TECHNOLOGY

'വര' വീണ സ്ക്രീൻ സൗജന്യമായി മാറ്റിവയ്ക്കാമെന്ന് വൺ പ്ലസ്; തിരഞ്ഞെടുത്ത മോഡലുകൾ ഇതൊക്കെയാണ്

വെബ് ഡെസ്ക്

വൺ പ്ലസ് പ്രഖ്യാപിച്ച സൗജന്യ സ്ക്രീൻ റീപ്ലേസ്‌മെന്റ് പദ്ധതിയിലേക്ക് കൂടുതൽ മോഡലുകളെ കൂടി ഉൾപെടുത്താൻ തീരുമാനിച്ച് കമ്പനി. കഴിഞ്ഞ മാസമാണ് വൺ പ്ലസ് ഈ പദ്ധതി പ്രഖ്യാപിക്കുന്നത്. സ്‌ക്രീനിൽ വ്യത്യസ്ത നിറങ്ങളിലുള്ള വരകൾ വീഴുന്നതുൾപ്പെടെയുള്ള പരാതികൾ വലിയതോതിൽ വൺ പ്ലസിനെതിരെ വന്നുകൊണ്ടിരിക്കുന്ന സമയത്താണ് കമ്പനി ഈ പദ്ധതി അവതരിപ്പിക്കുന്നത്.

വൺ പ്ലസ് 8 പ്രോ, വൺ പ്ലസ് 8ടി, വൺ പ്ലസ് 9, വൺ പ്ലസ് 9ആർ എന്നീ മോഡലുകളായിരുന്നു ആദ്യഘട്ടത്തിൽ സ്ക്രീൻ റീപ്ലേസ്‌മെന്റിൽ ഉൾപ്പെടുത്തിയത്. എന്നാൽ പിന്നീട് കൂടുതൽ മോഡലുകൾ കൂടി ഉൾപ്പെടുത്താൻ കമ്പനി തീരുമാനിച്ചതായി ആൻഡ്രോയിഡ് അധികൃതർ അറിയിച്ചിരുന്നു. വൺ പ്ലസ് 9 പ്രോ, വൺ പ്ലസ് 10 പ്രോ, വൺ പ്ലസ് 11 എന്നീ മോഡലുകൾ കൂടി ഉൾപ്പെടുത്താൻ കമ്പനി തീരുമാനിക്കുകയായിരുന്നു.

ഈ പദ്ധതിയിൽ മൂന്നു തലങ്ങളിലുള്ള സേവനങ്ങളാണ് ലഭിക്കുന്നത്. ആദ്യം സ്‌ക്രീനിന്റെ പ്രശ്നങ്ങൾ കൃത്യമായ പരിശോധനയിലൂടെ കണ്ടെത്തുന്നു. ശേഷം സ്ക്രീൻ മാറ്റിവയ്ക്കുന്നു, അപ്ഗ്രേഡ് ചെയ്യുന്നു, എല്ലാത്തിനും ശേഷം ഡീപ് ക്ലീനിങ് കൂടി ചെയ്യും.

യോഗ്യതയുള്ള ഉപഭോക്താക്കൾക്ക് മാത്രമാണ് കമ്പനി ഈ സേവനം നൽകുന്നത്. ഏതൊക്കെ ഉപഭോക്താക്കൾക്കാണ് യോഗ്യതയുള്ളത് എന്നതാണ് ഇവിടെയുള്ള ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. കേടുപാടുകൾ സംഭവിച്ചിട്ടില്ലാത്ത, അംഗീകൃത സർവീസ് സെന്ററുകളിൽ നിന്നല്ലാതെ സർവീസ് നടത്താത്ത, വെള്ളം കയറാത്ത ഫോണുകൾ മാത്രമാണ് സൗജന്യ സ്ക്രീൻ മാറ്റിവയ്ക്കലിന് വൺ പ്ലസ് പരിഗണിക്കുകയുള്ളൂ.

വൺ പ്ലസ് സർവീസ് സെന്ററുകളിൽ ഫോണുകൾ പരിശോധിച്ച് ഈ ഓഫർ നേടാൻ യോഗ്യതയുണ്ടോ എന്ന് മനസിലാക്കാൻ സാധിക്കും. അതേസമയം തങ്ങളുടെ ഫോണിലെ സെറ്റിങ്സിൽ റെഡ് കേബിൾ ക്ലബ് എന്ന സെക്ഷൻ എടുത്ത്‌ ഫോൺ ഓഫർ ലഭിക്കാൻ യോഗ്യമാണോ എന്ന് മനസിലാക്കൻ സാധിക്കും. ഏറ്റവും അവസാനം വൺ പ്ലസ് അവതരിപ്പിച്ചത് ഒരു ഫോൾഡബിൾ ഫോൺ ആണ്, വൺ പ്ലസ് ഓപ്പൺ എന്ന തങ്ങളുടെ ആദ്യത്തെ ഫോൾഡബിൾ ഫോണിൽ പുതിയ കളർ വേരിയേഷൻ ഈ അടുത്താണ് കമ്പനി പുറത്തിറക്കിയത്.

കൂടുതൽ സ്റ്റോറേജും എഐ ടൂളുകളും ഉൾപ്പെടുന്ന ഒരു അപെക്സ് എഡിഷൻ കൂടി ഇറക്കാൻ വൺ പ്ലസ് ഉദ്ദേശിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അപെക്സ് എഡിഷന്റെ വില ഏകദേശം ഒന്നരലക്ഷം രൂപയായിരിക്കും.

ചെപ്പോക്കില്‍ ചിതറി ബംഗ്ലാദേശ്; ഇന്ത്യയ്ക്ക് 227 റണ്‍സിന്റെ കൂറ്റൻ ലീഡ്

തിരുപ്പതി ലഡു വിവാദം; ആന്ധ്ര സര്‍ക്കാരിനോട് വിശദ റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ

ഹേമ കമ്മിറ്റി റിപ്പോർട്ട്‍; പോക്സോ സ്വഭാവമുള്ള മൊഴികളിൽ സ്വമേധയാ കേസെടുക്കാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം; പുറത്തിറങ്ങുന്നത് ഏഴര വര്‍ഷത്തിനുശേഷം

ലെബനനിലെ പേജർ സ്ഫോടനം: അന്വേഷണം മലയാളിയായ നോർവീജിയൻ യുവാവിലേക്കും