TECHNOLOGY

ട്വിറ്ററിന് എതിരാളിയാകാന്‍ മെറ്റയുടെ 'ത്രെഡ്' വ്യാഴാഴ്ചയെത്തും

ഇന്‍സ്റ്റഗ്രാമുമായി ലിങ്ക് ചെയ്യാന്‍ സാധിക്കുന്ന ആപ്പാണ് ത്രെഡ്

വെബ് ഡെസ്ക്

ട്വിറ്ററിന് എതിരാളിയായി പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിക്കാനൊരുങ്ങി ഫേസ്ബുക്ക് മാതൃസ്ഥാപനമായ മെറ്റ. 'ത്രെഡ്' എന്ന പേരിലാണ് പുതിയ ആപ്പിന്റെ വരവ്. ഇന്‍സ്റ്റഗ്രാമുമായി ലിങ്ക് ചെയ്യാന്‍ സാധിക്കുന്ന ആപ്പ് , വ്യാഴാഴ്ചയോടെ ഉപയോക്താക്കളിലേക്ക് എത്തുമെന്ന് മെറ്റ അറിയിച്ചു. ആദ്യം ആപ്പ് ലഭ്യമാകുക ആപ്പിൾ ഉപയോക്താക്കൾക്കായിരിക്കും.

ആപ്പ് സ്റ്റോറില്‍ പ്രീ-ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്കായിരിക്കും ത്രെഡ് ആദ്യം ലഭ്യമാവുക. ചെറിയ വാചകങ്ങളില്‍ കുറിപ്പ് പങ്കുവയ്ക്കാന്‍ സാധിക്കുന്ന ടെക്‌സ്റ്റ് അടിസ്ഥാനമാക്കിയുള്ള സംഭാഷണ ആപ്പാണ് ത്രെഡ് എന്ന് മെറ്റ അറിയിച്ചു. പുതിയ ആപ്പിന്റെ വരവ് മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗും ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌കും തമ്മിലുള്ള പുതിയ മത്സരത്തിലേക്ക് നയിക്കുമെന്ന സൂചനകളാണ് നല്‍കുന്നത്. 'നന്ദി, അവര്‍ വളരെ വിവേകത്തോടെ മുന്നേറുന്നു' - ത്രെഡിനെ കുറിച്ചുള്ള ഒരു ട്വീറ്റിനോട് മസ്‌ക് നേരത്തെ പ്രതികരിച്ചത് ഇങ്ങനെയാണ്.

ട്വിറ്ററുമായി മത്സരിക്കാന്‍ സാധിക്കും വിധത്തിലുള്ള പുതിയ സംവിധാനങ്ങളാണ് ത്രെഡിനുള്ളത്. ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമുമായി ലിങ്ക് ചെയ്യാനാകുമെന്നതിനാല്‍ ദശലക്ഷക്കണക്കിന് അക്കൗണ്ടുകളിലേക്കും ഇത് കണക്റ്റ് ചെയ്യപ്പെടും. ത്രെഡ് ഒരു മെറ്റ ആപ്പ് ആയതിനാല്‍ ലൊക്കേഷന്‍ വിവരങ്ങള്‍, ബ്രൗസിംഗ് ഹിസ്റ്ററി ഉള്‍പ്പെടെയുള്ള നിങ്ങളുടെ ഫോണിലെ ഡാറ്റയും ത്രെഡുകള്‍ ശേഖരിക്കും.

ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് പ്രതിദിനം വായിക്കാന്‍ കഴിയുന്ന പോസ്റ്റുകളുടെ എണ്ണം കഴിഞ്ഞദിവസമാണ് മസ്‌ക് പരിമിതപ്പെടുത്തിയത്. എന്നാല്‍ ത്രെഡ് ആപ്പില്‍ അത്തരമൊരു നിയന്ത്രണമുണ്ടാകില്ല. പോസ്റ്റുകള്‍ കാണുന്നതിനോ വായിക്കുന്നതിനോ പരിമിതയുണ്ടാകില്ല.

അതേസമയം, ജനപ്രിയ ഉപയോക്തൃ ഡാഷ്ബോര്‍ഡായ TweetDeck 30 ദിവസത്തിനുള്ളില്‍ പേവാളാക്കി മാറ്റുമെന്ന് ട്വിറ്റര്‍ അറിയിച്ചു. ട്വിറ്ററിന്റെ സബ്സ്‌ക്രിപ്ഷന്‍ സേവനമായ ട്വിറ്റര്‍ ബ്ലൂവിലേക്ക് സൈന്‍ അപ്പ് ചെയ്യാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നതിനുള്ള മസ്‌കിന്റെ ഏറ്റവും പുതിയ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. എന്നിരുന്നാലും, ത്രെഡ് ആപ്പ് ട്വിറ്ററിന് ഒരു ഭീഷണി ആയിരിക്കുമെന്നതില്‍ സംശയമില്ല.

വോട്ടെണ്ണല്‍ തുടങ്ങി, ആദ്യഫലസൂചന എട്ടരയോടെ| Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ആര് നേടും? നെഞ്ചിടിപ്പോടെ മുന്നണികള്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ