TECHNOLOGY

ജോലികള്‍ വെട്ടിക്കുറച്ചു; വീണ്ടും കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി മൈക്രോസോഫ്റ്റ്

ജനുവരിയിലും മൈക്രോസോഫ്റ്റിൽ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു

വെബ് ഡെസ്ക്

ടെക് കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടല്‍ തുടരുന്നു. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിരവധി ജീവനക്കാരോട് ജോലിയില്‍ നിന്ന് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് മൈക്രോസോഫ്റ്റ് കമ്പനി. ഈ വര്‍ഷം ജനുവരിയില്‍ കമ്പനിയിലെ വിവിധ വിഭാഗങ്ങളിലായി പതിനായിരത്തിലേറെ ജോലികൾ വെട്ടിക്കുറയ്ക്കുകയും ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തതിന് പിന്നാലെയാണ് കമ്പനിയുടെ നടപടി.

മൈക്രോസോഫ്റ്റ് ജോലി വെട്ടിക്കുറയ്ക്കല്‍ ആരംഭിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ റൗണ്ട് 275 ജോലികള്‍ വെട്ടിക്കുറയ്ക്കുന്നുവെന്നാണ് ഗീക്ക് വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിൽ അമേരിക്കയിലാണ് പിരിച്ചുവിടല്‍ ആരംഭിച്ചിരിക്കുന്നത്. വാഷിങ്ടണ്‍ മേഖലയില്‍ 276 പിരിച്ചു വിട്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പിരിച്ചുവിടല്‍ വാര്‍ത്ത മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. 'ഞങ്ങളുടെ ബിസിനസ്സ് കൈകാര്യം ചെയ്യുന്നതില്‍ ഓര്‍ഗനൈസേഷണല്‍, വര്‍ക്ക്‌ഫോഴ്സ് ക്രമീകരണങ്ങള്‍ അനിവാര്യമാണ്. കമ്പനിയുടെ തന്ത്രപരമായ വളര്‍ച്ചാമേഖലകളില്‍ ഞങ്ങള്‍ മുന്‍ഗണന നല്‍കും'- ഗീക്ക് വയറിന് നല്‍കിയ പ്രസ്താവനയില്‍ മൈക്രോസോഫ്റ്റ് വ്യക്തമാക്കി.

കഴിഞ്ഞവര്‍ഷവും ഈ സമയത്ത് മൈക്രോസോഫ്റ്റ് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ജനുവരിയില്‍ 10,000 ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. കമ്പനിയുടെ ഉയര്‍ന്ന പോസ്റ്റിലുള്ള ജീവനക്കാരുടെ അഞ്ച് ശതമാനമായിരുന്നു ഇത്. കമ്പനി ജോലികള്‍ വെട്ടിക്കുറയ്ക്കുന്നുണ്ടെങ്കിലും പുതിയ നിയമനത്തിനുള്ള ശ്രമം നടക്കുന്നുണ്ടെന്നായിരുന്നു സിഇഒ സത്യ നാദെല്ലയുടെ പ്രതികരണം. 'ചില മേഖലകളിലെ ജോലികള്‍ ഒഴിവാക്കുമ്പോള്‍, തന്ത്രപരമായ ചില മേഖലകളില്‍ ഞങ്ങള്‍ നിയമനം തുടരും എന്നത് ശ്രദ്ധിക്കേണ്ടതാണ്. എല്ലാവര്‍ക്കും അത് വെല്ലുവിളി നിറഞ്ഞ സമയമാണെന്ന് ഞങ്ങള്‍ക്കറിയാം. ഈ പ്രക്രിയയിലൂടെ കടന്നുപോകുമ്പോള്‍, സാധ്യമായതും സുതാര്യവുമായ രീതിയില്‍ തന്നെ അത് ചെയ്തിരിക്കും. അതിന് ഞാന്‍ അടങ്ങുന്ന ടീം പ്രതിജ്ഞാബദ്ധരാണ്' - നാദെല്ല പറഞ്ഞു.

ആമസോണ്‍, ഗൂഗിള്‍, മെറ്റ, ഇന്റല്‍ തുടങ്ങിയ വലിയ ടെക് കമ്പനികള്‍ മാസങ്ങളായി കൂട്ടപ്പിരിച്ചുവിടൽ തുടരുകയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് കമ്പനികള്‍ പിരിച്ചുവിടലിലേക്ക് കടന്നത്. മെയ് മാസത്തിലെ കൂട്ടപ്പിരിച്ചുവിടലില്‍ മെറ്റയിൽ 6,000 ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്. അതേമാസം തന്നെ മൂവായിരത്തിലധികം ജീവനക്കാരെ ഐടി ഭീമനായ ഒറാക്കിളും പിരിച്ചു വിട്ടിരുന്നു. സാമ്പത്തിക മാന്ദ്യവും ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗവുമായാണ് തീരുമാനമെന്നാണ് കമ്പനികള്‍ പറയുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ