ചിത്രങ്ങളിലെ ഓരോ വസ്തുവിനെയും വേർതിരിച്ചറിയാൻ കഴിയുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുമായി മെറ്റ. 'സെഗ്മെന്റ് എനിതിങ് മോഡല്‍' അഥവാ എസ്എഎം ബുധനാഴ്ചയാണ് കമ്പനി പുറത്തിറക്കിയത്. പുതിയ മോഡലിനൊപ്പം ചിത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ഡേറ്റകളും കമ്പനി നല്‍കുന്നുണ്ട്.
ചിത്രങ്ങളിലും വീഡിയോകളിലും കാണുന്ന വസ്തുക്കളെക്കുറിച്ച് പരിശീലന സമയത്ത് വിവരങ്ങള്‍ ഒന്നും നല്‍കിയിട്ടില്ലെങ്കില്‍ പോലും ഇവയെ എസ്എഎമ്മിന് തിരിച്ചറിയാന്‍ കഴിയുമെന്ന് മെറ്റ ഗവേഷണ വിഭാഗം തങ്ങളുടെ ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചു. എസ്എഎം ഉപയോഗിച്ച് വസ്തുക്കള്‍ തിരഞ്ഞെടുക്കാന്‍, ചിത്രങ്ങളില്‍ കാണുന്ന വസ്തുക്കളുടെ മുകളില്‍ ക്ലിക് ചെയ്യുകയോ അല്ലെങ്കില്‍ പ്രോംപ്റ്ററില്‍ വസ്തുവിന്റെ പേര് എഴുതുകയോ ചെയ്യാം.
ഉദാഹരണത്തിന്, എസ്എഎമ്മിന്റെ പ്രോംപ്റ്ററില്‍ ക്യാറ്റ് എന്ന് എഴുതിയാല്‍, ഇത് ചിത്രങ്ങളില്‍ കാണുന്ന പൂച്ചകള്‍ക്ക് മുകളിലായി ബോക്‌സുകള്‍ വരച്ച് അവ സെലക്ട് ചെയ്യും.
മെറ്റകയുടെ ആപ്ലിക്കേഷനുകളില്‍ നിര്‍മിതബുദ്ധിയുടെ ക്രിയേറ്റീവ് എയ്ഡുകള്‍ നല്‍കുകയെന്നതാണ് ഈ വര്‍ഷം കമ്പനിയുടെ മുന്‍ഗണനയെന്ന് മെറ്റ സിഇ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് അറിയിച്ചിരുന്നു.
ചിത്രങ്ങള്‍ ടാഗ് ചെയ്യുന്നതിനും നിരോധിത ഉള്ളടക്കങ്ങള്‍ ക്രമീകരിക്കുന്നതിനും ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഏത് പോസ്റ്റുകള്‍ നിര്‍ദ്ദേശിക്കണമെന്നതിനും ഉള്‍പ്പെടെ എസ്എഎമ്മുമായി സാമ്യമുള്ള സാങ്കേതിക വിദ്യ മെറ്റ മുൻപ് തന്നെ തങ്ങളുടെ ആഭ്യന്തര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. എസ്എഎമ്മിന്റെ കണ്ടുപിടിത്തം ഇത്തരത്തിലുള്ള സാങ്കേതിക വിദ്യകളെ കൂടുതല്‍ പേരിലേയ്ക്ക് എത്തിക്കുമെന്ന് കമ്പനി പറയുന്നു.
മൈക്രോസോഫ്റ്റിന്റെ പിന്തുണയോടെ ഓപ്പണ്‍എഐ ചാറ്റ്ജിപിടി ചാറ്റ്‌ബോട്ട് സാങ്കേതിക ലോകത്ത് കത്തിപ്പടര്‍ന്നതോടെ മാര്‍ക്കറ്റിലെ വന്‍കിട ടെക് കമ്പനികളെല്ലാം നിര്‍മിതബുദ്ധിയ്ക്ക് പിന്നാലെയാണ്. ഇത് വലിയ നിക്ഷേപങ്ങളിലേും നയിച്ചിരിക്കുകയാണ്. കമ്പനികള്‍ സാങ്കേതിക ലോകത്ത് നിര്‍മിതബുദ്ധിയിയൂടെ തങ്ങളുടേതായ ആധിപത്യം സൃഷ്ടിക്കുന്നതിനുള്ള ഓട്ടത്തിലാണ്.
മെറ്റയാകട്ടെ ഇതുവരെ നിര്‍മിതബുദ്ധി മേഖലയില്‍ തങ്ങളുടേതായ ഒന്നും പുറത്തിറക്കിയിട്ടില്ലെങ്കലും എതിരാളികളായ ചാറ്റ്ജിപിടിയുടേതായി പുറത്തുവരുന്ന ഓരോ പുതിയ ഫീച്ചറുകളെയും വെറുതെ വിടാറില്ല. മറ്റ് നിര്‍മിതബുദ്ധികളെ പോലെ ഡേറ്റ തിരിച്ചറിയുകയും തരംതിരിക്കികയുമല്ല ചാറ്റ്ജിപിടി ചെയ്യുന്നത്. മറിച്ച് സ്വന്തമായി ആകര്‍ഷകമായ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുകയാണ്.
ടെക്സ്റ്റ് പ്രോംപ്റ്ററുകളില്‍ എഴുതുന്ന വാക്കുകള്‍ ദൃശ്യങ്ങളാക്കി മാറ്റുന്നതും ഗദ്യങ്ങളിൽനിന്ന് കുട്ടികള്‍ക്കായുള്ള പുസ്തകങ്ങള്‍ ചിത്രീകരിക്കുന്നതുമെല്ലാം ചാറ്റ്ജിപിടിയുടെ സവിശേഷതകളാണ്.