മെറ്റാ 
TECHNOLOGY

ചാറ്റ് ജിപിടിയെക്കാള്‍ മെച്ചപ്പെട്ടത്, എ ഐ മോഡലുമായി മെറ്റ

റിപ്പോര്‍ട്ട് അനുസരിച്ച് മെറ്റയുടെ കോഡ് ജനറേഷന്‍ എഐ മോഡലായ എല്‍ലാമ 2വിനേക്കാളും ശക്തമായിരിക്കും പുതിയ മോഡൽ

വെബ് ഡെസ്ക്

ചാറ്റ്ജിപിടിയ്ക്ക് സമാനമായ എഐ സംവിധാനം ഒരുക്കാന്‍ ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റാ. ഓപ്പണ്‍എഐ വാഗ്ദാനം ചെയ്യുന്ന ഏറ്റവും നൂതന മോഡലിനേക്കാള്‍ ശക്തമായ ഒന്നാണ് മെറ്റ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാള്‍സ്ട്രീറ്റ് ജേണലാണ് പദ്ധതിയെ കുറിച്ചുള്ള സൂചനകള്‍ പുറത്ത് വിട്ടത്.

റിപ്പോര്‍ട്ട് അനുസരിച്ച് മെറ്റയുടെ കോഡ് ജനറേഷന്‍ എ ഐ മോഡലായ എല്‍ലാമ 2വിനേക്കാള്‍ കൃത്യതയുള്ളതായിരിക്കും പുതിയ മോഡല്‍. അത്യാധുനിക ടെക്സ്റ്റുകള്‍, വിശകലനങ്ങള്‍ തുടങ്ങിയ നിരവധി സേവനങ്ങള്‍ നല്‍കാന്‍ പുതിയ മോഡലിന് സാധിക്കും.

2024ന്റെ തുടക്കത്തോടെ പുതിയ മോഡലിന്റെ പരിശീലനം ആരംഭിക്കുമെന്നാണ് മെറ്റ കരുതുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത വര്‍ഷത്തോടെ പുതിയ മോഡല്‍ പൂര്‍ത്തിയാക്കുക എന്നതാണ് മെറ്റയുടെ ലക്ഷ്യം.

മെറ്റയുടെ ഓപ്പണ്‍ എഐ ലാങ്ക്വേജ് മോഡലായ എല്‍ലാമ 2 ജൂലൈയിലാണ് വിപണിയിലെത്തിയത്. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് അഷ്വര്‍ സര്‍വീസാണ് എല്‍ലാമ 2 വിതരണം ചെയ്തത്. നിര്‍മ്മിത ബുദ്ധിയില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന രണ്ട് മോഡലുകളാണ് ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടിയും ഗൂഗിളിന്റെ ബാര്‍ഡും. ഇവയോട് മത്സരിക്കാനെത്തിയതായിരുന്നു മെറ്റയുടെ എല്‍ലാമ 2.

കഴിഞ്ഞ വര്‍ഷം അവസാനം ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടി എത്തിയതോടെയായിരുന്നു നിര്‍മ്മിത ബുദ്ധിയുടെ സാധുതകളെ സാങ്കേതിക ലോകം ശരിക്കും തിരിച്ചറിയാന്‍ തുടങ്ങിയത്. കമ്പനികള്‍ മാത്രമല്ല, ജനങ്ങളും ചാറ്റ്ജി പിടിയുടെ സേവനം ഉപയോഗപ്പെടുത്താന്‍ ആരംഭിച്ചതോടെ വിപണിയിലെ വമ്പന്‍മാരും നിര്‍മ്മിത ബുദ്ധിയ്ക്കൊപ്പം തിരിഞ്ഞു. ഗൂഗിള്‍ ബാര്‍ഡ് ഇറക്കിയതും മെറ്റ എല്‍ലാമ ഇറക്കിയതും അങ്ങനെ തന്നെ. ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടി, ഗൂഗിളിന്റെ ബാര്‍ഡ് എന്നിവയ്ക്ക് സമാനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡല്‍ തയ്യാറാക്കുന്നതിന്റെ പണിപ്പുരയിലാണ് ഇപ്പോൾ ആപ്പിളും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ