TECHNOLOGY

'ബിസിനസ് ലക്ഷ്യങ്ങൾ മാറുന്നു'; വീണ്ടും കൂട്ടപ്പിരിച്ചുവിടലുമായി മൈക്രോസോഫ്റ്റ്

കമ്പനിയുടെ വൈവിധ്യവും ഉള്‍ക്കൊള്ളലിന്റെ പ്രതിബദ്ധതയും മാറ്റമില്ലാതെ തുടരുമെന്ന് മൈക്രോസോഫ്റ്റ് വക്താവ് ജെഫ്ഫ് ജോണ്‍സ് പറഞ്ഞു.

വെബ് ഡെസ്ക്

മൈക്രോസോഫ്റ്റില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. വൈവിധ്യവത്കരണം, ഓഹരി, ഉൾക്കൊള്ളൽ (ഡിഇഐ) എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മൈക്രോസോഫ്റ്റ് ഇന്റേണല്‍ ടീമിനെ പിരിച്ചുവിട്ടതായി ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാറുന്ന ബിസിനസ് ലക്ഷ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആയിരക്കണക്കിനു ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള മൈക്രോസോഫ്റ്റിന്റെ നടപടി. അതേസമയം, ജൂലൈ ഒന്നിനു പ്രാബല്യത്തിൽ വന്ന പിരിച്ചുവിടലിനെതിരെ കമ്പനിക്കുള്ളില്‍ തന്നെ വിവാദങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്.

കമ്പനിയില്‍ കറുത്ത വംശജരും ആഫ്രിക്കന്‍- അമേരിക്കന്‍ ജീവനക്കാരുടെ എണ്ണം 2025ഓടെ ഇരട്ടിയാക്കുന്നത് ഉൾപ്പെടെയുള്ള വൈവിധ്യത്തിനുവേണ്ടിയുള്ള ശ്രമങ്ങള്‍ വര്‍ധിപ്പിക്കുകയെ 2020ലെ നിലപാടില്‍നിന്നു തികച്ചു വ്യത്യസ്തമാണ് മൈക്രോസോഫ്റ്റിന്റെ ഇപ്പോഴത്തെ തീരുമാനം.

ആയിരക്കണക്കിനു ജീവനക്കാരെ ഇ-മെയിൽ വഴിയാണ് മൈക്രോസോഫ്റ്റ് പിരിച്ചുവിടൽ അറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിനെതിരെ ശക്തമായ വിമർശനമാണ് തൊഴിലാളികൾ ഉയർത്തിയിരിക്കുന്നത്. അതേസമയം, കമ്പനിയുടെ വൈവിധ്യവും ഉള്‍ക്കൊള്ളലിന്റെ പ്രതിബദ്ധതയും മാറ്റമില്ലാതെ തുടരുമെന്ന് മൈക്രോസോഫ്റ്റ് വക്താവ് ജെഫ്ഫ് ജോണ്‍സ് പറഞ്ഞു.

''വൈവിധ്യത്തിലും ഉള്‍പ്പെടുത്തലിലുമുള്ള ഞങ്ങളുടെ ശ്രദ്ധ മാറ്റമില്ലാത്തതാണ്. ഞങ്ങള്‍ ഞങ്ങളുടെ പ്രതീക്ഷകളില്‍ ഉറച്ചുനില്‍ക്കുന്നു. ഞങ്ങളുടെ ഉത്തരവാദിത്തത്തിന് മുന്‍ഗണന നല്‍കി ഈ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരും,'' അദ്ദേഹം പറഞ്ഞു.

തൊഴിലാളി ക്രമീകരണ നടപടികളുടെ ഭാഗമായി സാമ്പത്തിക വര്‍ഷമാദ്യമാണ് മൈക്രോസോഫ്റ്റ് പിരിച്ചുവിടൽ നടത്താറുള്ളത്. അടുത്തിടെ കൂട്ടപ്പിരിച്ചുവിടൽ പ്രവണത മൈക്രോസോഫ്റ്റിൽ വർധിക്കുകയാണ്. 2023ന്റെ തുടക്കത്തിൽ 10,000 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു.

നേരത്തെ, സൂം, ഗൂഗിള്‍, മെറ്റ തുടങ്ങിയ കമ്പനികളും തങ്ങളുടെ വൈവിധ്യപരിപാടികള്‍ വെട്ടിക്കുറച്ചതായാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ