TECHNOLOGY

വൺപ്ലസ് വിപ്ലവം; നോർഡ് 3, നോർഡ് സിഇ 3, നോർഡ് ബഡ്സ് 2ആർ ഇന്ത്യയിൽ അവതരിപ്പിച്ചു

33,999 രൂപ പ്രാരംഭ വിലയിൽ ആരംഭിക്കുന്ന വൺപ്ലസ് നോർഡ് 3 ജൂലൈ 15 ന് വിൽപ്പനയ്‌ക്കെത്തും

വെബ് ഡെസ്ക്

ജനപ്രിയ സ്മാർട്ട്ഫോൺ ബ്രാൻഡായ വൺപ്ലസ് പുതിയ സ്മാർട്ട്ഫോണുകളും ഇയർബഡ്സും ഇന്ത്യൻ വിപണിയിൽ അ‌വതരിപ്പിച്ചു. വൺപ്ലസ് നോർഡ് 3, വൺപ്ലസ് നോർഡ് സിഇ 3 എന്നിവയും നോർഡ് ബർഡ്സ് 2ആർ ഇയർ ഇയർബഡ്സുമാണ് നോർഡ് സീരിസിലേക്ക് പുതിയതായി കമ്പനി കൂട്ടിച്ചേർത്തിരിക്കുന്നത്. 33,999 രൂപ പ്രാരംഭ വിലയിൽ ആരംഭിക്കുന്ന വൺപ്ലസ് നോർഡ് 3 ജൂലൈ 15 ന് വിൽപ്പനയ്‌ക്കെത്തും. 26,999 രൂപ വിലയിൽ ആരംഭിക്കുന്ന വൺപ്ലസ് നോർഡ് സി ഇ 3 5G ഓഗസ്റ്റിൽ വിൽപ്പന ആരംഭിക്കും.

വൺപ്ലസ് നോർഡ് 3

കഴിഞ്ഞ വർഷം അവതരിപ്പിച്ച നോർഡ് 2 ടിയുടെ പിൻഗാമിയായാണ് നോർഡ് 3 വരുന്നത്. നോർഡ് 2 ടിയെക്കാൾ വില അൽപ്പം കൂടുതലാണെങ്കിലും പുതിയതും മെച്ചപ്പെട്ടതുമായ നിരവധി സവിശേഷതകളോടെയാണ് വൺപ്ലസ് നോർഡ് 3 പുറത്തിറിക്കിയിരിക്കുന്നത്. 120Hz അമോലെഡ് ഡിസ്പ്ലെ, മീഡിയടെക് ഡൈമൻസിറ്റി 9000 എസ്ഒസി, 50 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് എന്നിങ്ങനെയുള്ള മികച്ച സവിശേഷതകളുമായാണ് നോർഡ് 3 വരുന്നത്. വൺപ്ലസ് നോർഡ് 3 5ജി രണ്ട് വേരിയന്റുകളിൽ ലഭ്യമാകും. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 33,999 രൂപയാണ് വില. 16 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 37,999 രൂപയുമാണ് വില.

ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് 13.1-ലാണ് നോർഡ് 3യുടെ പ്രവർത്തനം. വൺപ്ലസ് നോർഡ് 3 യിൽ 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും 2772×1240 പിക്സൽ റെസല്യൂഷനുമുള്ള 6.74 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണുള്ളത്. ഈ പാനലിന് HDR10+ പിന്തുണയ്‌ക്കാൻ കഴിയും. കൂടുതൽ സംരക്ഷണത്തിനായി ഡ്രാഗൺ ട്രെയിൽ ഗ്ലാസ് ഉപയോഗിച്ച് സംരക്ഷിച്ചിരിക്കുന്നു. 1,440Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിങ് ഉള്ള 100% DCI-P3 കളർ ഗാമറ്റും ഡിസ്പ്ലെയുടെ സവിശേഷതയാണ്.

ഒഐഎസ് പിന്തുണയുള്ള സോണി IMX890 സെൻസർ ഉപയോഗിക്കുന്ന 50 എംപി ​പ്രൈമറി ക്യാമറയും 8 എംപി സോണി IMX355 വൈഡ് ആംഗിൾ ക്യാമറയും 2എംപി മാക്രോ ക്യാമറയും അ‌ടങ്ങുന്നതാണ് നോർഡ് 3യിലെ റിയർക്യാമറ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ക്യാമറ നൽകിയിരിക്കുന്നു. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, അലേർട്ട് സ്ലൈഡർ, ഫേസ് ഐഡി, സ്റ്റീരിയോ സ്പീക്കറുകൾ തുടങ്ങിയ മറ്റ് സവിശേഷതകളും നോർഡ് 3യിൽ നൽകിയിട്ടുണ്ട്. ടെമ്പസ്റ്റ് ഗ്രേ, മിസ്റ്റി ഗ്രീൻ എന്നീ രണ്ട് കളുറുകളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും.

ബാറ്ററിയുടെ കാര്യത്തിലും 2 ടിയെ അപേക്ഷിച്ച് നോർഡ് 3 ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. 80W SuperVOOC ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. വൺപ്ലസ് പാഡിൽ കാണപ്പെടുന്ന മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 9000 ചിപ്‌സെറ്റാണ് ഉപകരണത്തിന് കരുത്ത് നൽകുന്നത്. 3 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷ പാച്ചുകളും നോർഡ് 3യ്ക്ക് ലഭിക്കുമെന്ന് കമ്പനി പറയുന്നു.

വൺപ്ലസ് നോർഡ് സിഇ 3 5ജി

നിലവിൽ രാജ്യത്ത് വിൽപ്പനയിലുള്ള വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജിയ്ക്കും വൺപ്ലസ് നോർഡ് 3 5ജി എന്നിവയ്ക്കും ഇടയിലുള്ള വിലയിലാണ് വൺപ്ലസ് നോർഡ് സിഇ 3 5ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് വേരിയന്റുകളാണ് നോർഡ് സിഇ 3യ്ക്കുള്ളത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 26,999 രൂപയണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 28,999 രൂപയുമാണ് വില. 120Hz റിഫ്രഷ് റേറ്റും 93.4 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോവുമുള്ള 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുമായാണ് വൺപ്ലസ് നോർഡ് സിഇ 3 5ജി സ്മാർട്ട്ഫോൺ എത്തുന്നത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ ഒഎസ് 13.1 ൽ ആണ് പ്രവർത്തനം.

ക്വാൽകോം സ്നാപ്ഡ്രാഗൺ 782ജി ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 80W SUPERVOOC ചാർജിങ് പിന്തുണയുള്ള 5,000എംഎഎച്ചിന്റേതാണ് ബാറ്ററി. 15 മിനിറ്റിനുള്ളിൽ ഫോൺ പൂർണമായി ചാർജ് ചെയ്യാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ക്യാമറ സജ്ജീകരണത്തിന്റെ കാര്യത്തിൽ, നോർഡ് 3, നോർഡ് സിഇ 3 എന്നിവ ഒരേ കോൺഫിഗറേഷൻ പങ്കിടുന്നു. മൂന്ന് പിൻക്യാമറകളാണ് നോർഡ് സിഇ 3 5ജി സ്മാർട്ട്ഫോണിലുള്ളത്. ഒഐഎസ് ഉള്ള 50 എംപി IMX890 സെൻസറുമായി വരുന്ന ഫോണിൽ 8 എംപി സോണി IMX355 സെൻസറും 2 എംപി മാക്രോ സെൻസറുമാണുള്ളത്. 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസും ഇതോടൊപ്പമുണ്ട്.  16 എംപി സെൽഫി ക്യാമറയും ഈ സ്മാർട്ട്ഫോണിലുണ്ട്. കണക്റ്റിവിറ്റിയുടെ കാര്യത്തിൽ, ഇത് ഡ്യുവൽ 5G നാനോ സിമ്മിനും 12 5G ബാൻഡുകൾക്കും അനുയോജ്യമാണ്. അക്വ സർജ്, ഗ്രേ ഷിമ്മർ കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും.

നോർഡ് ബഡ്സ് 2r

സൗണ്ട് മാസ്റ്റർ ഇക്വലൈസറുമായിട്ടാണ് നോർഡ് ബഡ്സ് 2r വരുന്നത്. ഡീപ്പ് ഗ്രേ, ട്രിപ്പിൾ ബ്ലൂ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ബഡ്സ് 2r ലഭ്യമാകും. 2,199 രൂപയാണ് വൺപ്ലസ് നോർഡ് ബഡ്സ് 2ആർ ഇയർബഡ്സിന്റെ വില. ഇയർബഡുകളിൽ 12.4 എംഎം അധിക ഡ്രൈവറുകൾ സജ്ജീകരിച്ചിരിക്കുന്നു. ഇമേഴ്‌സീവ് ഓഡിയോ അനുഭവത്തിനായി ഡോൾബി അറ്റ്‌മോസ് പിന്തുണയും നൽകുന്നു. ഒറ്റ ചാർജിൽ ബഡ്‌സ് 38 മണിക്കൂർ വരെ നിലനിൽക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഡ്യുവൽ മൈക്കുകൾ, എഐ ക്ലിയർ കോൾ അൽഗോരിതം തുടങ്ങി ഒട്ടേറെ ഫീച്ചറുകളും 2ആർ ഇയർബഡ്സിലുണ്ട്.

രാഹുലിന് വന്‍ ഭൂരിപക്ഷം, വിജയം 18,806 വോട്ടുകൾക്ക്, പ്രിയങ്കയുടെ ലീഡ് നാലു ലക്ഷം പിന്നിട്ടു | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

'കെ സുരേന്ദ്രനെ അടിച്ചുപുറത്താക്കി ചാണക വെള്ളം തളിക്കണം'; രൂക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍

ചെങ്കോട്ട കാത്ത് എല്‍ഡിഎഫ്; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് 11000 കടന്നു

മഹാരാഷ്ട്രയില്‍ മഹാകാവ്യം രചിച്ച് മഹായുതി; കേവല ഭൂരിപക്ഷകടന്ന് ചരിത്രവിജയവുമായി മുന്നേറ്റം തുടരുന്നു