TECHNOLOGY

സ്വകാര്യത മുഖ്യം; ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നാല് സ്മാർട്ട്ഫോണുകള്‍

സുരക്ഷ അനിവാര്യമായവരാണ് നിങ്ങളെങ്കില്‍ വിപണയിലെ വമ്പന്മാരെ കടന്നുചിന്തിക്കാന്‍ കഴിയുന്ന ചില ഓപ്ഷനുകള്‍ പരിചയപ്പെടാം

വെബ് ഡെസ്ക്

സാങ്കേതികവിദ്യയുടെ കടന്നുകയറ്റം സർവമേഖലയിലേക്കും വ്യാപിച്ചതോടെ ആപ്പിള്‍, സാംസങ്, ഗൂഗിള്‍ തുടങ്ങിയ സ്മാർട്ട്ഫോണ്‍ നിർമ്മാതാക്കളെല്ലാം സുരക്ഷ വർധിപ്പിക്കുന്ന തരത്തിലുള്ള അപ്ഡേറ്റുകളാണ് ഇപ്പോള്‍ നല്‍കിവരുന്നത്. എന്നാല്‍ നടപടികള്‍ സ്വീകരിച്ചിട്ടും പലപ്പോഴും ഇത്തരം സ്മാർട്ട്ഫോണുകള്‍ ഹാക്ക് ചെയ്യപ്പെടാറുണ്ട്. സുരക്ഷ അനിവാര്യമായവരാണ് നിങ്ങളെങ്കില്‍ വിപണയിലെ വമ്പന്മാരെ കടന്നുചിന്തിക്കാന്‍ കഴിയുന്ന ചില ഓപ്ഷനുകള്‍ പരിചയപ്പെടാം.

പ്യൂരിസം ലിബ്രേം 5

പ്യൂരിസത്തിന്റെ ലിബ്രേം 5 സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും മുന്‍തൂക്കം നല്‍കുന്ന സ്മാർട്ട്ഫോണാണ്. ഉപയോക്താവിനാണ് സ്മാർട്ട്ഫോണിന്റെ പൂർണനിയന്ത്രണം. ലിനക്സ് അടിസ്ഥാനമാക്കിയുള്ള പ്യൂർ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോണിന്റെ പ്രവർത്തനം. ബ്ലൂട്ടൂത്ത്, വൈഫൈ, സെല്ലുലാർ സിഗ്നല്‍ തുടങ്ങിയവയെ പ്രവർത്തനരഹിതമാക്കാന്‍ കഴിയുന്ന ഫിസിക്കല്‍ സ്വിച്ചുകളാണ് ഫോണിന്റെ പ്രധാന ആകർഷണം. ക്യാമറയും മൈക്രൊഫോണും പ്രവർത്തനരഹിതമാക്കാന്‍ കഴിയുന്ന സ്വിച്ചുകളും ഫോണിനുണ്ട്.

പുതിയ സ്മാർട്ട്ഫോണുകളില്‍ നിന്ന് വ്യത്യസ്തമായി ലിബ്രേം 5-ല്‍ ബാറ്ററി മാറ്റി സ്ഥാപിക്കാനാകും. മൂന്ന് ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് വരുന്നത്. 83,294 രൂപയാണ് വില.

സിറിന്‍ ലാബ്‌സ് ഫിന്നി യു1

സിറിന്‍ ലാബ്‌സ് ഫിന്നി യു1 ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയുടെ പിന്തുണയോടെയുള്ള ഒരു സുരക്ഷിത സ്മാർട്ട്ഫോണാണ്. ലോകത്തിലെ ആദ്യത്തെ സൈബർ സുരക്ഷിത ബ്ലോക്ക് ചെയിന്‍ പ്രവർത്തനക്ഷമമാക്കിയ സ്മാർട്ട്ഫോണും ഇതുതന്നെ. ഗൂഗിള്‍ ആന്‍ഡ്രോയിഡ് മോഡിഫൈഡ് വേർഷനിലാണ് പ്രവർത്തനം, ഇന്‍ട്രൂഷന്‍ പ്രിവെന്‍ഷന്‍ സിസ്റ്റം (ഐപിഎസ്) ബില്‍റ്റ് ഇന്നായും നല്‍കിയിട്ടുണ്ട്. ഫോണിലുള്ള ഉള്ളടക്കം സംരക്ഷിക്കുന്നതിനായി ഫിന്നി ആപ്പ് ലോക്കുമുണ്ട്. 128 ജിബി സ്റ്റോറേജിന് പുറമെ മൊക്രൊഎസ്‍ഡി കാർഡും ഉപയോഗിക്കാനാകും. 74,957 രൂപയാണ് വില.

ബിറ്റിയം ടഫ് മൊബൈല്‍ 2

അതീവ സുരക്ഷതമായ ആശയവിനിമയത്തിനുള്ള പുതിയ മാനദണ്ഡം എന്ന ടാഗ്‌ലൈനോടെയാണ് ഫോണ്‍ കമ്പനി പുറത്തിറക്കിയത്. ഏറ്റവും ഉയർന്ന സുരക്ഷാ ആവശ്യകത അടിസ്ഥാനമാക്കിയാണ് നിർമ്മാണം. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനോടെ എത്തുന്ന സ്മാർട്ട്ഫോണില്‍ വിവരം ചോർത്തല്‍ തടയുന്ന ടാമ്പർ പ്രൂഫ് സാങ്കേതികവിദ്യ, വയർലസ് കണക്ഷനുകള്‍ക്കായി ഹാർഡ്‌വയർ അധിഷ്ഠിത സ്വകാര്യത മോഡ്, ഓഡിയോ-വീഡിയോ കോളുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനാക്കുന്നതിനായുള്ള ബിറ്റിയം സുരക്ഷ കോള്‍ സാങ്കേതികവിദ്യയും കമ്പനി നല്‍കിയിട്ടുണ്ട്. ക്വാല്‍കോം സ്നാപ്‌ഡ്രാഗണ്‍ 670 എസ്‍ഒസിയിലാണ് പ്രവർത്തനം. 1,44,162 രൂപയാണ് വില.

കാറ്റിം ആർ 01

മികച്ച ബില്‍ഡ് ക്വാളിറ്റിയോടെയെത്തുന്ന ഫോണാണ് കാറ്റിം ആർ 01. എംഐഎല്‍-എസ്‌ടിഡി 810 ജി മിലിറ്ററി സെർട്ടിഫിക്കേഷനോടെ എത്തുന്ന ടാമ്പർ പ്രൂഫ് സ്മാർട്ട്ഫോണാണ് കാറ്റിം ആർ 01. ഫോണിലെ ഡാറ്റ സംരക്ഷിക്കുന്നതിനായി പാസ്‌കോഡ്, ഫിംഗർപ്രിന്റ്, ടു ഫാക്ടർ ഒതന്റിക്കേഷന്‍ എന്നിവയെല്ലാം കമ്പനി നല്‍കുന്നുണ്ട്. കാറ്റിം ഒഎസില്‍ സ്നാപ്ഡ്രാഗണ്‍ 845 എസ്‍ഒസിയില്‍ പ്രവർത്തിക്കുന്ന ഫോണിന് 6.56 ഇഞ്ച് സ്ക്രീനാണ് വരുന്നത്. വയർലെസ് നെറ്റ്‌വർക്കുകള്‍, മൈക്രൊഫോണുകള്‍, ക്യാമറ എന്നിവ പ്രവർത്തിപ്പിക്കുന്നതിനായി പ്രത്യേക ബട്ടണുമുണ്ട്. 91,717 രൂപയാണ് വില.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ