്, നീല, വെള്ള എന്നീ നിറങ്ങളിലായിരിക്കുമെന്നും കുവോ പറയുന്നു.

നിലവില്‍ ഐഫോണില്‍ ലഭ്യമായിട്ടുള്ള നിറങ്ങൾ പുതിയ പേരുകളിൽ അവതരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. നിലവിലുള്ള വെള്ള നിറം ഇനിമുതല്‍ സ്റ്റാർലൈറ്റ് എന്നായിരിക്കും അറിയപ്പെടുകയെന്നും കുവോ വ്യക്തമാക്കി.

ഐഫോണ്‍ 16 പ്രോ മാക്സില്‍ പുതിയ ബാറ്ററിയായിരിക്കും ആപ്പിള്‍ ഉപയോഗിക്കുകയെന്ന് കുവോ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. ഐഫോണിന് ബാറ്ററി ലൈഫ് കുറവാണെന്ന വിമർശനങ്ങള്‍ക്ക് പരിഹാരം കാണാന്‍ പുതിയ ബാറ്ററിക്കു കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ അലുമിനിയം കേസിങ്ങാണ് ബാറ്ററിക്കായി ഉപയോഗിക്കുന്നത്. എന്നാല്‍ ഇനിമുതല്‍ സ്റ്റെയിന്‍ലെസ് സ്റ്റീലായിരിക്കും ഉപയോഗിക്കുകയെന്നും കുവോ അവകാശപ്പെടുന്നു. ബാറ്ററിയുടെ ഊർജസാന്ദ്രതയും ഇതോടെ വർധിക്കും.

എന്നാല്‍ താപനില കുറയ്ക്കുന്നതില്‍ അലുമിനിയത്തിന്റെ അത്രയും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഫലപ്രദമല്ലെങ്കിലും കൂടുതല്‍ സംരക്ഷണം നല്‍കും. ഇത് ഫോണ്‍ ദീർഘനാള്‍ നിലനില്‍ക്കുന്നതിനു സഹായിക്കും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും