TECHNOLOGY

വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവരാണോ? ഈ ഷോർട്ട് കീ അറിഞ്ഞിരിക്കുക

ഷോർട്ട് കീകള്‍ ഉപയോഗിച്ച് അടുത്ത ചാറ്റിലേക്ക് പോകാനും ചാറ്റില്‍ നിന്ന് പുറത്തുകടക്കാനും ഇമോജി സെക്ഷന്‍ തിരഞ്ഞെടുക്കാനുമൊക്കെ സാധിക്കും

വെബ് ഡെസ്ക്

ഓഫീസ് ആവശ്യങ്ങള്‍ക്കും മറ്റുമായാണ് കൂടുതല്‍ പേരും വാട്‌സ്ആപ്പിന്റെ വെബ് വേർഷന്‍ ഉപയോഗിക്കുന്നത്. ഓഫീസിലെ തിരക്കിനിടയില്‍ ഓരോ ചാറ്റും ഇമോജി സെക്ഷനുമൊക്കെ തിരഞ്ഞെടുക്കാന്‍ നിന്നാല്‍ സമയനഷ്ടം കൂടുതലാണ്. ഇതിനുള്ള പരിഹാരം വാട്‌സ്ആപ്പ് തന്നെ മുന്നോട്ട് വെച്ചിട്ടുണ്ട്, ഷോർട്ട് കീകള്‍.

ഷോർട്ട് കീകള്‍ ഉപയോഗിച്ച് അടുത്ത ചാറ്റിലേക്ക് പോകാനും ചാറ്റില്‍ നിന്ന് പുറത്തുകടക്കാനും ഇമോജി സെക്ഷന്‍ തിരഞ്ഞെടുക്കാനുമൊക്കെ സാധിക്കും. വാട്‌സ്ആപ്പിലെ ഷോർട്ട് കീകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

വാട്‌സ്ആപ്പിലെ ഷോർട്ട് കീകള്‍

  • Mark As Unread - Ctrl+Alt+Shift+U

  • Archive Chat - Ctrl+Alt+Shift+U+E

  • Pin Chat - Ctrl+Alt+Shift+P

  • Search Chat - Ctrl+Alt+Shift+F

  • Next Chat - Ctrl+Alt+Tab

  • Close Chat - Escape

  • Profile and About - Ctrl+Alt+P

  • Decrease Speed of Selected Voice Message - Shift+,

  • Emoji Panel - Ctrl+Alt+E

  • Sticket Panel - Ctrl+Alt+S

  • Mute - Ctrl+Alt+Shift+M

  • Delete Chat- Ctrl+Alt+Backspace

  • Search - Ctrl+Alt+/

  • New Chat - Ctrl+Alt+N

  • Previous Chat - Ctrl+Alt+Shift+N

  • Increase Speed of Selected Voice Message - Shift+.

  • Settings - Ctrl+Alt+,

  • GIF Panel - Ctrl+Alt+G

  • Extended Search - Alt+K

സന്ദേശങ്ങള്‍ പിന്‍ ചെയ്യാന്‍ കഴിയുന്ന സവിശേഷത വാട്‌സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇതോടെ പിന്‍ ചെയ്തിരിക്കുന്ന സന്ദേശം ചാറ്റ് വിന്‍ഡോയുടെ മുകളിലായി പ്രത്യക്ഷപ്പെടും.പക്ഷേ, ഒരു സമയത്ത് ഒരു സന്ദേശം മാത്രമാണ് പിന്‍ചെയ്യാന്‍ സാധിക്കുക. ഫീച്ചർ ഉപയോക്താക്കളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. വ്യക്തിഗത ചാറ്റിലും ഗ്രൂപ്പ് ചാറ്റിലും ഫീച്ചർ ലഭ്യമാണ്. സന്ദേശങ്ങള്‍ മാത്രമല്ല, പോളുകള്‍, ഇമോജി, ലൊക്കേഷന്‍, ചിത്രങ്ങള്‍ എന്നിവയെല്ലാം പിന്‍ ചെയ്യാനാകും. ടെലഗ്രാമിന് സമാനമായ സവിശേഷതകള്‍ അവതരിപ്പിക്കണമെന്നുള്ള ആവശ്യം ഏറെ നാളായി ഉപയോക്താക്കളില്‍ നിന്ന് ഉയർന്നിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ