പ്രതീകാത്മക ചിത്രം 
TECHNOLOGY

'ഇതാണ് ഞങ്ങളുടെ അവസാന ട്വീറ്റ്'; വിടവാങ്ങല്‍ കുറിപ്പുമായി ട്വിറ്റര്‍ സോഷ്യല്‍-എഡിറ്റോറിയല്‍ വിഭാഗം തലവനും സംഘവും

വെബ് ഡെസ്ക്

ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെയുള്ള ഇലോണ്‍ മസ്‌കിന്റെ കൂട്ടപ്പിരിച്ചുവിടലില്‍ വിടവാങ്ങള്‍ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്ത് പുറത്താക്കപ്പെട്ട ജീവനക്കാര്‍. ട്വിറ്ററിന്റെ സോഷ്യല്‍ ആന്‍ഡ് എഡിറ്റോറിയല്‍ വിഭാഗത്തിന്റെ മുന്‍ തലവന്‍ അല്‍ഫോന്‍സോ ടെറല്‍ ഔദ്യോഗിക ഹാന്‍ഡിലില്‍ നിന്ന് അവസാനമായി പങ്കുവെച്ച ട്വീറ്റ് സാമൂഹ്യമാധ്യങ്ങളില്‍ വൈറലാവുകയും ചെയ്തു.

'വണ്‍ ടീം' എന്ന ഹാഷ്ടാഗോടെയാണ് അദ്ദേഹം ട്വീറ്റ് അവസാനിപ്പിച്ചത്

'ഇതാ എന്റെയും എന്റെ ടീമിന്റെയും അവസാന ട്വിറ്റര്‍ ട്വീറ്റ്. എല്ലാവരേയും സ്നേഹിക്കുന്നു, ഒരു ജീവിതകാലത്തെ ആദരവിന് നന്ദി,' എന്നായിരുന്നു ഫോണ്‍സ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് അല്‍ഫോന്‍സോ ടെറല്‍ കുറിച്ചത്. നിരവധി ട്വിറ്റര്‍ ജീവനക്കാര്‍ ഉപയോഗിക്കുന്ന 'വണ്‍ ടീം' എന്ന ഹാഷ്ടാഗോടെയാണ് അദ്ദേഹം ട്വീറ്റ് അവസാനിപ്പിച്ചത്. പുതുതായി എന്തെങ്കിലും നിര്‍മിക്കാനും സാമൂഹികതയുടെ അടുത്ത യുഗം സൃഷ്ടിക്കാനും താന്‍ ആഗ്രഹിക്കുന്നുവെന്ന് തന്റെ ടീമംഗങ്ങളെ മുഴുവന്‍ പോസ്റ്റില്‍ ടാഗ് ചെയ്തുകൊണ്ട് ടെറല്‍ ട്വീറ്റ് ചെയ്തു. വൈകാരികമായ വാക്കുകള്‍ നിരവധിയാളുകളാണ് ഏറ്റെടുത്തത്.

അതേസമയം, ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട തീരുമാനത്തെ ന്യായീകരിക്കുകയാണ് ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌ക്. ദിവസേന ദശലക്ഷക്കണക്കിന് ഡോളര്‍ നഷ്ടത്തിലുള്ള കമ്പനിക്ക് ജീവനക്കാരെ ഒഴിവാക്കാതെ മറ്റൊരു മാര്‍ഗവുമില്ലെന്നാണ് മസ്‌കിന്റെ ന്യായീകരണം.

ജോലിയില്‍ നിന്നും പിരിച്ചുവിട്ട എല്ലാ ജീവനക്കാര്‍ക്കും 3 മാസത്തെ ശമ്പളം മുന്‍കൂറായി നല്‍കിയിട്ടുണ്ടെന്നും, നിയമപരമായി ആവശ്യമുള്ളതിനേക്കാള്‍ 50ശതമാനം കൂടുതലാണ് തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മസ്‌കിന്റെ കൂട്ടപ്പിരിച്ചുവിടലിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ഒരുകൂട്ടം ജീവനക്കാര്‍.

ഇലോണ്‍ മസ്‌കിന്റെ ഏറ്റെടുക്കലിനുശേഷം ആരംഭിച്ച കൂട്ട പിരിച്ചുവിടല്‍ വ്യാപകമായി തന്നെ ട്വിറ്റര്‍ തുടരുകയാണ്. ഇന്ത്യയില്‍ നിന്നും സെയില്‍സ്, മാര്‍ക്കറ്റിങ്, കമ്യൂണിക്കേഷന്‍ എന്നീ വിഭാഗങ്ങളില്‍ നിന്ന് നിരവധി പേരെ ട്വിറ്റര്‍ പുറത്താക്കിയിരുന്നു. മസ്‌കിന്റെ കൂട്ടപ്പിരിച്ചുവിടലിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ഒരുകൂട്ടം ജീവനക്കാര്‍. വര്‍ക്കര്‍ അഡ്ജസ്റ്റ്‌മെന്റ് ആന്‍ഡ് റീട്രെയിനിംഗ് നോട്ടിഫിക്കേഷന്‍ ആക്ട് (WARN Act) യുടെ ലംഘനമാണ് ട്വിറ്റര്‍ നടത്തുന്നതെന്ന് ആരോപിച്ച് പുറത്താക്കപ്പെട്ട ട്വിറ്റര്‍ ജീവനക്കാര്‍ വ്യാഴാഴ്ച ഒരു ക്ലാസ് ആക്ഷന്‍ കേസ് ഫയല്‍ ചെയ്തിരുന്നു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും