TECHNOLOGY

ഫോണിൽ പച്ച വര കണ്ടെന്ന് കരുതി ഭയപ്പെടേണ്ട; പരിഹാരവുമായി വൺപ്ലസ്

വൺപ്ലസ് 8 പ്രോ, വൺപ്ലസ് 8ടി, വൺപ്ലസ് 9, വൺപ്ലസ് 9ആർ എന്നിവയുൾപ്പെടെ നിരവധി മോഡലുകൾക്ക് ഗ്രീൻ ലൈൻ പ്രശ്നം റിപ്പോർട്ട് ചെയ്തിരുന്നു

വെബ് ഡെസ്ക്

ഫോൺ ഡിസ്‌പ്ലേയിൽ പച്ച വര ദൃശ്യമാകുന്ന പ്രശ്നം നേരിടുന്ന ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ലൈഫ് ടൈം സ്‌ക്രീൻ വാറന്റി പ്രഖ്യാപിച്ച് വൺപ്ലസ്. ഹാർഡ്‌വെയർ തകരാർ മൂലമുണ്ടാകുന്ന ഈ പ്രശ്‌നം അമൊലെഡ് (AMOLED) ഡിസ്‌പ്ലേകളുള്ള ഫോണുകളെയാണ് ബാധിക്കുക. തുടർന്നാണ് സ്‌ക്രീനിൽ സ്ഥിരമായി ഒരു പച്ച വര ദൃശ്യമാകുന്നത്.

പ്രശ്നം ബാധിച്ച ഫോണുകൾക്ക് സൗജന്യ സ്‌ക്രീൻ റീപ്ലേസ്‌മെന്റും അപ്‌ഗ്രേഡ് ഡിസ്‌കൗണ്ടുകളുമാണ് വൺപ്ലസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. വൺപ്ലസ് 8 പ്രോ, വൺപ്ലസ് 8ടി, വൺപ്ലസ് 9, വൺപ്ലസ് 9ആർ എന്നിവയുൾപ്പെടെ നിരവധി മോഡലുകൾക്ക് ഗ്രീൻ ലൈൻ പ്രശ്നം റിപ്പോർട്ട് ചെയ്തിരുന്നു.

മദർബോർഡുമായി ഡിസ്പ്ലേ കണക്ട് ചെയ്തിരിക്കുന്ന ഡിസ്പ്ലേ കണക്ടറിനോ ഫ്ലെക്സ് കേബിളിനോ തകരാർ സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഹാർഡ്‌വെയർ പ്രശ്നമാണ് ഗ്രീൻ ലൈൻ. ഇത് ഡിസ്‌പ്ലേയ്ക്ക് ശാശ്വതമായ കേടുപാടുകൾ ഉണ്ടാക്കും. തത്ഫലമായാണ് സ്‌ക്രീനിന്റെ മുകളിൽ നിന്ന് താഴേക്ക് പച്ച നിറത്തിലുള്ള ഒരു നേർത്ത വര പ്രത്യക്ഷപ്പെടുന്നത്. ചിലപ്പോൾ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റിനു ശേഷമോ ഫോൺ വെള്ളത്തിൽ വീണ ശേഷമോ ഒക്കെ ഈ വര പ്രത്യക്ഷപ്പെട്ടേക്കാം. എന്നാൽ അതിന്റെ യഥാർത്ഥ കാരണം ഹാർഡ്‌വെയർ പ്രശ്നമാണെന്ന് തിരിച്ചറിയുകയാണ് പ്രധാനം.

ഡിസ്പ്ലേ ഓണായിരിക്കുമ്പോഴും അല്ലാത്തപ്പോഴുമൊക്കെ പച്ച വര ദൃശ്യമായിരിക്കും. അപൂർവ്വം ചില സന്ദർഭങ്ങളിൽ ഇത് മിന്നിയേക്കാം, ചിലപ്പോൾ താൽക്കാലികമായി അപ്രത്യക്ഷമാകാം. എന്നാൽ മിക്ക ഉപയോക്താക്കളും ഇത് ശാശ്വതമായി കാണുന്നുവെന്നാണ് പരാതി പറയുന്നത്. ചില സന്ദർഭങ്ങളിൽ വരയുടെ എണ്ണം വർദ്ധിച്ചേക്കാം. ചിലപ്പോൾ പിങ്ക് അല്ലെങ്കിൽ വെള്ള പോലുള്ള മറ്റ് നിറങ്ങളും പച്ചയോടൊപ്പം കാണപ്പെടും.

ഫോണിന്റെ ഡിസ്‌പ്ലേ മാറ്റിസ്ഥാപിക്കുക എന്നതാണ് ഈ പ്രശ്നത്തിന് ഏക പോംവഴി. ഒരു സേവന കേന്ദ്രം സന്ദർശിച്ച് ഇത് ചെയ്യാം. ഫോൺ മോഡലിനെയും കേടുപാടിനെയും ആശ്രയിച്ചാണ് ഡിസ്പ്ലേ അസംബ്ലിയും മദർബോർഡും മാറ്റിസ്ഥാപിക്കേണ്ടി വരിക.

രാഹുലിന് വന്‍ ഭൂരിപക്ഷം, വിജയം 18,806 വോട്ടുകൾക്ക്, പ്രിയങ്കയുടെ ലീഡ് നാലു ലക്ഷം പിന്നിട്ടു | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

'കെ സുരേന്ദ്രനെ അടിച്ചുപുറത്താക്കി ചാണക വെള്ളം തളിക്കണം'; രൂക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍

ചെങ്കോട്ട കാത്ത് എല്‍ഡിഎഫ്; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് 11000 കടന്നു

മഹാരാഷ്ട്രയില്‍ മഹാകാവ്യം രചിച്ച് മഹായുതി; കേവല ഭൂരിപക്ഷകടന്ന് ചരിത്രവിജയവുമായി മുന്നേറ്റം തുടരുന്നു