2024ന്റെ ആദ്യ പാദത്തില്‍ സൈബർ ആക്രമണങ്ങളുടെ എണ്ണത്തില്‍ 33 ശതമാനം വർധനവുണ്ടായതായാണ് ദേശീയ മാധ്യമമായ എന്‍ഡിടിവിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ചെക്ക് പോയിന്റ് സോഫ്റ്റ്‌വയർ ടെക്നോളജീസ് ലിമിറ്റഡിനെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. കംപ്യൂട്ടർ സിസ്റ്റത്തിന്റെയും നെറ്റ്‌വർക്കിന്റെയും ദൗര്‍ബല്യം മുതലെടുത്താണ് സൈബർ ആക്രമണങ്ങള്‍ കൂടുതലായും സംഭവിക്കുന്നത്.
സൈബർ ആക്രമണം വർധിക്കാനുള്ള കാരണം?
സുരക്ഷയ്ക്കായി നല്‍കുന്ന പിന്‍ നമ്പർ ദുർബലമായ ഒന്നാണെങ്കില്‍ സൈബർ ക്രിമിനലുകൾക്കു കാര്യങ്ങള്‍ എളുപ്പമാകും. 1234 അല്ലെങ്കില്‍ 0000 എന്നിങ്ങനെയൊക്കെയാണ് പിൻ എങ്കില്‍ വേഗം കണ്ടെത്താൻ അവർക്ക് എളുപ്പമാണ്. വ്യക്തിഗത വിവരങ്ങളുമായി ബന്ധപ്പെട്ട പിന്‍ ആണ് നല്‍കുന്നതെങ്കിലും അപകടമാണ്. ഉദാഹരണത്തിന് ജനന തീയതി, ഫോണ്‍ നമ്പർ എന്നിവ.
സാധാരണയായി കണ്ടുവരുന്ന നാലക്ക പിന്നുകള്‍
1234
1111
0000
1212
7777
1004
2000
4444
2222
6969
ഇത്തരത്തിലുള്ള പിന്‍ നമ്പരുകളാണ് നിങ്ങള്‍ തിരഞ്ഞെടുത്തിട്ടുള്ളതെങ്കില്‍ സൈബർ ആക്രമണത്തിന് ഇരയാകാനുള്ള സാധ്യത കൂടുതലാണ്. സുരക്ഷ മുന്‍നിർത്തിയായിരിക്കണം എപ്പോഴും പിന്‍ തിരഞ്ഞെടുക്കേണ്ടത്. ശക്തമായൊരു പിന്‍ സൈബർ ആക്രമണങ്ങളെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യും. വിദഗ്ധരായ ഹാക്കർമാർക്ക് ചുരുക്കം ശ്രമങ്ങള്‍കൊണ്ട് തന്നെ ഇത്തരം പിന്‍ നമ്പരുകളുടെ ഭൂരിഭാഗവും കണ്ടെത്താന്‍ കഴിയും.
സാധാരണയായി ഉപയോഗിക്കപ്പെടാത്ത നാലക്ക പിന്നുകള്‍
8557
8438
9539
7063
6827
0859
6793
0738
6835
8093
ഇത്തരം മുന്‍കരുതലുകള്‍ എടുത്താലും ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. കൂടുതല്‍ സുരക്ഷയ്ക്കായ് പാസ്‍വേഡ് മാനേജേഴ്‌സ് ഉപയോഗിക്കുക. ഇത്തരം ടൂളുകള്‍ നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമാക്കാന്‍ സഹായിക്കുക മാത്രമല്ല വ്യത്യസ്തമായ പിന്‍കോഡുകള്‍ നിർദേശിക്കുകയും ചെയ്യും.