TECHNOLOGY

ഉത്പാദനക്ഷമത കൂട്ടാൻ 'കോപൈലറ്റ്'; ഓഫീസ് സോഫ്റ്റ്‌വെയറുകളില്‍ മൈക്രോസോഫ്റ്റിൻ്റെ പരിഷ്കാരം

ജീവനക്കാര്‍ക്ക് കൂടുതല്‍ ഉത്പാദനക്ഷമത നല്‍കാന്‍ ഈ എഐ ടൂള്‍ സഹായകമാകുമെന്നാണ് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നത്

വെബ് ഡെസ്ക്

വേഡ്, എക്‌സല്‍, ഔട്ട്‌ലുക്ക് തുടങ്ങിയ ഓഫീസ് സോഫ്റ്റ്‌വെയറുകളില്‍ എഐ ടൂള്‍ സംയോജിപ്പിക്കാനൊരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. 'കോപൈലറ്റ്' എന്ന് പേരിട്ടിരിക്കുന്ന ആര്‍ട്ടിഫിഷ്യൽ ഇന്റലിജന്‍സ് ടൂളാണ് ഓഫീസ് സോഫ്റ്റ്‌വെയറുകളില്‍ മൈക്രോസോഫ്റ്റ് പുതിയതായി ഉള്‍പ്പെടുത്തുന്നത്.

വേഡില്‍ സ്റ്റോറികള്‍ ഡ്രാഫ്റ്റ് ചെയ്യാനും വലിയ ഇമെയില്‍ ഉള്ളടക്കങ്ങള്‍ സംഗ്രഹിക്കാനും പവര്‍പോയിന്റില്‍ അനിമേറ്റഡ് സ്ലൈഡുകള്‍ ചെയ്യാനുമൊക്കെ കോപൈലറ്റ് ഉപഭോക്താവിനെ സഹായിക്കും. നിലവില്‍ ഈ ഫീച്ചര്‍ 20 എന്റര്‍പ്രൈസ് ഉപഭോക്താക്കൾക്ക് മാത്രമാണ് ലഭിക്കുകയെന്നും വരും മാസങ്ങളില്‍ കൂടുതല്‍ എന്റര്‍പ്രൈസ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്നും മൈക്രോസോഫ്റ്റ് 365 ജനറല്‍ മാനേജര്‍ കോലെറ്റ് സ്റ്റാള്‍ബോമര്‍ വ്യക്തമാക്കി.

ഔട്ട് ലുക്ക് ഇന്‍ബോക്സില്‍ ചെലവിടുന്ന സമയം കുറയ്ക്കുന്നതിലൂടെയും ഇമെയില്‍ ഉള്ളടക്കങ്ങള്‍ മിനിറ്റുകള്‍ക്കകം സംഗ്രഹിക്കുകയുമൊക്കെ ചെയ്യുന്നതിലൂടെ 'കോപൈലറ്റ്' ജീവനക്കാര്‍ക്ക് കൂടുതല്‍ ഉത്പാദനക്ഷമത നല്‍കാന്‍ സഹായകമാകുമെന്നാണ് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നത്. ചാറ്റ് ജിപിടിക്ക് സമാനമായ ഒരു ബിസിനസ് ചാറ്റ് ഫങ്ഷനും മൈക്രോസോഫ്റ്റ് ഇതില്‍ ഉള്‍പ്പെടുത്തും. ഇത് ജീവനക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കും. Mattel,Instacart തുടങ്ങിയ മറ്റ് കമ്പനികളും ചാറ്റ് ജിപിടിക്ക് സമാനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂള്‍ വ്യത്യസ്ത സേവനങ്ങളില്‍ ഉള്‍പ്പെടുത്താനൊരുങ്ങുന്നുണ്ട്.

ഗൂഗിള്‍ ഡോക്സ്, ജിമെയില്‍, സ്ലൈഡുകള്‍ എന്നിവ പോലുള്ള സ്വന്തം വര്‍ക്ക്സ്പേസ് ആപ്ലിക്കേഷനുകളിലേക്ക് ജനറേറ്റീവ് എഐ ടൂളുകള്‍ സംയോജിപ്പിക്കുകയാണെന്ന് മൈക്രോസോഫ്റ്റിന്റെ എതിരാളിയായ ഗൂഗിള്‍ ഈ ആഴ്ച പ്രഖ്യാപിച്ചിരുന്നു. നിര്‍മിത ബുദ്ധിയില്‍ വിപ്ലവം സൃഷ്ടിച്ച ചാറ്റ് ജിപിടിയുടെ ഏറ്റവും പുതിയ പതിപ്പായ ജിപിടി 4 അവതരിപ്പിക്കപ്പെട്ട് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് മൈക്രോസോഫ്റ്റിന്റെ പുതിയ പ്രഖ്യാപനം.

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

ജയിച്ചത്‌ രാഹുൽ അല്ല, ഷാഫിയും ഷാഫിയുടെ വർഗീയതയും: പത്മജ വേണു​ഗോപാൽ

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

പാലക്കാട് ബിജെപി കോട്ടകള്‍ തകര്‍ന്നതെങ്ങനെ? എല്‍ഡിഎഫുമായുള്ള വ്യത്യാസം 2071 വോട്ടുകള്‍ മാത്രം